'ആയുസ്സ് എന്ന വഞ്ചിയിലെ അൻപത്തിയഞ്ചാം കാതം' ; പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സലിം കുമാർ
- Published by:Sarika N
- news18-malayalam
Last Updated:
അഭിനയിച്ച പല ചിത്രങ്ങളിലും നായകന്മാരെ പോലും പിന്നിലാക്കിയുള്ള പ്രകടനം ,സിനിമയുടെ ഉടമസ്ഥാവകാശം വരെ കൈക്കലാക്കും വിധം പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിച്ച ദി കോമഡി കിങിന് ഇന്ന് 55-ാം ജന്മദിനം.
ഒരുപിടി നല്ലവേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ,ചിന്തിപ്പിക്കുകയും ,കരയിക്കുകയും ചെയ്‌തിട്ടുള്ള പ്രിയ താരം സലിം കുമാറിന് ഇന്ന് അൻപത്തിയഞ്ചാം പിറന്നാൾ മധുരം. 'എവിടേക്കാടാ നീ തള്ളിക്കയറിപ്പോകുന്നത്.. ആശാൻ മുമ്പിൽ നടക്കും, ശിഷ്യൻ പിറകെ.. മേലാൽ ഓവർടേക്ക് ചെയ്യരുത്..' സലിം കുമാറിന്‍റെ കണ്ണൻ സ്രാങ്ക് എന്ന കഥാപാത്രം മഹിയെ പിറകിലാക്കി മുന്നോട്ട് കയറി നടക്കുന്നു. എന്നാൽ, സലിം കുമാർ എന്ന നടൻ നടന്നുകയറിയത് ആ ഒരൊറ്റ സീനിൽ മാത്രമല്ല, മറിച്ച് മലയാള സിനിമ പ്രേമികളുടെ നെഞ്ചിലെ ഹാസ്യ രാജാവ് എന്ന പട്ടത്തിലേക്കാണ്. അഭിനയിച്ച പല ചിത്രങ്ങളിലും നായകന്മാരെ പോലും പിന്നിലാക്കിയുള്ള പ്രകടനം. സിനിമയുടെ ഉടമസ്ഥാവകാശം വരെ കൈക്കലാക്കും വിധം പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിച്ച ദി കോമഡി കിങിന് ഇന്ന് 55-ാം ജന്മദിനം.
കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്‍തമായി പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സലിം കുമാർ .
advertisement
നായകനായിരുന്നില്ലെങ്കിലും പ്രകടനം കൊണ്ട് മലയാളികളുടെ മനസിൽ നായക സ്ഥാനം നേടിയ പല ചിത്രങ്ങളും കൗണ്ടറുകളും ഇന്നും താരത്തിന്റെ പേരിൽ ഭദ്രമാണ് . നിസ്സഹായത വരെ കോമഡിയാക്കിയ മണവാളൻ മുതൽ ഒരേ സ്റ്റെപ്പ് കൊണ്ട് സിനിമയിൽ ഡാൻസ് മാസ്റ്ററായി പിടിച്ചുനിൽക്കുന്ന വിക്രം വരെ താരത്തിന്റെ അഭിനയമികവിൽ പിറന്ന ഒട്ടനവധി ഹാസ്യ കഥാപാത്രങ്ങൾ . ഈ 55 വര്‍ഷത്തിനിടയില്‍ ഒരുപാട് വേഷത്തില്‍ സലിം കുമാർ മലയാളി സിനിമ ആരാധകരുടെ മുന്നില്‍ എത്തിയിട്ടുണ്ട്. ഒരു കൈക്കുഞ്ഞായി, ബാലനായി, വിദ്യാര്‍ത്ഥിയായി, മിമിക്രിക്കാരനായി, ടി. വി അവതാരകനായി, സിനിമാനടനായി അങ്ങനെ നിരവധി വേഷങ്ങളിൽ ഇന്നും തന്റെ യാത്ര തുടരുകയാണ് താരം.കല്യാണരാമനിലെ പ്യാരിയും പുലിവാൽ കല്യാണത്തിലെ മണവാളനും മായാവിയിലെ കണ്ണൻ സ്രാങ്കും ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രമും സൂത്രധാരനിലെ ലീല കൃഷ്‌ണനുമൊക്കെ ഇന്നും മലയാളിക്ക് ആരെല്ലാമോ ആണ്. അത്രത്തോളം ജനപ്രിയത നേടിയെടുത്തതാണ് സലിം കുമാർ അവതരിപ്പിച്ച പല കഥാപാത്രങ്ങളും. പ്രകടനങ്ങൾ കൊണ്ട് സഹതാരങ്ങളെയും നായകനെയുമൊക്കെ പിന്നിലാക്കുംവിധമുള്ള ഭാവങ്ങളും ആംഗ്യങ്ങളും വാക്പ്രയോഗങ്ങളും. ആ ഒറ്റയാൾ പ്രകടനം കൊണ്ടാണ് അദ്ദേഹത്തിന്‍റെ പല കഥാപാത്രങ്ങളും സിനിമ റിലീസായി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും ട്രോളുകളിലും മീമുകളിലുമൊക്കെയായി നിറഞ്ഞുനിൽക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 10, 2024 9:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ആയുസ്സ് എന്ന വഞ്ചിയിലെ അൻപത്തിയഞ്ചാം കാതം' ; പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സലിം കുമാർ