advertisement

വിവാഹത്തിന് വധുവിന് വരൻ നൽകിയ സമ്മാനം കണ്ടാൽ ആരുമൊന്ന് നെറ്റി ചുളിക്കും!

Last Updated:

കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും അതിനു പിന്നിൽ ഒരു പ്രത്യേക കാരണമുണ്ട്

വിവാഹത്തിന് ധാരാളം സമ്മാനങ്ങൾ കൈമാറുന്നത് സ്വാഭാവികമാണ്. എന്നാൽ, ഒരു വരൻ വധുവിന് വിവാഹവേളയിൽ നൽകുന്ന സമ്മാനം ഏറെ സവിശേഷതയുള്ളതായിരിക്കും. വിലപിടിപ്പുള്ള സമ്മാവനങ്ങളായിരിക്കും ഈ ഘട്ടത്തിൽ കൈമാറുന്നത്. കാറുകൾ, ആഭരണങ്ങൾ തുടങ്ങി വിലപിടിപ്പുള്ള മറ്റെന്തെങ്കിലുമായിരിക്കും.
എന്നാൽ വിവാഹദിനത്തിൽ വധുവിന് കഴുതയെ സമ്മാനിച്ചെന്ന രസകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പാകിസ്ഥാനിലാണ് സംഭവം. കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും അതിനു പിന്നിൽ ഒരു പ്രത്യേക കാരണമുണ്ട്.
പാകിസ്ഥാൻ യൂട്യൂബർ അസ്‌ലാൻ ഷാ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിൽ, അയാൾ ഒരു കഴുതയെ ഒരു വിവാഹ വേദിയിലേക്ക് കൊണ്ടുവന്ന് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഇടയിൽവെച്ച് ഭാര്യ വാരിഷയ്ക്ക് സമ്മാനിക്കുന്നത് കാണാം.
ഈ സമ്മാനത്തിന് അദ്ദേഹം പറഞ്ഞ കാരണം വളരെ ലളിതവും ഹൃദ്യവുമായിരുന്നു. ഭാര്യക്ക് കഴുതകളെ ഇഷ്ടമാണെന്നും വാസ്തവത്തിൽ അവ വളരെ കഠിനാധ്വാനികളും സ്നേഅസ്ലാൻ ഷാ പറയുന്നു.
advertisement
കഴുതയുമായി തങ്ങൾക്ക് വളരെ അടുപ്പമുണ്ടെന്ന് ദമ്പതികൾ സമ്മതിക്കുന്നു, വിവാഹത്തിനിടെ അസ്ലാൻ ഷാ ഭാര്യയ്ക്ക് സമ്മാനിച്ച കഴുതയ്ക്ക് ഭോല എന്ന് പേരിട്ടു.
വിവാഹ ഫോട്ടോഗ്രാഫർ പോസ്റ്റ് ചെയ്ത വീഡിയോ, അടിക്കുറിപ്പിൽ ഇങ്ങനെയാണ്, “അസ്‌ലനിൽ നിന്ന് വാരിഷയ്ക്കുള്ള ഈ വിവാഹ സമ്മാനം ഉല്ലാസകരവും ഏറ്റവും മനോഹരവുമാണ് – ഈ കഴുതക്കുട്ടിയെ ദത്തെടുക്കാൻ ഇരുവരും പദ്ധതിയിട്ടിരുന്നു എന്നതാണ്! അസ്‌ലാനും വാരിഷയും ഒടുവിൽ എത്തി അതിനെ ഏറ്റെടുക്കുകയായിരുന്നു. വിവാഹവേദിയിൽവെച്ച് ഉപഹാരമായി അസ്ലാൻ ഷാ ഭാര്യയ്ക്ക് സമ്മാനിച്ചു!”
advertisement
വിവാഹ വേളയിൽ ഇരുവരും ഭോലയ്‌ക്കൊപ്പം ഫോട്ടോഷൂട്ട് പോലും നടത്തി. ഭോല എന്ന കഴുതയെ തങ്ങൾ അമ്മയിൽ നിന്ന് വേർപെടുത്തിയിട്ടില്ലെന്നും ഒപ്പം കൂട്ടിക്കൊണ്ടു വന്നതായും ദമ്പതികൾ വെളിപ്പെടുത്തി. ഇത് ജീവസുറ്റ വിവാഹസമ്മാനനമാണെന്നാണ് വാരിഷ പറയുന്നത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹത്തിന് വധുവിന് വരൻ നൽകിയ സമ്മാനം കണ്ടാൽ ആരുമൊന്ന് നെറ്റി ചുളിക്കും!
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement