Mammootty 'ഇച്ചാക്കയുടെ തിരിച്ചു വരവിൽ കൂടെ അഭിനയിക്കുന്നതിനായി കാത്തിരിക്കുന്നു'; മോഹൻലാൽ

Last Updated:

ഒരാളെ സ്നേഹിക്കാനോ അവർക്ക് വേണ്ടി പ്രാർത്ഥിക്കാനോ മതത്തിന്റെ ആവിശ്യം ഇല്ലെന്നും ഇച്ചക്കയ്ക്ക് വേണ്ടി വഴിപാട് നടത്തിയത് ഒരുപാട് പേർ തെറ്റിദ്ധരിച്ചുവെന്നും നടൻ പറയുന്നു

News18
News18
മലയാളസിനിമയിൽ പകരക്കാരില്ലാത്ത രണ്ട് പ്രതിഭകളാണ് മമ്മൂട്ടിയും മോഹൻലാലും. ചില ആരോഗ്യപ്രശ്നങ്ങൾ കാരണം മമ്മൂട്ടി കഴിഞ്ഞ ഏതാനും മാസങ്ങളായി സിനിമയിൽ നിന്നും മാറിനിൽകുകയാണ്. കഴിഞ്ഞ ദിവസം താരം ആരോഗ്യം വീണ്ടെടുത്തതായി അറിയിച്ച് നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, തന്റെ പ്രിയപ്പെട്ട ഇച്ചാക്ക തിരികെയെത്തുന്നതിന്റെ സന്തോഷം അറിയിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. അദ്ദേഹവുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും തിരിച്ചുവരവിൽ സന്തോഷമുണ്ടെന്നും ഒന്നിച്ച് അഭിനയിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു. താരത്തിന്റെ പുതിയ സിനിമയുടെ ഭാഗമായി ന്യൂസ് 18 നു നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
ഒരാളെ സ്നേഹിക്കാനോ അവർക്ക് വേണ്ടി പ്രാർത്ഥിക്കാനോ മതത്തിന്റെ ആവിശ്യം ഇല്ലെന്നും ഇച്ചക്കയ്ക്ക് വേണ്ടി വഴിപാട് നടത്തിയത് ഒരുപാട് പേർ തെറ്റിദ്ധരിച്ചുവെന്നും നടൻ പറയുന്നു. ലാലേട്ടൻ ശബരിമലയിൽ പോയപ്പോൾ മമ്മൂക്കയുടെ ആരോഗ്യത്തിന് വേണ്ടി വഴിപാട് നടത്തിയതിനെക്കുറിച്ചുള്ള അവതാരികയുടെ ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി.
നടന്റെ വാക്കുകളുടെ പൂർണരൂപം ഇങ്ങനെ,' നമ്മുടെ ഏറ്റവും അടുത്ത ആളിന് വേണ്ടി പ്രാർത്ഥിക്കുന്നതിൽ എന്താ കുഴപ്പം. അതിനെ തെറ്റിദ്ധരിക്കുക എന്ന് പറയുന്നതിലാണ് സങ്കടം. ഒരുപാട് പേർ അതിനെ തെറ്റിദ്ധരിക്കാൻ സാഹചര്യം ഉണ്ടാക്കി. അതിന്റെയൊന്നും കാര്യമില്ല. ഒരാളെ സ്നേഹിക്കാനോ അല്ലെങ്കിൽ ഒരാൾക്ക് വേണ്ടി ഒരു കാര്യം ചെയ്യാനോ ചിന്തിക്കാനോ മതമോ അങ്ങനെ ഉള്ള കാര്യങ്ങളോ ഒന്നും ഇല്ല. സിനിമയിൽ അങ്ങനെ ഒന്നും ഇല്ലല്ലോ. ഒരു കഥാപാത്രം അദ്ദേഹത്തിന്റെ റിലീജിയൻ നോക്കിയാണോ അഭിനയിക്കുന്നത്. വളരെ അധികം സന്തോഷം അദ്ദേഹവുമായി സംസാരിക്കാറുണ്ട്. ഒരു സംശയം ആയിരിന്നു അത് മാറി കാർമേഘം മാറിയതുപോലെ വളരെ സന്തോഷവാനായി തിരിച്ചവന്നിട്ട് ഞങ്ങളുടെ കൂടെ തന്നെയാണ് അഭിനയിക്കേണ്ടത്. പുതിയ സിനിമയിലെ ചില സീനുകൾ ഒന്നിച്ചുണ്ട്. അതിനുവേണ്ടി ഞാൻ കാത്തിരിക്കുകയാണ്'. മോഹൻലാൽ പറഞ്ഞു.
advertisement
അതേസമയം, സമൂഹമാധ്യമങ്ങളിൽ മോഹൻലാൽ പങ്കുവച്ച ഒരു ചിത്രം ശ്രദ്ധനേടുകയാണ്. ഒരു പരിപാടിയിലെ വേദിയില്‍ മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. ഹൃദയത്തിന്റെ ഇമോജിക്കൊപ്പമാണ് മോഹന്‍ലാലിന്റെ പോസ്റ്റ്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Mammootty 'ഇച്ചാക്കയുടെ തിരിച്ചു വരവിൽ കൂടെ അഭിനയിക്കുന്നതിനായി കാത്തിരിക്കുന്നു'; മോഹൻലാൽ
Next Article
advertisement
ക്രിസ്മസ് ആഘോഷം; പ്രധാനമന്ത്രി ഡൽഹിയിലെ റിഡംപ്ഷൻ പള്ളിയിലെത്തും
ക്രിസ്മസ് ആഘോഷം; പ്രധാനമന്ത്രി ഡൽഹിയിലെ റിഡംപ്ഷൻ പള്ളിയിലെത്തും
  • പ്രധാനമന്ത്രി മോദി ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ സന്ദർശിക്കും

  • പള്ളിയിലും പരിസരത്തും പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്

  • ക്രൈസ്തവർക്കെതിരായ അക്രമങ്ങളെക്കുറിച്ച് സഭാ നേതാക്കൾ പ്രധാനമന്ത്രിയുമായി ചർച്ച നടത്തും.

View All
advertisement