ഈ മൃഗശാലയിൽ കാണികൾക്കു മുന്നിൽ കരടിയോ അതോ വേഷം കെട്ടിയ മനുഷ്യനോ?
- Published by:Vishnupriya S
- news18-malayalam
Last Updated:
മൃഗശാലയിലെത്തിയ കാണികളെ എഴുന്നേറ്റ് നിന്ന് അഭിസംബോധന ചെയ്ത കരടിയുടെ ചിത്രവും വീഡിയോയും വൈറലാണ്
മൃഗശാലയില്‍ നിന്നും ചാടി പോകുന്ന ഒരു കരടിയെ കണ്ടു പിടിക്കാന്‍ വേണ്ടി സ്വയം കരടി വേഷം കെട്ടുന്ന മൃഗശാല ജീവനക്കാരന്‍റെ കഥയാണ് കലാഭവൻ മണി നായകനായ മൈ ഡിയർ കരടി എന്ന ചിത്രത്തിന്റെ പ്രമേയം. സമാനമായൊരു വാർത്തയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ചൈനയിലെ ഹാങ്ഷൂ മൃഗശാലയിലാണ് (Hangzhou Zoo) സംഭവം. മൃഗശാലയിൽ ഉള്ളത് കരടിയാണോ അതോ മനുഷ്യനാണോ എന്നാണ് പലരുടെയും ചോദ്യം. മൃഗശാലയിലെത്തിയ കാണികളെ എഴുന്നേറ്റ് നിന്ന് അഭിസംബോധന ചെയ്ത ഈ കരടിയുടെ ചിത്രവും വീഡിയോയും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
കരടിയുടെ കാലുകളും ചുക്കിച്ചുളിഞ്ഞ ചർമവുമൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു പലരും സംശയം ഉന്നയിച്ചത്. അധികം വൈകാതെ വീഡിയോ വിവാദമാകുകയും ഇത് കരടിയുടെ വേഷം ധരിച്ച മനുഷ്യനാണെന്ന് പലരും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതു കണ്ടാൽ കരടിയുടെ വസ്ത്രമണിഞ്ഞ് നിൽക്കുന്ന മനുഷ്യനാണെന്ന് പറയാതിരിക്കാൻ ആകില്ലെന്നാണ് ചിലർ വീഡിയോക്കു താഴെ കമന്റെ ചെയ്തത്. എന്നാൽ, സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മൃഗശാലാ അധികൃതർ. വീഡിയോയിൽ കാണുന്നത് യഥാര്‍ത്ഥ കരടി തന്നെയാണ് എന്നാണ് മൃഗശാലാ അധികൃതർ നൽകുന്ന വിശദീകരണം.
The Hangzhou Zoo, located in Zhejiang, Hangzhou, China, had to issue a statement this weekend after people saw this video and questioned if the Sun Bears at their zoo were actually humans dressed in costumes.
The Zoo stated:
“If you get someone to wear such thick fur in this… pic.twitter.com/RrhL86lcyI
— Brian Krassenstein (@krassenstein) July 31, 2023
advertisement
ഇത് സണ്‍ ബിയര്‍ (sun bear) ആണെന്നും കരടികളിലെ തന്നെ ഏറ്റവും ചെറിയ വിഭാഗം ആണെന്നും ഹാങ്ഷൂ മൃഗശാല വ്യക്തമാക്കി. ഇതിന് ഒരു ചെറിയ നായയുടെ അത്രയും വലിപ്പമേ ഉണ്ടാകൂ. ഇവയുടെ നെഞ്ചിലെ രോമങ്ങൾക്ക് ഓറഞ്ചോ ക്രീമോ നിറം ആയിരിക്കും. ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ മറ്റു കരടികളെപ്പോലെ തന്നെ കറുത്ത നിറത്തിലുമാണ്. വനനശീകരണവും വന്യജീവി വേട്ടയും മൂലം ഇവ വംശനാശ ഭീഷണി നേരിടുകയാണ്. കരടി സ്വയം തന്നെക്കുറിച്ചു പറയുന്ന രീതിയിലാണ് മൃഗശാലയുടെ വിശദീകരണം. ഏഞ്ചല എന്നാണ് ഈ കരടിയുടെ പേര്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 02, 2023 10:03 AM IST