Allu Arjun | ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഭാര്യക്കൊപ്പം ഡല്‍ഹിയില്‍ പറന്നിറങ്ങി അല്ലു അര്‍ജുന്‍; വീഡിയോ
- Published by:Arun krishna
- news18-malayalam
Last Updated:
ഭാര്യ സ്നേഹ റെഡ്ഡിക്കൊപ്പം ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ അല്ലുവിന്‍റെ വീഡിയോ വൈറലാണ്.
മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങാന്‍ തെലുങ്ക് സൂപ്പര്‍ താരം ഡല്‍ഹിയിലെത്തി. ഭാര്യ സ്നേഹ റെഡ്ഡിക്കൊപ്പം ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ അല്ലുവിന്‍റെ വീഡിയോ വൈറലാണ്. ബോക്സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് വന്‍ വിജയമാണ് 2021ല്‍ പുഷ്പ ദി റൈസ് നേടിയത്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നതിനിടെയാണ് പുഷ്പ രാജ് എന്ന രക്തചന്ദന കൊള്ളക്കാരന്‍റെ വേഷത്തിലെത്തിയ അല്ലു അര്‍ജുനെ തേടി മികച്ച നടനുള്ള ദേശീയ പുരസ്കാരമെത്തിയത്.
നാളെ നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിന്‍റെ മുഖ്യാകര്‍ഷണമായി അല്ലു അര്‍ജുനും ഭാര്യ സ്നേഹ റെഡ്ഡിയും മാറും. അല്ലു അര്‍ജുന്‍റെ ബന്ധുവും നടനുമായ വരുണ്‍ തേജയുടെയും ലാവണ്യ ത്രിപാഠിയുടെയും വിവാഹത്തിന് മുന്‍പുള്ള ആഘോഷ പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് അല്ലുവും സ്നേഹയും രാജ്യതലസ്ഥാനത്ത് എത്തിയത്.
advertisement
കൈകോര്‍ത്തുപിടിച്ച് ഭാര്യക്കൊപ്പം കൂളിങ് ഗ്ലാസും കറുത്ത കാഷ്വല്‍ ടീ ഷര്‍ട്ടും പാന്‍റും ധരിച്ചാണ് അല്ലു എയര്‍പോര്‍ട്ടിെലത്തിയത്. വൈറ്റ് ക്രോപ് ടോപ്പും ജീന്‍സുമാണ് സ്നേഹയുടെ വേഷം.
Arrived in Delhi 😍#AlluArjun #AlluSnehaReddy #Pushpa #nationalawards2023@alluarjun pic.twitter.com/iPaRyn5PEd
— ARTISTRYBUZZ (@ArtistryBuzz) October 16, 2023
അല്ലുവിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായ പുഷ്പയില്‍ ഫഹദ് ഫാസിലാണ് വില്ലന്‍, രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. 2024 ഓഗസ്റ്റ് 15ന് പുഷ്പ 2 തിയേറ്ററിലെത്തും.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 16, 2023 8:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Allu Arjun | ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഭാര്യക്കൊപ്പം ഡല്‍ഹിയില്‍ പറന്നിറങ്ങി അല്ലു അര്‍ജുന്‍; വീഡിയോ