'വീണ്ടും ഡീപ്പ് ഫേക്ക്'; രശ്മിക മന്ദാനയുടെ 'പുതിയ വീഡിയോ' വൈറൽ
- Published by:Sarika KP
- news18-malayalam
Last Updated:
വീഡിയോ ഇതിനോടകം വൈറലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ച നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ വലിയ ചര്‍ച്ച വിഷയമായിരുന്നു. കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ ലിഫ്റ്റിലേക്ക് കയറുന്നതാണ് വീഡിയോ. ഇതിൽ ആ സ്ത്രീയുടെ മുഖത്തിന് പകരം രശ്മികയുടെ മുഖം മോർഫ് ചെയ്ത് വയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. ഒരു ബ്രിട്ടീഷ് ഇന്ത്യൻ യുവതിയായ സാറാ പട്ടേൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്ത വീഡിയോയാണ് ഇതിന്റെ ഒറിജിനൽ. എക്സ് പ്ലാറ്റ്ഫോമിൽ വീഡിയോ ഏകദേശം 12 മില്യൺ ആളുകൾ കണ്ടുകഴിഞ്ഞിരുന്നു.
advertisement
എന്നാൽ ഇപ്പോഴിതാ വീണ്ടും താരത്തിന്റെ ഡീപ് ഫേക്ക് വീഡിയോ വൈറലായിരിക്കുകയാണ്. എന്നാല്‍ ഈ ക്ലിപ്പ് ആദ്യത്തെ വൈറൽ വീഡിയോ പോലെ അശ്ലീലമെന്ന് പറയാന്‍ പറ്റില്ല. മറ്റൊരു പെൺകുട്ടിയുടെ മുഖത്ത് രശ്മികയുടെ മുഖം മോർഫ് ചെയ്ത രീതിയിലാണ് വീഡിയോ. ക്രഷ്മിക എന്ന പേരിലുള്ള രശ്മികയുടെ ഫാന്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 13, 2023 10:49 AM IST