advertisement

Trisha Krishnan: നടി തൃഷ കൃഷ്ണന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; മുന്നറിയിപ്പുമായി താരം

Last Updated:

നടി തന്നെയാണ് അക്കൗണ്ട് ഹാക്ക് ആയ വിവരം ഇൻസ്റ്റഗ്രം സ്റ്റോറി വഴി പുറത്തുവിട്ടത്

News18
News18
നടി തൃഷ കൃഷ്ണന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് അക്കൗണ്ട് ഹാക്ക് ആയ വിവരം ഇൻസ്റ്റഗ്രം സ്റ്റോറി വഴി പുറത്തുവിട്ടത്. അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും അതുവരെ അക്കൗണ്ടിൽ നിന്ന് വരുന്ന പോസ്റ്റുകൾ തന്റേതല്ലെന്നും നടി പങ്കുവച്ച സ്റ്റോറിൽ കുറിച്ചു. അതേസമയം താരത്തിന്റെ ഹാക്ക് ആയ അക്കൗണ്ടിൽ ക്രിപ്‌റ്റോകറൻസിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്തു. തൃഷയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നത് ഇത് ആദ്യമായല്ല. 2017 ൽ, ജല്ലിക്കട്ട് വിവാദത്തിൽ പെറ്റയെ പിന്തുണച്ചുവെന്ന് ആരോപിച്ച് അവരുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
അജിത് കുമാർ നായകനായി എത്തിയ വിടാമുയർച്ചിയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. വിടാമുയർച്ചിയിൽ കയൽ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. പൂര്‍ണ്ണമായും അസര്‍ബൈജാനില്‍ ഷൂട്ട് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങളുമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.
Summary: Trisha Krishnan's X account was hacked and the actress alerted her fans via post on Instagram.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Trisha Krishnan: നടി തൃഷ കൃഷ്ണന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; മുന്നറിയിപ്പുമായി താരം
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement