എയർ ഏഷ്യ സിഇഒ മാനേജ്മെന്‍റ് യോഗത്തിൽ പങ്കെടുത്തത് ഷർട്ട് ധരിക്കാതെ
- Published by:Anuraj GR
- news18-malayalam
Last Updated:
ഷർട്ടിടാതെ മസാജിങ് നടത്തിക്കൊണ്ടിരിക്കുമ്പോൾ കമ്പനി യോഗത്തിൽ പങ്കെടുക്കുന്ന ചിത്രമാണ് പുറത്തുവന്നത്
ന്യൂഡൽഹി: എയർഏഷ്യ സിഇഒ ടോണി ഫെർണാണ്ടസ് ഷർട്ട് ധരിക്കാതെ മാനേജ്മെന്‍റ് യോഗത്തിൽ പങ്കെടുക്കുന്ന ചിത്രം പുറത്തുവന്നു. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നു കഴിഞ്ഞു. മസാജിങിന് വിധേയനാകുന്ന സമയത്ത് തന്നെ ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാനും കമ്പനി അവസരം നൽകുന്ന ശൈലിയെ അഭിനന്ദിച്ചുകൊണ്ട് ടോണി ഫെർണാണ്ടസ് തന്നെയാണ് ഈ ചിത്രം ലിങ്കിഡ് ഇനിൽ പങ്കുവെച്ചത്.
എന്നാണ് ടോണിയ്ക്കെതിരെ വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ടോണിയുടെ പ്രവർത്തി തികച്ചും ഉചിതമല്ലാത്തതാണെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. ഷർട്ടിടാതെ മസാജിങ് നടത്തിക്കൊണ്ടിരിക്കുമ്പോൾ കമ്പനി യോഗത്തിൽ പങ്കെടുക്കുന്ന ചിത്രമാണ് പുറത്തുവന്നത്.
“വളരെ ബുദ്ധിമുട്ടേറിയ ഒരു ആഴ്‌ചയായിരുന്നു കടന്നുപോയത്. അപ്പോഴാണ് സുഹൃത്തായ, വെറാനിറ്റ യോസെഫിൻ മസാജ് ചെയ്യാൻ നിർദേശിച്ചത്. എനിക്ക് മസാജ് ചെയ്യാനും മാനേജ്‌മെന്റ് യോഗത്തിൽ പങ്കെടുക്കാനു കഴിയും. ഞങ്ങൾ വലിയ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്തോനേഷ്യയെയും എയർഏഷ്യ സംസ്‌കാരത്തെയും ഞാൻ ഇഷ്ടപ്പെടുന്നു. ആവേശകരമായ ദിവസങ്ങളാണ് മുന്നിലുള്ളത്,” ടോണി ഫെർണാണ്ടസ് ലിങ്ക്ഡ്ഇനിൽ എഴുതി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 17, 2023 5:42 PM IST