ഭീമൻ രഘു ഇന്ന് ഇരുന്നു കേട്ടു; കേരളീയത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം
- Published by:Sarika KP
- news18-malayalam
Last Updated:
എണീറ്റ് നിൽക്കാതെ മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടതിന്റെ കാരണം അന്വേഷിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു.
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലെ കേരളീയം 2023 നു പ്രൗഢോജ്വല തുടക്കം കുറിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരുന്നു പരിപാടികൾ. മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കലാ സംസ്കാരിക രാഷ്ട്രിയ മേഖലയിൽ നിന്നുള്ള ഒട്ടേറെ പ്രമുഖർ പങ്കെടുത്തിരുന്നു. എന്നാൽ പലരുടെയും കണ്ണുടക്കിയത് നടൻ ഭീമൻ രഘുവിലേക്കായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 15 ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് പ്രസംഗം കേട്ട ഭീമൻ രഘു സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇത്തവണയും മുഖ്യമന്ത്രിയുടെ പ്രസംഗം താരം നിന്ന് തന്നെ കേൾക്കുമെന്ന് കരുതിയവർക്ക് തെറ്റി. ബുധനാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന കേരളീയം ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന പോലീസ് മേധാവി ഇരുന്നതിന് ഒരു നിര മുന്‍പിലുള്ള ഇരിപ്പിടത്തില്‍ ഇരുന്നാണ് ഭീമന്‍ രഘു മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടത്. ഇതിനെ പറ്റി തിരക്കിയപ്പോൾ അത് പറയാൻ പറ്റിയ ഇടമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. അതൊക്കെ അന്ന് കഴിഞ്ഞ കാര്യങ്ങൾ ആണെന്നും അതൊന്നും ചോദ്യം ചെയ്യപ്പെടേണ്ട വേദിയല്ല ഇതെന്നും താരം പറഞ്ഞു.
advertisement
അവാർഡ് ദാന ചടങ്ങിൽ പിണറായി വിജയൻ പ്രസംഗിച്ച 15 മിനുട്ടും നിശാഗന്ധി ഓഡിറ്റോറിയത്തിലെ സദസിൽ മുൻ നിരയിൽ കസേര ഉണ്ടായിരുന്ന ഭീമന്‍ രഘു ഭാവഭേദങ്ങളില്ലാതെ എഴുന്നേറ്റു നിന്നു.അന്ന് നില്‍പ്പിന്‍റെ കാരണം ചോദിച്ചപ്പോൾ മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നിന്നതെന്നായിരുന്നു മറുപടി. ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ എത്തിയ ശേഷം ഉള്ള പരിപാടി ആയിരുന്നു അത് എന്നതിനാൽ വളരെ വാർത്താ പ്രാധാന്യം നേടിയ ആ സംഭവത്തെ തുടർന്ന് രഘു ഏറെ ട്രോൾ ചെയ്യപ്പെട്ടിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
November 01, 2023 3:23 PM IST