ഇത് 'മഹാരാജ'യുടെ സ്നേഹസമ്മാനം ; സംവിധായകൻ നിതിലന് ബിഎംഡബ്ല്യു സമ്മാനിച്ച് വിജയ് സേതുപതി
- Published by:Sarika N
- news18-malayalam
Last Updated:
വിജയ് സേതുപതിയെ നായകനാക്കി നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ തമിഴിൽ ഈ വർഷം ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ചാർട്ടിൽ ഇടംപിടിച്ചിരുന്നു
നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ താരമാണ് മക്കള്‍ സെല്‍വന്‍ എന്ന് അറിയപ്പെടുന്ന വിജയ് സേതുപതി. താരത്തിന്റെ ഈ വർഷം ഇറങ്ങിയ ഹിറ്റ് സിനിമയാണ് മഹാരാജ. വിജയ് സേതുപതിയെ നായകനാക്കി നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ തമിഴിൽ ഈ വർഷം ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ചാർട്ടിൽ ഇടംപിടിച്ചിരുന്നു. ജൂൺ 14 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പിന്നീട് നെറ്റ്ഫ്‌ളിക്‌സിലും റിലീസ് ചെയ്തിരുന്നു. നെറ്റ്ഫ്‌ളിക്‌സിൽ ഏറ്റവും കൂടുതൽ പേർ കണ്ട ഇന്ത്യൻ ചിത്രമായും മഹാരാജ മാറിയിരുന്നു. മഹാരാജയുടെ ഈ വിജയത്തിൽ സംവിധായകൻ നിതിലന് പുതിയ ബിഎംഡബ്യു കാർ സമ്മാനിച്ചിരിക്കുകയാണ് നിർമാതാക്കളായ സുദൻ സുന്ദരവും ജഗദീഷ് പളനിസ്വാമിയും. നടൻ വിജയ് സേതുപതിയാണ് കാറിന്റെ കീ നിതിലന് സമ്മാനിച്ചത്.
Thank u so much @Sudhans2017 and @Jagadishbliss for this wonderful gift Thank you one an all who all made this possible @VijaySethuOffl @PassionStudios_ @TheRoute #Maharaja #Maharaja_100_days pic.twitter.com/usanP3qFvi
— Nithilan Saminathan (@Dir_Nithilan) October 6, 2024
advertisement
കാർ സമ്മാനിക്കുന്നതിന്റെ ചിത്രം നിതിലൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. നൂറ് കോടിയിലധികമാണ് ചിത്രം ബോക്‌സോഫീസിൽ നിന്ന് കളക്ട് ചെയ്തത്. വിജയ് സേതുപതിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി മഹാരാജ മാറിയിരുന്നു.അഭിരാമി, അരുൾ ദോസ്, മുനിഷ്‌കാന്ത്, ബോയ്‌സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
October 07, 2024 8:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇത് 'മഹാരാജ'യുടെ സ്നേഹസമ്മാനം ; സംവിധായകൻ നിതിലന് ബിഎംഡബ്ല്യു സമ്മാനിച്ച് വിജയ് സേതുപതി