ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ പ്രേതം? സെമിത്തേരിയുടെ സ്ട്രീറ്റ് വ്യൂ വീഡിയോ വൈറൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
വീഡിയോയിൽ ക്യാമറയിലേക്ക് നേരിട്ട് നോക്കുന്ന ഒരു രൂപത്തെ ചൂണ്ടിക്കാണിച്ചാണ് യുവതി സംശയം പങ്കുവച്ചത്
ഗൂഗിൾ സ്ട്രീറ്റ് വ്യൂ (Google Street View) വഴി സെമിത്തേരിയിൽ പ്രേതത്തെ കണ്ടുവെന്ന വാദവുമായി അമേരിക്കൻ യുവതി. എമി പെൻഡൽട്ടൻ എന്ന യുവതിയാണ് തന്റെ ടിക് ടോക് (TikTok) അക്കൗണ്ടിൽ സ്ട്രീറ്റ് വ്യൂവിന്റെ ഒരു വീഡിയോ പങ്ക് വച്ചുകൊണ്ട് വെളിപ്പെടുത്തൽ നടത്തിയത്. പ്രേത ബാധയ്ക്ക് പേര് കേട്ട ഗിൽസൺ (Gilson Cemetery ) സെമിത്തേരിയുടെ ദൃശ്യമാണ് വീഡിയോയിൽ ഉള്ളത്. വീഡിയോയിൽ ക്യാമറയിലേക്ക് നേരിട്ട് നോക്കുന്ന ഒരു രൂപത്തെ ചൂണ്ടിക്കാണിച്ചാണ് എമി സംശയം പങ്ക് വച്ചത്. ഈ രൂപത്തിനൊപ്പം അതിന് പിന്നിലായി മറ്റൊരു നിഴൽ രൂപവും വീഡിയോയിൽ നിന്നും വ്യക്തമാണ്.
എന്നാൽ വീഡിയോയുടെ വാസ്തവം ചോദ്യം ചെയ്ത് നിരവധിപ്പർ രംഗത്ത് വന്നിരുന്നു. എമിയും ദൃശ്യങ്ങളിൽ സംശയം ഉന്നയിച്ചിരുന്നു. സ്ട്രീറ്റ് വ്യൂവിൽ ഉണ്ടായിരുന്ന ആരുടെയെങ്കിലും രൂപം എഡിറ്റ് ചെയ്ത് മാറ്റിയപ്പോൾ സംഭവിച്ചതാകാം ഇതെന്നും എമി പറയുന്നുണ്ട്. ഗിൽസൺ സെമിത്തേരിയെപ്പറ്റി നില നിൽക്കുന്ന ചില കഥകൾക്കൊപ്പം ഈ വീഡിയോ കൂടിയായപ്പോൾ നിഗൂഢത കൂടുതൽ വർധിച്ചിട്ടുണ്ട്. 2004 ൽ പുറത്തിറങ്ങിയ സ്റ്റോൺസ് ആൻഡ് ബോൻസ് ഓഫ് ന്യൂ ഇംഗ്ലണ്ടിന്റെ (Stones And Bones Of New England ) ഒരു എഡിഷനിൽ ന്യൂ ഹാംഷെയറിലെ (New Hampshire) ഈ സെമിത്തേരിയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
advertisement
ഗോസ്റ്റ് ഹണ്ടറായ ഫിയോണ ബറൂം 2008 മുതൽ ഈ സ്ഥലത്തെക്കുറിച്ചുള്ള വിവര ശേഖരണത്തിലാണ്. ഇവിടെ ചില അസാധാരണമായ കാഴ്ചകൾ കണ്ടതായും ചിലർ പറയുന്നുണ്ട്. “ നിങ്ങൾ ഗിൽസണിലെ സെമിത്തേരി സന്ദർശിക്കുകയും അതിന് പുറത്ത് നിന്ന് “ ബെറ്റി ഗിൽസൻ, നിങ്ങളുടെ കുട്ടി എന്റെ കയ്യിലുണ്ട് ” എന്ന് ഉറക്കെപ്പറഞ്ഞാൽ കോളണിയൽ കാലഘട്ടത്തിലേതു പോലെ വേഷം ധരിച്ച ഒരു സ്ത്രീ പ്രത്യക്ഷപ്പെടുമെന്ന തരത്തിൽ പ്രദേശത്ത് നില നിൽക്കുന്ന ഒരു കഥ പീറ്റർ മൂയിസ് എന്ന എഴുത്തുകാരൻ തന്റെ ബ്ലോഗിൽ കുറിച്ചിട്ടുണ്ട്.
advertisement
ഗിൽസൻ സെമിത്തേരി എന്തുകൊണ്ട് ഇത്ര നിഗൂഢമായി തന്നെ തുടരുന്നു എന്നതിന് പലരും പല കാരണങ്ങൾ പറയുന്നുണ്ട്. പണ്ട് അമേരിക്കൻ ഗോത്ര ജനതയും പ്രദേശ വാസികളും തമ്മിൽ ഇവിടെ വച്ച് വലിയൊരു യുദ്ധം നടന്നിരുന്നു എന്നാണ് ഒരു വാദം, നിരവധി ആളുകളുടെ മരണത്തിന് ഇടയാക്കിയ ഒരു തീപ്പിടുത്തം ഇവിടെ ഉണ്ടായി എന്നാണ് മറ്റൊരു വാദം. ഏതായാലും നെറ്റ്ഫ്ലിക്സിന്റെ പ്രേത സീരീസുകളെപ്പോലും വെല്ലുന്നതാണ് ഗിൽസണിലെ പ്രേത കഥകൾ.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Jan 03, 2024 2:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ പ്രേതം? സെമിത്തേരിയുടെ സ്ട്രീറ്റ് വ്യൂ വീഡിയോ വൈറൽ









