ഹോംവർക്ക് ചെയ്യുന്നതിനെചൊല്ലി മാതാപിതാക്കളുമായി തർക്കം; 11കാരൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി

Last Updated:

കുട്ടിയുടെ രക്ഷിതാക്കൾ കുറിപ്പ് കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

ഹോംവർക്ക് ചെയ്യുന്നതിനെചൊല്ലി മാതാപിതാക്കളുമായി വഴക്കുണ്ടായതിനെത്തുടർന്ന് 11 കാരൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. അർദ്ധരാത്രിയാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. പോകുന്നതിനു മുൻപ് ഒരു കുറിപ്പും എഴുതിവെച്ചിരുന്നു. ഈ കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
സെപ്തംബർ 20 നാണ് സംഭവം നടന്നത്. ഇതേത്തുടർന്ന് രാജ്യത്തെ കുട്ടികൾ നേരിടുന്ന പഠന ഭാരത്തെക്കുറിച്ചും സമ്മർദത്തെക്കുറിച്ചും ചർച്ചകൾ ഉയരുന്നുണ്ട്. പുറംലോകത്തെ ബുദ്ധിമുട്ടുകൾ അറിയണമെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ തിരികെ വരുമെന്നും കുട്ടി കുറിപ്പിൽ എഴുതിയിരുന്നു. ചിലർ ഈ കുട്ടിയെ ധീരനും ശക്തനുമായ വ്യക്തി എന്നാണ് വാഴ്ത്തുന്നത്. രാജ്യത്തെ സ്കൂളുകളിലുള്ള അമിതമായ പഠനഭാരവും സമ്മർദവും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
advertisement
ചെയ്യാനുള്ള ഹോംവർക്ക് വീട്ടിൽ തിരിച്ചെത്തിയിട്ട് ചെയ്യാമെന്ന് മാതാപിതാക്കൾക്ക് കുട്ടി ഉറപ്പും നൽകിയിട്ടുണ്ട്. ഫോൺ വീട്ടിൽ തന്നെ ഒരിടത്ത് വെച്ചിട്ടുണ്ടെന്നും കുറിപ്പിലുണ്ട്. ‌കുട്ടിയുടെ രക്ഷിതാക്കൾ കുറിപ്പ് കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കുട്ടി ബെഡ്‌ഷീറ്റുമായി നടന്നു പോകുന്നത് കണ്ടെത്തിയത്. ഒരു ദിവസത്തിനു ശേഷം കുട്ടിയെ പോലീസ് ഷോപ്പിംഗ് മാളിൽ നിന്നും കണ്ടെത്തി.”അവൻ ധീരനും സ്വതന്ത്ര ചിന്താഗതിയുമുള്ള കുട്ടിയാണ്”, എന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ ഒരാൾ കുറിച്ചത്. “കുട്ടികൾക്ക് ഇപ്പോൾ ഹോംവർക്ക് മാത്രമേയുള്ളൂ, എല്ലായിടത്തും സമ്മർദമാണ്”, എന്നും ഒരാൾ കുറിച്ചു.
advertisement
സ്കൂളുകളും മാതാപിതാക്കളും നൽകുന്ന ടാസ്‌ക്കുകൾ കാരണം ചൈനയിലെ സ്കൂൾ കുട്ടികൾക്ക് സ്കൂൾ സമയത്തിന് ശേഷം പോലും കളിക്കാനോ വിനോദത്തിനോ സമയം ഇല്ലെന്നും വാരാന്ത്യങ്ങളിൽ പോലും അവർക്ക് വിശ്രമിക്കാൻ സമയം കിട്ടുന്നില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഹോംവർക്ക് ചെയ്യുന്നതിനെചൊല്ലി മാതാപിതാക്കളുമായി തർക്കം; 11കാരൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement