Covid19|2021ന്റെ തുടക്കം വരെ ആദ്യ കോവിഡ് വാക്സിൻ പ്രതീക്ഷിക്കരുത്; WHO വിദഗ്ധർ
- Published by:Gowthamy GG
- news18-malayalam
Last Updated:
വിവേചനമില്ലാതെ തുല്യമായി വാക്‌സിൻ ലഭ്യമാക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യമെന്ന് ലോകാരോഗ്യ സംഘടനാ എമർജൻസി പ്രോഗ്രാം തലവൻ മൈക്ക് റയാൻ പറഞ്ഞു.
ജനീവ: കോവിഡ് 19 വാക്‌സിൻ പരീക്ഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും 2021ന് മുമ്പ് ഉപയോഗിക്കാനാവുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധർ. വാക്സിൻ പരീക്ഷണം നിർണായക ഘട്ടത്തിലാണെന്നും അവർ വ്യക്തമാക്കി.
വിവേചനമില്ലാതെ തുല്യമായി വാക്‌സിൻ ലഭ്യമാക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യമെന്ന് ലോകാരോഗ്യ സംഘടനാ എമർജൻസി പ്രോഗ്രാം തലവൻ മൈക്ക് റയാൻ പറഞ്ഞു. മിക്ക വാക്‌സിനുകളും പരീക്ഷണത്തിന്‍റെ മൂന്നാം ഘട്ടത്തിലാണെന്നും ഇതുവരെ ഒരു ഘട്ടത്തിലും പരാജയപ്പെട്ടിട്ടില്ലെന്നും മൈക്ക് റയാൻ വ്യക്തമാക്കി.
അതേസമയം കോവിഡ് വ്യാപനം തടയുക എന്നതിനാണ് മുഖ്യ പരിഗണന നൽകേണ്ടതെന്നും ആഗോളതലത്തിൽ പ്രതിദിന വ്യാപന നിരക്ക് റെക്കോർഡിലെത്തുകയാണെന്നും മൈക്ക് റയാൻ ഓർമിപ്പിച്ചു.
advertisement
[NEWS]
പല രാജ്യങ്ങളും വാക്‌സിൻ പരീക്ഷണത്തിന്‍റെ മൂന്നാം ഘട്ടത്തിലാണ്. ഇതുവരെ ഒരു ഘട്ടത്തിലും ഘട്ടത്തിലും പരാജയപ്പെട്ടിട്ടില്ല. അടുത്ത വർഷം ആദ്യ മാസങ്ങളിൽ വാക്സിൻ ജനങ്ങളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിൻ പണക്കാർക്കോ പാവപ്പെട്ടവർക്കോ വേണ്ടി മാത്രമല്ല, വാക്‌സിൻ എല്ലാവർക്കുമുള്ളതാണ്- മൈക്ക് കൂട്ടിച്ചേർത്തു.
advertisement
കോവിഡ് -19 ന്റെ സാമൂഹ്യ വ്യാപനം നിയന്ത്രണ വിധേയമാകുന്നതുവരെ സ്കൂളുകൾ വീണ്ടും തുറക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും റയാൻ മുന്നറിയിപ്പ് നൽകി.
Location :
First Published :
July 23, 2020 8:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid19|2021ന്റെ തുടക്കം വരെ ആദ്യ കോവിഡ് വാക്സിൻ പ്രതീക്ഷിക്കരുത്; WHO വിദഗ്ധർ