ജീവനുള്ള കൊഞ്ചിന് 32,000 രൂപ ഈടാക്കിയ റെസ്റ്റൊറിന്റിനെതിരേ യുവതിയുടെ പരാതി
- Published by:Nandu Krishnan
- news18-malayalam
Last Updated:
കൊഞ്ചിന്റെ തൂക്കവും വിപണി വിലയെയും ആശ്രയിച്ചാണ് അതിന് വില ഈടാക്കുന്നതെന്നാണ് ഹോട്ടല്‍ ജീവനക്കാരുടെ വാദം
ഓസ്‌ട്രേലിയയിൽ പ്രവർത്തിക്കുന്ന ചൈനീസ് റെസ്റ്റൊറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു റിയാന ഹോ എന്ന യുവതി. എന്നാല്‍, അത് തനിക്ക് ഒരിക്കലും മറക്കാനാവാത്ത ഞെട്ടിപ്പിക്കുന്ന അനുഭവമായി മാറുമെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല. ഭക്ഷണം കഴിച്ച് മടങ്ങുമ്പോള്‍ ഏകദേശം അരലക്ഷം രൂപയുടെ ബില്ലാണ് ഹോട്ടല്‍ അധികൃതര്‍ പെർത്ത് സ്വദേശിയായ റിയാനയ്ക്ക് നല്‍കിയത്. എട്ട് പേരുടെയൊപ്പമാണ് അവര്‍ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയത്. വ്യത്യസ്തമായ എട്ട് വിഭവങ്ങള്‍ അവര്‍ ഓഡര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ജീവനോടെ നല്‍കിയ ലോബ്‌സ്റ്ററിന്റെ(ഒരു തരം കൊഞ്ച്) വിലയായിരുന്നു ബില്ലിലെ ഏറ്റവും ഞെട്ടിപ്പിക്കുന്നത്. ഏകദേശം 32,968 രൂപയാണ് ലോബ്‌സ്റ്ററിന് ഈടാക്കിയതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോബ്‌സ്റ്ററിന്റെ തൂക്കവും വിപണി വിലയെയും ആശ്രയിച്ചാണ് അതിന് വില ഈടാക്കുന്നതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ റിയാനയെ അറിയിച്ചു. എന്നാല്‍, ആ വിഭവം ഓഡര്‍ ചെയ്തപ്പോള്‍ ജീവനക്കാര്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കിയിരുന്നില്ല. അധികമായി ന്യൂഡില്‍സ് വാങ്ങിയപ്പോള്‍ ഏകദേശം 803 രൂപ ഈടാക്കിയതായും റിയാന അവകാശപ്പെട്ടു. ''ഞാന്‍ ബില്‍ അടച്ചുവെങ്കിലും എന്തോ കുഴപ്പമുണ്ടെന്ന തോന്നല്‍ എന്റെ ഉള്ളില്‍ നിലനിന്നിരുന്നു,'' ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ അവര്‍ പറഞ്ഞു.
തുടര്‍ന്ന് പിറ്റേദിവസം അവര്‍ റെസ്റ്ററന്റിലേക്ക് ഫോണ്‍ വിളിച്ച് നോക്കി. അപ്പോള്‍ അവര്‍ വാങ്ങിയ ലോബ്‌സ്റ്ററിന് 4.5 പൗണ്ട് (2.04 കിലോഗ്രാം) തൂക്കമുണ്ടെന്നും ഒരു പൗണ്ടിന് 6431 രൂപ വിലയുണ്ടെന്നും ജീവനക്കാര്‍ റിയാനയെ അറിയിച്ചു. എന്നാല്‍, ഓഡര്‍ ചെയ്ത സമയത്ത് ഇക്കാര്യം തന്നെ ജീവനക്കാര്‍ അറിയിക്കാതെ ഇരുന്നതാണ് തന്നെ അതിശയപ്പെടുത്തുന്നതെന്ന് അവര്‍ പറഞ്ഞു.
advertisement
''ലോബ്‌സ്റ്റര്‍ വില കൂടിയ ഭക്ഷ്യവസ്തുവാണെന്ന കാര്യം ഞങ്ങള്‍ക്ക് അറിയാം. പക്ഷേ സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുമ്പോള്‍ ഒരു പൗണ്ടിന് സാധാരണയായി 3215 മുതല്‍ 3750 രൂപ വരെയാണ് ഇടാക്കുക. ഉത്സവകാലത്തുപോലും ഒരു പൗണ്ടിന് 6431 രൂപയായി ഉയരുന്നത് യുക്തിക്ക് നിരക്കാത്ത കാര്യമാണ്'' അവര്‍ പറഞ്ഞു.
അതേസമയം, ലോബ്‌സ്റ്ററിന് യഥാര്‍ത്ഥത്തില്‍ 4.5 പൗണ്ട് ഭാരമുണ്ടെങ്കില്‍ അതിന്റെ തലയ്ക്ക് വലുപ്പക്കൂടുതല്‍ തോന്നിക്കുമെന്നും ആളുകള്‍ അത് വേഗത്തില്‍ തിരിച്ചറിയുമെന്നും റിയാന പറഞ്ഞു. എന്നാല്‍, തന്നോടൊപ്പം ഭക്ഷണം കഴിച്ചവര്‍ക്കാര്‍ക്കും അങ്ങനെ തോന്നിയില്ലെന്നും അവര്‍ പറഞ്ഞു.
advertisement
തുടര്‍ന്ന് ലോബ്‌സ്റ്ററിന്റെ വിലയും ഭാരവും സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായി നല്‍കിയിരുന്നില്ലെന്ന് റെസ്‌റ്റൊറന്റ് മാനേജ്‌മെന്റ് സമ്മതിച്ചു. അതേസമയം, പാചകം ചെയ്ത രീതിയെ അവര്‍ ന്യായീകരിച്ചു. പാചകം ചെയ്യുന്നതിന് മുമ്പ് തങ്ങൾ അതിന്റെ തല നീക്കം ചെയ്യാറുണ്ടെന്ന് അവര്‍ വ്യക്തമാക്കി. റെസ്റ്റൊറന്റ് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതല്‍ ഈ രീതിയിലാണ് പാചകം ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേർത്തു
ഉത്സവ സീസണും വിപണി വിലയിലെ വര്‍ധനവുമാണ് ലോബ്‌സ്റ്ററിന് ഇത്ര വില ഈടാക്കാന്‍ കാരണമെന്ന് ഹോട്ടലധികൃതര്‍ വ്യക്തമാക്കി. ''ആളുകളെ വെറുതെ കാണിക്കുന്നതിന് വേണ്ടി ലോബ്‌സ്റ്ററിന്റെ തലയുടെ ഭാഗത്തെ മാംസം പാഴാക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി നല്ല രീതിയിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്നും'' അവര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 16, 2025 5:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ജീവനുള്ള കൊഞ്ചിന് 32,000 രൂപ ഈടാക്കിയ റെസ്റ്റൊറിന്റിനെതിരേ യുവതിയുടെ പരാതി