ത്രെഡിങ്ങോ മറ്റോ ചെയ്ത് മുഖത്തെ അനാവശ്യ രോമങ്ങൾ നീക്കം ചെയ്യുന്നവരാണ് പല സ്ത്രീകളും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തയാണ് അമേരിക്കൻ സ്വദേശിയായ ഈ സോഷ്യൽ മീഡിയ താരം. നീണ്ട് ഇടതൂർന്ന കറുത്ത താടിയുമായി വ്യത്യസ്ത സ്റ്റൈലുകളിൽ പ്രത്യക്ഷപ്പെടുന്ന ഇവരുടെ വീഡിയോകൾ ടിക്ടോക്കിൽ വൈറലാണ്.
PeekabooPumpkin എന്നാണ് ഇവരുടെ ടിക് ടോക്ക് അക്കൗണ്ടിന്റെ പേര്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സ്ത്രീകൾക്ക് പ്രചോദനമാണ് ഇവരുടെ വീഡിയോകളെന്ന് കാഴ്ചക്കാരിൽ പലരും പറയുന്നു. സമൂഹമാധ്യമമായ ‘ഒൺലി ഫാൻസി’ലെ മോഡൽ കൂടിയാണ് ഈ യുവതി. താടി വടിക്കണമെന്നു പറഞ്ഞ് ആദ്യം ട്രോളന്മാരിൽ നിന്നും നിരവധി ഉപദേശങ്ങൾ ലഭിച്ചിരുന്നു. എന്നാൽ താടി വെച്ചു തന്നെ വ്യത്യസ്ത സ്റ്റൈലുകൾ പരീക്ഷിക്കാനായിരുന്നു യുവതിയുടെ തീരുമാനം.
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്ന രോഗമാണ് യുവതിയുടെ അമിത രോമവളർച്ചക്കു പിന്നിലെ കാരണം. ഇത് സ്ത്രീ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർദ്ധിപ്പിക്കുകയും ശരീരഭാരം വർദ്ധിക്കുകയും രോമം വളരുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യുന്നു. ലോകത്തിലെ പത്തു സ്ത്രീകളിൽ ഒരാൾക്ക് ഈ രോഗമുണ്ടെന്നാണ് കണ്ടെത്തൽ. ഈ രോഗം അവരുടെ പ്രത്യുത്പാദന ശേഷിയെയും ബാധിക്കുന്നു.
തന്റെ താടിയെ അംഗീകരിക്കാനും ഈ നിലയിലെത്താനും വളരെയധികം കഠിനാധ്വാനം വേണ്ടിവന്നെന്നും ഇപ്പോൾ താൻ സന്തോഷവതിയാണെന്നും ഒരു ടിക് ടോക്ക് വീഡിയോയിൽ പീക്കാബൂ പംപ്കിൻ പറഞ്ഞു. ടിക് ടോക്കിൽ ധാരാളം ഫോളോവേഴ്‌സിനെ നേടിയ ശേഷമാണ് അഡൾട്സ് ഒൺലി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഒൺലി ഫാൻസിൽ
യുവതി സജീവമായത്.
Also read- ‘ആര് ആദ്യം ഫോട്ടോ എടുക്കും!’; വിവാഹവേദിയിൽ വധൂവരന്മാരുടെ ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ല്
പൊതുവെ എല്ലാ സ്ത്രീകളുടെ മുഖത്തും രോമം ഉണ്ടാകാറുണ്ട്. ചിലരുടെ മുഖത്ത് വളരെ നേരിയതും കട്ടി കുറഞ്ഞതും അത്ര പ്രകടമല്ലാത്തതുമായ രോമങ്ങളാണ് ഉണ്ടാകുന്നതെങ്കിൽ മറ്റു ചിലരുടെ കാര്യം നേരെ വിപരീതമാണ്. അവരുടെ മുഖത്ത് വളരെ പ്രകടമായി തന്നെ രോമ വളർച്ച ഉണ്ടാകും. സ്ത്രീകളുടെ മുഖത്തുണ്ടാകുന്ന ഈ രോമ വളർച്ച പിസിഒഡി അല്ലെങ്കിൽ തൈറോയ്ഡ് പോലുള്ള രോഗങ്ങളുടെ ലക്ഷണമായാണ് കണക്കാക്കുന്നത്. മുഖത്തുണ്ടാകുന്ന രോമ വളർച്ച എല്ലാ സ്ത്രീകൾക്കും അരോചകമായി തന്നെയാണ് അനുഭവപ്പെടാറുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.