Salim Kumar | 'കിന്നാരത്തുമ്പികളിൽ അഭിനയിക്കാൻ‌ വിളിച്ചത് ഭരതൻ ടച്ചുള്ള അവാർഡ് പടമെന്ന് പറഞ്ഞ്'; സലീം കുമാർ

Last Updated:

ഷക്കീല തരംഗത്തിന് തുടക്കം കുറിച്ച കിന്നാരത്തുമ്പികളിൽ പെട്ടുപോയതാണെന്നാണ് സലീം കുമാർ പറഞ്ഞത്

News18
News18
ഷക്കീലയെ നായികയാക്കി ആർ ജെ പ്രസാദ് സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് കിന്നരത്തുമ്പികൾ. കുറഞ്ഞ മുതൽ മുടക്കിലെടുത്ത ചിത്രത്തിന് ആദ്യം പ്രതീക്ഷിച്ച പ്രതികരണങ്ങൾ ലഭിച്ചില്ലെങ്കിലും പിന്നീട് മികച്ച വരുമാനം ലഭിക്കുകയും ചെയ്തു. തുടർന്ന് ആറ് ഇന്ത്യൻ ഭാഷകളിലേക്കാണ് ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടത്.
ഷക്കീല കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തിൽ സലീം കുമാറും അഭിനയിച്ചിരുന്നു. കിന്നാരത്തുമ്പികളിൽ അഭിനയിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് സലീം കുമാർ. ഷക്കീല തരംഗത്തിന് തുടക്കം കുറിച്ച കിന്നാരത്തുമ്പികളിൽ പെട്ടുപോയതാണെന്നാണ് സലീം കുമാർ പറഞ്ഞത്. ഭരതൻ ചെയ്യുന്ന ടൈപ്പുള്ള അവാർഡ് സിനിമയാണെന്ന് പറഞ്ഞാണ് തന്നെ സിനിമയിലേക്ക് വിളിച്ചതെന്നാണ് സലീം കുമാറിന്റെ വാക്കുകൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കര്യങ്ങൾ വെളിപ്പെടുത്തിയത്.
'കിന്നാരത്തുമ്പികൾ അവാർഡ് പടമാണെന്നാണ് എന്നോട് പറഞ്ഞത്. ഭരതൻ ടച്ചുള്ള സെക്സിന്റെ ചില അംശങ്ങളൊക്കെയുണ്ട്. പക്ഷെ, എന്റെ സൈഡിൽ അതൊന്നും ഇല്ലായിരുന്നു. ഞാൻ ഷക്കീലയെ നേരിട്ട് കണ്ടിട്ടുപോലുമില്ല. സിനിമയുടെ ഡബ്ബിം​ഗിന് പോയപ്പോഴാണ്, ഡയറക്ടർ വല്ലാതെ വിഷമിച്ചിരിക്കുന്നത് കണ്ടത്. വിതരണത്തിന് ആരും തയ്യാറല്ലെന്നാണ് അന്ന് ഡയറക്ടർ പറഞ്ഞത്.
advertisement
അങ്ങനെയാണ് വിറ്റു പോകണമെങ്കിൽ കുറച്ച് സെക്സ് സീൻ കൂടി ചേർക്കേണ്ടി വരുമെന്ന് അയാൾ എന്നോട് പറഞ്ഞത്. നിങ്ങൾ എന്ത് വേണമെങ്കിലും വെച്ചോ എന്റെ പേര് ചീത്തയാക്കരുത്. പോസ്റ്ററിലൊന്നും എന്നെ ഫോട്ടോ വെയ്ക്കരുതെന്നും പറഞ്ഞു. അവർ മര്യാദക്കാരയതുകൊണ്ട് തന്നെ അവർ വച്ചതുമില്ല. എന്നാൽ, ആ പടം നല്ല ഹിറ്റായി. തെങ്കാശിപട്ടണത്തിന്റെ ഷൂട്ടിം​ഗിനായി പൊള്ളാച്ചിയിൽ ചെന്നപ്പോൾ ആ പടത്തിന്റെ പേരിൽ എന്നെ ആളുകൾ തിരിച്ചറിഞ്ഞു.'- സലീം കുമാർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Salim Kumar | 'കിന്നാരത്തുമ്പികളിൽ അഭിനയിക്കാൻ‌ വിളിച്ചത് ഭരതൻ ടച്ചുള്ള അവാർഡ് പടമെന്ന് പറഞ്ഞ്'; സലീം കുമാർ
Next Article
advertisement
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദര്‍ശനം; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദര്‍ശനം; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം
  • രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനത്തെ തുടർന്ന് തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.

  • രാഷ്ട്രപതി 22ന് വൈകിട്ട് 3 മണിക്ക് ശബരിമല സന്നിധാനത്ത് എത്തുമെന്ന് അറിയിപ്പ് ലഭിച്ചു.

  • 17ന് നട തുറക്കുമ്പോൾ തീർത്ഥാടകർക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ മാത്രമേ അനുവദിച്ചിട്ടുള്ളൂ.

View All
advertisement