രണ്ടായി മുറിഞ്ഞ നാവു കൊണ്ട് ഭക്ഷണം കഴിക്കുന്ന യുവതി'; അമ്പരന്ന് സോഷ്യല്‍ മീഡിയ
- Published by:Sarika KP
- news18-malayalam
Last Updated:
രണ്ടായി മുറിഞ്ഞ നിലയിലുള്ള നാക്ക് കൊണ്ട് ന്യൂഡില്‍സ് കഴിക്കുന്ന വീഡിയോയാണ് ഇവര്‍ പോസ്റ്റ് ചെയ്തത്.
രണ്ട് നാക്ക് കൊണ്ട് ഭക്ഷണം കഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? എന്നാല്‍ ഒരു യുവതി അങ്ങനെ ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുന്നത്. സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗില്‍ നിന്നുള്ള വീ ഡ്യുകെറ്റീ എന്ന ടാറ്റു ആര്‍ട്ടിസ്റ്റാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
രണ്ടായി മുറിഞ്ഞ നിലയിലുള്ള നാക്ക് കൊണ്ട് ന്യൂഡില്‍സ് കഴിക്കുന്ന വീഡിയോയാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. അദ്ഭുതത്തോടെയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഈ വീഡിയോയ്ക്ക് സാക്ഷ്യം വഹിച്ചത്.
വായുടെ രണ്ട് ദിശയിലേക്ക് തന്റെ രണ്ട് നാക്കിനെ സ്വതന്ത്രമായ ചലിപ്പിക്കാന്‍ ഡ്യൂകെറ്റിന് കഴിയും. നാക്ക് രണ്ടാക്കി മാറ്റാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയായ ആളാണ് ഡ്യുകെറ്റി. ഈ പ്രക്രിയയിലൂടെ കടന്നുപോയ അനുഭവത്തെപ്പറ്റിയും ഡ്യുകെറ്റീ തന്റെ വെബ്‌സൈറ്റില്‍ കുറിച്ചിരുന്നു.
advertisement
” അവര്‍ എല്ലാ നടപടി ക്രമങ്ങളെപ്പറ്റിയും വിശദമായി പറഞ്ഞുതന്നു. അവരുടെ സമാധാനപരമായ സമീപനം ഒരുപാട് സഹായിച്ചു. വിചാരിച്ചതിനെക്കാള്‍ എളുപ്പമായിരുന്നു. വെറും പതിനഞ്ച് മിനിറ്റ് കൊണ്ട് കാര്യം കഴിഞ്ഞു,” എന്നായിരുന്നു ഡ്യുകെറ്റീ കുറിച്ചത്.
ഇതിന് ശേഷമാണ് രണ്ടായി മുറിഞ്ഞ തന്റെ നാക്ക് കൊണ്ടുള്ള അഭ്യാസങ്ങള്‍ ലോകത്തെ കാണിക്കാന്‍ ഡ്യുകെറ്റീ തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ദശലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ ലൈക്ക് ചെയത് രംഗത്തെത്തിയത്.
advertisement
എങ്ങനെയാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ആരാഞ്ഞ് നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുകയും ചെയ്തിരുന്നു.
‘ എനിക്ക് ആകാംഷ തോന്നുന്നു. ഈ മാറ്റം നിങ്ങളുടെ സംസാരത്തെ ബാധിച്ചോ?,” എന്നായിരുന്നു ഒരാളുടെ കമന്റ്.
അതേസമയം മുമ്പ് വായ്ക്കുള്ളില്‍ ചെയ്ത ഡെന്റല്‍ ചികിത്സകള്‍ തനിക്ക് ഒരുപാട് വേദനയുണ്ടാക്കിയെന്നും അതിന് ശേഷമാണ് ഈ വ്യത്യസ്തമായ മോഡിഫിക്കേഷന്‍ നടത്താന്‍ തയ്യാറായതെന്നുമാണ് ഡ്യുകെറ്റീ പറഞ്ഞത്.
ഇതിന് ശേഷം സംസാരിക്കുന്നതില്‍ നേരിട്ട ചില ബുദ്ധിമുട്ടുകളെക്കുറിച്ചും ഇവര്‍ പറഞ്ഞു. അസ്വസ്ഥതകളും വേദനയും ഒഴിവാക്കാന്‍ ഗുളികകള്‍ കഴിച്ചിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ജീവിതത്തെപ്പറ്റിയും അവര്‍ തുറന്ന് പറഞ്ഞിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 25, 2023 10:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
രണ്ടായി മുറിഞ്ഞ നാവു കൊണ്ട് ഭക്ഷണം കഴിക്കുന്ന യുവതി'; അമ്പരന്ന് സോഷ്യല്‍ മീഡിയ