'ഹാപ്പിയായിട്ടാണ് ഇപ്പോൾ പോകുന്നത്; ഏത് സാഹചര്യത്തെയും നേരിടാനാകും': നടി വരദ
- Published by:Sneha Reghu
- news18-malayalam
Last Updated:
2006 ൽ പുറത്തിറങ്ങിയ വാസ്‍തവം എന്ന മലയാള ചിത്രത്തിലൂടെയാണ് വരദ നടിയായി അരങ്ങേറ്റം കുറിച്ചത്
സിനിമയിലൂടെ അഭിനയം ആരംഭിച്ച് പിന്നീട് സീരിയൽ രംഗത്ത് സജീവമായ നടിയാണ് വരദ. മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരം സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. നടൻ ജിഷിൻ മോഹനുമായി വിവാഹമോചിതയായ ശേഷം തന്റെ കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് വരദ മുന്നോട്ട് പോകുന്നത്. ഇപ്പോഴിതാ, തന്റെ ജീവിതത്തെ കുറിച്ച് പറയുകയാണ് വരദ.
താൻ ഇപ്പോൾ വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് വരദ പറയുന്നു. ജീവിതത്തിലെ ഏത് സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാൻ തനിക്ക് കഴിയുമെന്നും, എല്ലാ മനുഷ്യരെയും പോലെ തനിക്കും സങ്കടങ്ങൾ വരുമെങ്കിലും അതിൽ നിന്ന് വേഗം പുറത്തുവരുമെന്നും അവർ കൂട്ടിച്ചേർത്തു.
"ഞാൻ വളരെ ഹാപ്പിയായിട്ടാണ് ഇപ്പോൾ പോകുന്നത്. അടിസ്ഥാനപരമായി ഞാൻ വളരെ ഹാപ്പി പേഴ്സണാണ്. എപ്പോഴും സന്തോഷമായിരിക്കാനാണ് ശ്രമിക്കുന്നത്. സങ്കടം വരാറില്ലേ എന്ന് ചോദിച്ചാൽ, മനുഷ്യനല്ലേ സങ്കടമൊക്കെ ഉണ്ടാവും. ആ സമയത്ത് സങ്കടം വന്നാൽ സങ്കടപ്പെടും, അത് കഴിഞ്ഞാൽ വളരെ പെട്ടെന്ന് അതിൽ നിന്ന് പുറത്തു കടക്കാനും എനിക്ക് സാധിക്കാറുണ്ട്."- അവർ കൂട്ടിച്ചേർത്തു.
advertisement
2006 ൽ പുറത്തിറങ്ങിയ വാസ്‍തവം എന്ന മലയാള ചിത്രത്തിലൂടെയാണ് വരദ നടിയായി അരങ്ങേറ്റം കുറിച്ചത്. പൃഥ്വിരാജിന്റെ ഇളയ അനുജത്തിയുടെ വേഷമായിരുന്നു ഈ ചിത്രത്തിൽ. ആദ്യമായി നായികയായി അഭിനയിച്ചത് 2008 ൽ പുറത്തിറങ്ങിയ സുൽത്താൻ എന്ന മലയാള ചിത്രത്തിലായിരുന്നു. സീരിയലുകളിലൂടെയാണ് വരദ കൂടുതൽ പ്രശസ്തയായത്. എമിമോൾ എന്നാണ് വരദയുടെ യഥാർത്ഥപേര്. തൃശൂർ ആണ് സ്വദേശം. പ്രശസ്ത സംവിധായകൻ ലോഹിതദാസ് ആണ് എമിമോൾക്ക് വരദ എന്ന പേര് നിർദേശിച്ചത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 19, 2025 3:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഹാപ്പിയായിട്ടാണ് ഇപ്പോൾ പോകുന്നത്; ഏത് സാഹചര്യത്തെയും നേരിടാനാകും': നടി വരദ