Keerthy Suresh Wedding Saree: വിവാഹത്തിന് കീർത്തി ഉടുത്തത് സ്വയം രചിച്ച പ്രണയകവിത തുന്നി ചേർത്ത സാരി; മേക്കിങ് വീഡിയോ പങ്കുവെച്ച് ഡിസൈനർ

Last Updated:

405 മണിക്കൂറെടുത്താണ് കീർത്തിയുടെ കാഞ്ചിപുരം സാരി നെയ്തെടുത്തത്

News18
News18
തെന്നിന്ത്യയിൽ ഒട്ടനവധി ആരാധകരുള്ള താരമാണ് കീർത്തി സുരേഷ്. നീണ്ട നാളത്തെ പ്രണത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ഗോവയിൽ വച്ച നടി വിവാഹിതയായത്. ബിസിനസുകാരനും ബാല്യകാല സുഹൃത്തുമായ ആന്‍റണി തട്ടിലാണ് താരത്തിന്റെ പങ്കാളി.കീർത്തിയും ആന്റണിയും ഹിന്ദു മതാചാര പ്രകാരവും ക്രിസ്‌ത്യൻ രീതിയിലും വിവാഹതിരായിരുന്നു. ചടങ്ങിന്റെ ചിത്രങ്ങൾ കീർത്തി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആരാധകരുമായി പങ്കുവച്ചത്. കീർത്തിയും കുടുംബവുമായി അടുത്ത് നിൽക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഈ രണ്ടു ചടങ്ങിലും പങ്കെടുത്തിരുന്നത്.














View this post on Instagram
























A post shared by Anita Dongre (@anitadongre)



advertisement
തമിഴ് ബ്രാഹ്മണാചാരപ്രകാരം ഡിസംബർ12ന് നടന്ന വിവാഹത്തില്‍ രമ്പരാഗത മഡിസാര്‍ സാരി ധരിച്ചാണ് കീർത്തി മണ്ഡപത്തിലെത്തിയത്.
Also Read: തൂവെള്ള ​ഗൗണിൽ ക്രിസ്ത്യൻ വധുവായി കീര്‍ത്തി സുരേഷ്! പുഞ്ചിരിതൂകി ആന്റണി
താരത്തിന്റെ വസ്‍ത്രങ്ങൾ ഡിസൈന്‍ ചെയ്തത് പ്രശസ്ത ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെയാണ്.മഞ്ഞയും പച്ചയും ചേര്‍ന്ന കാഞ്ചിപുരം സാരി, വൈര ഊസി എന്ന പരമ്പരാഗത രീതിയിലൂടെയാണ് നെയ്‌തെടുത്തിരിക്കുന്നത്.
സാരി ഡിസൈൻ ചെയ്യുന്ന വീഡിയോ അനിത ഡോംഗ്രെ സോഷ്യൽ മീഡിയയിലൂടെ പറത്തുവിട്ടു. വിവാഹസാരിയുടെ ഏറ്റവും വലിയ പ്രത്യേകത കീര്‍ത്തിയെഴുതിയ പ്രണയകവിത സാരിയില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട് എന്നതാണ്.
advertisement
ഒന്‍പത് മീറ്റര്‍ നീളമുളള സാരിയില്‍ ഡോള്‍ഡന്‍ സെറി വർക്കാണ് ചെയ്തത്. 405 മണിക്കൂറെടുത്താണ് ഈ വിവാഹസാരി നെയ്തെടുത്തത്.
കഴിഞ്ഞ മാസമാണ് ആന്റണിയുമായുള്ള പ്രണയം കീര്‍ത്തി സുരേഷ് വെളിപ്പെടുത്തിയത് . ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി ഇതേകുറിച്ച് സംസാരിച്ചത്. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Keerthy Suresh Wedding Saree: വിവാഹത്തിന് കീർത്തി ഉടുത്തത് സ്വയം രചിച്ച പ്രണയകവിത തുന്നി ചേർത്ത സാരി; മേക്കിങ് വീഡിയോ പങ്കുവെച്ച് ഡിസൈനർ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement