കോവിഡ് 19; സംസ്ഥാനത്ത് ഇന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തില്ല; 9 പേർ രോഗമുക്തരായി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവായി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ന് ആശ്വാസ ദിവസം. പുതിയ ഒരു കോവിഡ് -19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
വെള്ളിയാഴ്ച ഒൻപതു പേരാണ് രോഗമുക്തരായത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും 4 വീതവും എറണാകുളത്ത് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 392 പേർ രോഗമുക്തരായി. 102 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
You may also like:ഇർഫാന്റെ വിയോഗത്തിൽ ഭാര്യ [NEWS]മൂന്നര വർഷത്തിനുശേഷം ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി; ഓസീസ് ഒന്നാമത് [NEWS]യുവതിയുടെ കൊലപാതകം; സാമ്പത്തിക ഇടപാടിൻ്റെ രേഖകൾ അന്വേഷണ സംഘം കണ്ടെത്തി [NEWS]
21,499 പേര് നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 21,067 പേര് വീടുകളിലും 432 പേര് ആശുപത്രികളിലുമാ ണ്.
advertisement
രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.
Location :
First Published :
May 01, 2020 5:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് 19; സംസ്ഥാനത്ത് ഇന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തില്ല; 9 പേർ രോഗമുക്തരായി