ഹെൽമറ്റ് ധരിക്കാതെ ബൈക്കോടിച്ചതിന് ബോളിവുഡ് താരം അനുഷ്ക ശർമയുടെ ബോഡിഗാര്‍ഡിന് പിഴ. മുംബൈ ട്രാഫിക് പൊലീസ് ബോഡിഗാർഡിന് 10,500 രൂപ പിഴയിട്ടതായാണ് റിപ്പോർട്ട്. മുംബൈയിലൂടെ ബൈക്കിന് പിന്നിലിരുന്നുള്ള അനുഷ്ക ശര്‍മയുടെ യാത്ര കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ഗതാഗത തടസം ഉണ്ടായതിനെ തുടർന്നായിരുന്നു അനുഷ്ക ബൈക്കിൽ പോകാൻ തീരുമാനിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പ്രചരിച്ചതോടെയാണ് മുംബൈ ട്രാഫിക് പൊലീസ് പിഴയിട്ടത്. അതേസമയം കഴിഞ്ഞദിവസം അമിതാഭ് ബച്ചനും ട്രാഫിക്കില്‍ നിന്ന് രക്ഷനേടുന്നതിനായി ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ പോയതിന് പിഴ ചുമത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.
എന്നാൽ എന്നാല്‍ താന്‍ നിയമം ലംഘിച്ചിട്ടില്ലെന്ന് അമിതാഭ് ബച്ചൻ പറയുന്നു. ഷൂട്ടിങ്ങിന്റെ ഭാഗമായിരുന്നു യാത്രയെന്നും നേരത്തെ അനുവാദം വാങ്ങിയിരുന്നതായുമാണ് അമിതാഭ് ബച്ചന്‍ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് അമിതാഭ് ഷൂട്ടിങ്ങിന് പോകാൻ വൈകിയതിനെ തുടർന്ന് അപരിചിതനോടൊപ്പം ബൈക്കിൽ യാത്ര ചെയ്ത കാര്യം വെളിപ്പെടുത്തിയത്.
രണ്ട് താരങ്ങൾ ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ നിരവധിപേർ നടപടിയെടുക്കാൻ മുംബൈ പോലീസിനെ സമീപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anushka Sharma, Fine, Traffic violations