'വിവാഹം ആകാശത്ത്'; ലോക്ക്ഡൗൺ മറികടക്കാൻ ചടങ്ങ് വിമാനത്തിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
130 അതിഥികൾ വിവാഹത്തിൽ പങ്കെടുത്തു.
ലോക്ക്ഡൗണിൽവിമാനത്തിൽ വച്ച് വിവാഹം കഴിച്ച് തമിഴ്‌നാട് സ്വദേശികളായ ദമ്പതികൾ. മധുരയിൽ നിന്ന് തൂത്തുക്കുടിയിലേക്കുള്ള യാത്രയ്ക്കിടയിൽ മെയ് 23നാണ് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിമാനത്തിൽ വച്ച് ദമ്പതികൾ വിവാഹം കഴിച്ചത്. കൊറോണ വൈറസ് വ്യാപനം മൂലമുള്ള പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് മധുര സ്വദേശികളായ രാകേഷും ദീക്ഷണയും ഒരു വിമാനം ചാർട്ടർ ചെയ്യുകയും അതിനകത്ത് വച്ച് വിവാഹച്ചടങ്ങ് നടത്താൻ തീരുമാനിക്കുകയും ചെയ്തത്. 130 അതിഥികൾ വിവാഹത്തിൽ പങ്കെടുത്തു.
കഴിഞ്ഞ ശനിയാഴ്ച തമിഴ്നാട് സർക്കാർ മെയ് 31 വരെ ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടുന്നതായി പ്രഖ്യാപിക്കുകയുണ്ടായി. സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കൂടുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ തീരുമാനം. സമ്പൂർണ ലോക്ക്ഡൗണിന് മുന്നോടിയായി തമിഴ്നാട് സർക്കാർ ഒരു ദിവസം ഇളവ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി വാരാന്ത്യത്തിൽ കടകൾ രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കാനുള്ള അനുമതിയും നൽകിയിരുന്നു.
advertisement

കഴിഞ്ഞ ആഴ്ച സ്വകാര്യമായി സംഘടിപ്പിച്ച ഒരു ചടങ്ങിൽ വെച്ചാണ് രാകേഷും ദീക്ഷണയും വിവാഹിതരായത്. പിന്നീട് ഒരു ദിവസത്തേക്ക് ലോക്ക്ഡൗൺ ഇളവ് അനുവദിച്ചതിനെ തുടർന്ന് എന്നും ഓർമ്മിക്കാൻ കഴിയുന്ന വിധത്തിൽ വിമാനത്തിൽ വെച്ച് ഒന്നുകൂടി വിവാഹച്ചടങ്ങ് നടത്താൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. വിമാനത്തിൽ യാത്ര ചെയ്ത 130 യാത്രികരും ആർടിപിസിആർ പരിശോധന നടത്തുകയും കോവിഡ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതിന് ശേഷം മാത്രമാണ് വിമാനത്തിൽ കയറിയതെന്ന് ദമ്പതികൾ അവകാശപ്പെട്ടു.
advertisement
ഒരു ട്വിറ്റർ ഉപയോക്താവ് ഈ വിവാഹത്തിന്റെ വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ആകാശ വിവാഹം വൈറലായി മാറിയത്. "രാകേഷ് - ദീക്ഷണ ദമ്പതികൾ രണ്ട് മണിക്കൂർ നേരത്തേക്ക് വിമാനം വാടകയ്‌ക്കെടുത്ത് ആകാശത്ത് വെച്ച് വിവാഹിതരായി" എന്ന ക്യാപ്ഷ്യനോട് കൂടിയാണ് ദൊന്തു രമേശ് എന്ന വ്യക്തി വിവാഹത്തിന്റെ വീഡിയോ ക്ലിപ്പ് പങ്കുവച്ചത്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ വരൻ വധുവിന്റെ കഴുത്തിൽ താലി കെട്ടുന്നത് വീഡിയോയിൽ കാണാം.
advertisement
വെള്ളിയാഴ്ച മാത്രം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 36,000 ആയി ഉയർന്നതിനെ തുടർന്നാണ് ലോക്ക്ഡൗൺ നീട്ടാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്. പുതുതായി പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരോടെല്ലാം വീട്ടിൽ നിന്ന് തന്നെ ജോലി ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്ത് സർക്കാരിന്റെ കീഴിലുള്ള അവശ്യ സർവീസുകളും അവശ്യം പ്രവർത്തിക്കേണ്ട ഓഫീസുകളും മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്ന് ഗവണ്മെന്റ് അറിയിച്ചു. അവശ്യ സർവീസുകളിൽ ഫാർമസികൾ, പാൽ വിതരണം, പത്ര വിതരണം എന്നിവയ്ക്ക് മാത്രമേ പ്രവർത്തനാനുമതി നൽകിയിട്ടുള്ളൂ.
advertisement
Keywords: Airplane, Wedding, Wedding on Airplane, Tamil Nadu Couple, വിമാനം, വിവാഹം, വിമാനത്തിൽ വച്ച് വിവാഹം, തമിഴ്നാട് ദമ്പതികൾ
News Link:
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 24, 2021 3:40 PM IST