അമിതവേഗതയില്‍ റോങ് സൈഡ് കയറി വന്ന സ്വകാര്യ ബസിന്റെ വിഡിയോ പങ്കുവച്ച് നടന് ആന്റണി വര്‍ഗീസ്. എറണാകുളം സര്‍ക്കാര്‍ ആശുപത്രിയുടെ മുന്നില്‍ വച്ചാണ് സംഭവം. ഇതിന്റെ വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്റിന് താഴെ കൊച്ചിയിലെ സ്ഥിരം കാഴ്ചയാണിതെന്ന് അനുഭവം പറഞ്ഞ് ഒട്ടേറെ പേരെ കാണാം.
'ഓവര്‍ സ്പീഡില്‍ റോങ് സൈഡ് കയറിവന്നു അവിടെ മൊത്തം ബ്ലോക്ക് ആക്കിയത് ഈ ബസ്സ് ആണ് അതും എറണാകുളം ഗവണ്മെന്റ ജനറല്‍ ഹോസ്പിറ്റലിന്റെ മുന്നില്‍ . എത്ര രോഗികള്‍ ദിവസവും വരുന്ന സ്ഥലമാണ്', എന്നാണ് ആന്റണി വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചത്. ആന്റണിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആണ് കമന്റുകള്‍.
അജഗജാന്തരം എന്ന ചിത്രമാണ് ആന്റണിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ അവിടേയ്ക്ക് പ്രേക്ഷകരെ എത്തിച്ച പ്രധാന ചിത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു അജഗജാന്തരം. ഫെബ്രുവരി 25 മുതല്‍ ചിത്രം ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.
ഒരു ഉത്സവ പറമ്പില്‍ ഒരു രാത്രി മുതല്‍ അടുത്ത രാത്രി വരെ നടക്കുന്ന സംഭവങ്ങളാണ് പ്രേക്ഷകരെ ആവേശപ്പെടുത്തുന്ന തരത്തില്‍ ടിനു ആവിഷ്കരിച്ചിരിക്കുന്നത്. ചിത്രത്തിലെ രാത്രി രംഗങ്ങളും സംഘട്ടന രംഗങ്ങളും ഗാനങ്ങളുടെ ആവിഷ്കരണവുമൊക്കെ പ്രേക്ഷകപ്രീതി നേടി. യുവപ്രേക്ഷകര്‍ക്കിടയില്‍ ചിത്രം ട്രെന്‍ഡ് സെറ്റര്‍ ആവുകയായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.