'അമ്മൂ' എന്ന ആ നീട്ടിയുള്ള വിളി കേട്ടാൽ ആരായാലും അലിഞ്ഞു പോകും'; അഹാനയുടെ വീഡിയോ വൈറൽ വൈറൽ

Last Updated:

വീഡിയോയുടെ അവസാന ഭാഗമാണ് കാഴ്ചക്കാരുടെ മനം കവരുന്നത്.

ആരാധകർ ഏറെയുള്ള പ്രിയ താരമാണ് അഹനാ കൃഷ്ണ. ചുരുക്കം സിനിമയിലൂടെ എത്തി ജനശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അഹാന.  സോഷ്യൽ മീഡിയയിൽ സജീവമായ താരം , എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച വീഡ‍ിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ അടുത്ത സുഹൃത്തിന്റെ കുഞ്ഞുമകനൊപ്പമുള്ള ഒരു മനോഹരമായ വീഡിയോയാണ് നടി അഹാന കൃഷ്ണ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ ആദ്യ ഭാഗത്ത്, ജനിച്ചിട്ട് കുറച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ അഹാന എടുത്തുകൊണ്ടു നിൽക്കുന്നത് കാണാം. തുടർന്ന് കുഞ്ഞിനെ മടിയിലിരുത്തി ലാളിക്കുകയാണ് താരം. വീഡിയോയുടെ അവസാന ഭാഗമാണ് കാഴ്ചക്കാരുടെ മനം കവരുന്നത്.
advertisement
'ഈ പാവക്കുട്ടി എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ജോജി സൈറയുടെ മകനാണ്. എന്റെ സ്കൂൾ കാലഘട്ടം തൊട്ട് എനിക്കറിയാവുന്ന സുഹൃത്തുക്കളിൽ ഒരാൾക്ക് ആദ്യമായി ഉണ്ടാകുന്ന കുഞ്ഞ് എന്നതു തന്നെയാണ് ഇവന്റെ പ്രത്യേകത. ഈ കുഞ്ഞുപാവ വളരെ വേഗത്തിൽ വളരുകയാണ്. ശരിക്കും ഇവൻ എന്നെ ആന്റി എന്നാണ് വിളിക്കേണ്ടത്. എന്നാൽ, സൈറ എപ്പോഴും കുഞ്ഞിനോട് ചേച്ചിയെ നോക്ക്, ചേച്ചിയോട് ഹായ് പറ എന്നൊക്കെയാണ് പറയാറുള്ളത് (അത് ഞാൻ ആസ്വദിക്കുന്നുണ്ടെന്നത് നിഷേധിക്കുന്നില്ല). പക്ഷേ, നിങ്ങൾ ഈ വിഡിയോയിൽ കാണുന്നതു പോലെ അവൻ ആന്റി, ചേച്ചി വിളികളെല്ലാം ഉപേക്ഷിച്ച് അമ്മു എന്നാണ് എന്നെ വിളിക്കുന്നത് (തീർച്ചയായും അത് ഞാൻ വളരെയധികം ആസ്വദിക്കുന്നുണ്ട്). ആദ്യ വിഡിയോയിൽ അവന് കുറച്ച് ദിവസം മാത്രമാണ് പ്രായം. രണ്ടാമത്തെ വിഡിയോയിൽ കുറച്ച് മാസങ്ങളാണ് പ്രായം, മൂന്നാമത്തെ വിഡിയോയിൽ ഒരു വർഷവും നാല് മാസവുമാണ് ' - ഈ അടിക്കുറിപ്പോടു കൂടിയാണ് അഹാന വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
advertisement
നിമിഷ നേരം കൊണ്ട് തന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ വൈറലായി മാറി. നിരവധി പേരാണ് താരത്തിന്റെ വീഡിയോക്ക് താഴെ കമന്റുമായി എത്തുന്നത്. 'ചെക്കന് ക്രഷ് അടിച്ചെന്ന് തോന്നുന്നു', 'ഇതാണ് ലവ് അറ്റ് ഫസ്റ്റ് സൈറ്റ്', 'സോ ക്യൂട്', 'അമ്മുവിന്റെ ഏറ്റവും ക്യൂട് ലിറ്റിൽ ഫാൻ', 'അമ്മൂന്ന് ഉള്ള ആ വിളിയിൽ ശരിക്കും അലിഞ്ഞുപോകും', 'പരിശുദ്ധമായ ബന്ധം' എന്നിങ്ങനെ പോകുന്നു കമന്റുകൾ.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'അമ്മൂ' എന്ന ആ നീട്ടിയുള്ള വിളി കേട്ടാൽ ആരായാലും അലിഞ്ഞു പോകും'; അഹാനയുടെ വീഡിയോ വൈറൽ വൈറൽ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement