'മദ്യം കൊറോണയെ കൊല്ലും'; മദ്യശാലകൾ തുറക്കണമെന്ന് കോൺഗ്രസ് എം.എൽ.എ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
നേരത്തെ ഭാദ്ര നിയോജകമണ്ഡലത്തിലെ സിപിഎം എംഎല്‍എ ബലവന്ത് സിംഗ് പുനിയയും ബാറുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ജയ്പൂര്‍: മദ്യം കൊറോണ വൈറസിനെ കൊല്ലുമെന്ന അവകാശവാദവുമായി കോൺഗ്രസ് എം.എൽ.എ. മദ്യത്തിന് ഈ പ്രത്യേക കഴുവുള്ളതിനാൽ ലോക്ക്ഡൗണ്‍ മൂലം സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന മദ്യശാലകള്‍ തുറക്കണമെന്നാണ് ആവശ്യം. രാജസ്ഥാനിലെ സാന്‍ഗോഡ് മണ്ഡലത്തിലെ എംഎല്‍എ ആയ ഭരത് സിംഗ് കുന്തന്‍പുര്‍ ആണ് ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്തയച്ചത്.
You may also like:കോവിഡ് 19; സംസ്ഥാനത്ത് ഇന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തില്ല; 9 പേർ രോഗമുക്തരായി [NEWS]മൂന്നര വർഷത്തിനുശേഷം ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി; ഓസീസ് ഒന്നാമത് [NEWS]യുവതിയുടെ കൊലപാതകം; സാമ്പത്തിക ഇടപാടിൻ്റെ രേഖകൾ അന്വേഷണ സംഘം കണ്ടെത്തി [NEWS]
ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകള്‍ ഉപയോഗിച്ചാൽ കൊറണ നശിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ മദ്യം കഴിച്ചാല്‍ തൊണ്ടയിലുള്ള കൊറോണ വൈറസുകള്‍ നശിച്ചുപോകുമെന്നാണ് എംഎല്‍എ പറയുന്നത്.
advertisement
മദ്യശാലകള്‍ അടച്ചിട്ടതോടെ സംസ്ഥാനത്ത് അനധികൃത മദ്യ നിർമ്മാണം വർധിച്ചു. ഇതു തടയാൻ മദ്യശാലകൾ ഉടൻ തുറക്കണമെന്നും എം.എൽ. എ ആവശ്യപ്പെടുന്നു.
നേരത്തെ ഭാദ്ര നിയോജകമണ്ഡലത്തിലെ സിപിഎം എംഎല്‍എ ബലവന്ത് സിംഗ് പുനിയയും ബാറുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 01, 2020 5:58 PM IST