advertisement

'വെളിയിൽ പറയരുത്' - ജയൻ എന്ന നടനെ തന്നെ ബാധിച്ചേക്കുമായിരുന്ന ആ രഹസ്യം ഒടുവിൽ വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

Last Updated:

41-ാം വയസ്സിൽ വിട പറഞ്ഞപ്പോൾ ചുരുങ്ങിയ കാലയളവിനുള്ളിൽ 150ൽ പരം മലയാള ചിത്രങ്ങൾ സമ്മാനിച്ചാണ് ആ അതുല്യപ്രതിഭ മടങ്ങിയത്.

മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട നടനായിരുന്നു ജയൻ. അദ്ദേഹം വിട പറഞ്ഞിട്ട് നാൽപതു വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ജയൻ മരിച്ച് കഴിഞ്ഞ് നാൽപതു വർഷങ്ങൾ കഴിയുമ്പോൾ അദ്ദേഹത്തെക്കുറിച്ചുള്ള ഒരു രഹസ്യം വെളിപ്പെടുത്തുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. കോളിളക്കം ഉൾപ്പെടെയുള്ള ജയന്റെ ചിത്രങ്ങൾക്ക് ശബ്ദം കൊടുത്തതിനെക്കുറിച്ചാണ് ആലപ്പി അഷ്റഫ് വെളിപ്പെടുത്തിയിരിക്കുന്നത്.
ജയൻ ചിത്രങ്ങൾക്ക് ശബ്ദം നൽകിയെന്ന രഹസ്യം സംവിധായകന്റെയും നിർമാതാവിന്റെയും നിബന്ധനയെ തുടർന്ന് പതിറ്റാണ്ടുകളോളം അക്ഷരംപ്രതി പാലിച്ചു എന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിലാണ് ആലപ്പി അഷ്റഫ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
You may also like:ലോക റെക്കോഡ് സ്വന്തമാക്കാൻ വെള്ളത്തിനടിയിൽ പോയി സദ്ദാം കിടന്നത് ആറു ദിവസം [NEWS]കൊച്ചിയിൽ വൻ ജ്വല്ലറി കവർച്ച; ലോക്കർ തകർത്ത് ഒന്നര കോടി രൂപയിലധികം വിലവരുന്ന ആഭരണങ്ങൾ കവർന്നു [NEWS] പ്രതിപക്ഷ നേതാവിന് ഇനി പുതിയ റോൾ; അപ്പൂപ്പൻ ആയതിന്റെ സന്തോഷം പങ്കുവച്ച് ചെന്നിത്തല [NEWS]
കോളിളക്കം ഉൾപ്പടെയുള്ള പടത്തിൽ ജയന്റെ ശബ്ദം തന്റേതാണെന്ന് അറിഞ്ഞിരുന്നെങ്കിൽ, തീർച്ചയായും അത് കളക്ഷനെ കാര്യമായി ബാധിച്ചേനേ എന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്. ജയന്റെ ശബ്ദം താനായിരുന്നെന്ന് പതിറ്റാണ്ടുകളോളം അറിയാതിരുന്നതാണ് തനിക്ക് ലഭിച്ച അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു. ജയൻ ശബ്ദം നൽകുന്നത് 'വെളിയിൽ പറയരുത്' എന്ന സംവിധായകന്റെയും നിർമാതാവിന്റെയും നിർദ്ദേശം താൻ അക്ഷരംപ്രതി അനുസരിക്കുകയായിരുന്നെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി.
advertisement
ആലപ്പി അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചത്,
'1980 നവംബർ 16.. വിശ്വസിക്കാനാകാതെയും ആശ്വസിപ്പിക്കാനാകാതെയും മലയാള സിനിമയുടെ ആ ഇടിമുഴക്കം യാത്രയായി... ജയൻ.
മലയാള സിനിമക്ക് എന്നെന്നേക്കുമായ് നഷ്ടമായത് കരുത്തുറ്റ പൗരുഷത്തിന്റെ ജ്വലിക്കുന്ന മുഖം. ഒരുപക്ഷേ കോളിളക്കം ഉൾപ്പടെയുള്ള പടത്തിൽ ജയന്റെ ശബ്ദം എന്റേതാണെന്നറിഞ്ഞിരുന്നെങ്കിൽ, തീർച്ചയായും അത് കളക്ഷനെ കാര്യമായി ബാധിച്ചേനേ, ജനങ്ങൾ മുൻവിധിയോടെ പടം കാണും.
ജയൻ കൊള്ളാം, ശബ്ദം വേറെയാളാണ് എന്ന പ്രചരണം ചിത്രത്തിന്റെ ബോക്സോഫീസ് വിജയത്തെ ബാധിച്ചേനേ.
ആ രഹസ്യം പതിറ്റാണ്ടുകളോളം, അതറിയാതിരുന്നതാണ് എനിക്ക് കിട്ടിയ ഏറ്റവും മികച്ച അംഗീകാരം.
advertisement
"വെളിയിൽ പറയരുത്" എന്ന നിർമ്മാതാവിന്റെയും സംവിധായകന്റെയും നിബന്ധന ഞാനും അക്ഷരംപ്രതി പാലിച്ചു.
കോളിളക്കവും ആക്രമണവും അറിയപ്പെടാത്ത രഹസ്യവും മനുഷ്യമൃഗവും... അങ്ങനെ ആ അണയാത്ത ദീപത്തിന് എന്റെ ശബ്ദത്തിലൂടെ ജീവൻ നല്കാൻ എനിക്ക് കിട്ടിയ അവസരങ്ങൾ... അതൊരു മഹാഭാഗ്യമായ് ഞാൻ ഇന്നും കരുതുന്നു...'
41-ാം വയസ്സിൽ വിട പറഞ്ഞപ്പോൾ ചുരുങ്ങിയ കാലയളവിനുള്ളിൽ 150ൽ പരം മലയാള ചിത്രങ്ങൾ സമ്മാനിച്ചാണ് ആ അതുല്യപ്രതിഭ മടങ്ങിയത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'വെളിയിൽ പറയരുത്' - ജയൻ എന്ന നടനെ തന്നെ ബാധിച്ചേക്കുമായിരുന്ന ആ രഹസ്യം ഒടുവിൽ വെളിപ്പെടുത്തി ആലപ്പി അഷ്റഫ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement