Salman Khan|'മുൻ പ്രണയബന്ധങ്ങൾ തകരാൻ കാരണം ഞാൻ തന്നെ.. ആരെയും കുറ്റപ്പെടുത്താനില്ല'; സൽമാൻ ഖാൻ
- Published by:Sarika N
- news18-malayalam
Last Updated:
പ്രണയം മാത്രമല്ല, പരസ്പര വളർച്ചയും പരസ്പരമുള്ള മനസ്സിലാക്കലുമാണ് ബന്ധങ്ങൾ നിലനിർത്തുന്നതിൽ നിർണായകമെന്ന് നടൻ പറയുന്നു
മുംബൈ: മുൻ പ്രണയബന്ധങ്ങൾ തകരാൻ കാരണം താൻ തന്നെയാണെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് നടൻ സൽമാൻ ഖാൻ. കജോളിനും ട്വിങ്കിളിനുമൊപ്പമുള്ള 'ടൂ മച്ച് വിത്ത് കജോള്‍ ആന്‍റ് ട്വിങ്കിള്‍ 'എന്ന ടോക്ക് ഷോയുടെ ആദ്യ എപ്പിസോഡിലാണ് സൽമാൻ ഖാൻ മനസ്സ് തുറന്നത്.
ആദ്യ എപ്പിസോഡിൽ ആമിർ ഖാനോടൊപ്പം അതിഥിയായി എത്തിയ സൽമാൻ, താൻ നേരിട്ട ബന്ധങ്ങളിലെ വെല്ലുവിളികളെക്കുറിച്ചും പിരിയാനുള്ള കരണത്തെക്കുറിച്ചും ആദ്യമായി മനസ് തുറന്നു. ബന്ധങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് നടന്റെ വാക്കുകൾ ഇങ്ങനെ "പങ്കാളികളിൽ ഒരാൾ മറ്റേയാളെക്കാൾ കൂടുതൽ വളരുമ്പോളാണ് വ്യത്യാസങ്ങൾ കടന്നുവരാൻ തുടങ്ങുന്നത് അപ്പോഴാണ് അരക്ഷിതാവസ്ഥ കടന്നുവരുന്നത്. അതിനാൽ ഇരുവരും ഒരുമിച്ചു വളരണം. പരസ്പരം വിട്ടുകൊടുക്കണം. ഞാൻ അതിൽ വിശ്വസിക്കുന്നു." സൽമാൻ ഖാൻ പറഞ്ഞു.
പ്രണയം മാത്രമല്ല, പരസ്പര വളർച്ചയും പരസ്പരമുള്ള മനസ്സിലാക്കലുമാണ് ബന്ധങ്ങൾ നിലനിർത്തുന്നതിൽ നിർണായകമെന്ന് നടൻ പറയുന്നു. വർഷങ്ങളായി തൻ്റെ സ്വകാര്യജീവിതം അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന താരത്തിൻ്റെ ഈ തുറന്നുപറച്ചിൽ ആരാധകരിൽ കൗതുകമുണ്ടാക്കി. ആമിർ ഖാന്റെ ചോദ്യങ്ങൾക്കും നടൻ മറുപടി നൽകി. 'ബന്ധങ്ങൾ തകരുന്നതിൽ കുറ്റപ്പെടുത്താൻ ആരെങ്കിലും ഉണ്ടെങ്കിൽ, അത് ഞാൻ തന്നെയാണ്." നടൻ പറഞ്ഞു.
advertisement
താരത്തിൻ്റെ ഈ തുറന്നുപറച്ചിൽ, ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു. ബോളിവുഡിലെ പ്രമുഖ വ്യക്തിത്വങ്ങളുമായുള്ള ഇത്തരം ഫിൽട്ടറില്ലാത്ത സംഭാഷണങ്ങൾ വാഗ്ദാനം ചെയ്യുന്ന 'ടൂ മച്ച് വിത്ത് കജോള്‍ ആന്‍റ് ട്വിങ്കിള്‍' എന്ന ഷോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 27, 2025 4:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Salman Khan|'മുൻ പ്രണയബന്ധങ്ങൾ തകരാൻ കാരണം ഞാൻ തന്നെ.. ആരെയും കുറ്റപ്പെടുത്താനില്ല'; സൽമാൻ ഖാൻ