ആടെടാ ആട് ! ആറാട് ! ബെംഗളൂരുവിൽ ബുക്ക് ചെയ്ത കാബ് ഷെയർ ചെയ്യാൻ എത്തിയത് ഒരു ആട്!
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഒരു സാധാരണ യാത്രയായിരിക്കുമെന്ന് കരുതി കാറിൽ കയറി പിറകിലെ സീറ്റിലേക്ക് നോക്കിയപ്പോള്‍ വിചിത്രമായ കാഴ്ചയാണ് കണ്ടതെന്ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ യുവാവ് പറഞ്ഞു
അപരിചിതരുമായി ഒരു പതിവ് യാത്ര പ്രതീക്ഷിച്ച് ഒരു ഷെയറിംഗ് കാബില്‍ കയറുന്നത് നിങ്ങൾ ഒന്ന് സങ്കല്‍പ്പിക്കുക. എന്നാല്‍ നിങ്ങളോടൊപ്പമുള്ള സഹയാത്രികന്‍ മനുഷ്യനല്ല, മറിച്ച് ഒരു മൃഗമാണെന്ന് അറിയുമ്പോള്‍ നിങ്ങളുടെ പ്രതികരണമെന്തായിരിക്കും? ബംഗളൂരു സ്വദേശിയായ യുവാവിന് സംഭവിച്ചത് അതാണ്. .അദ്ദേഹത്തിന്റെ അസാധാരണമായ യാത്രാ അനുഭവമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ച
കാറില്‍ കയറിയപ്പോള്‍ അത് ഒരു സാധാരണ യാത്രയായിരിക്കുമെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ കാറിന്റെ പിറകിലെ സീറ്റിലേക്ക് നോക്കിയപ്പോള്‍ വിചിത്രമായ കാഴ്ചയാണ് കണ്ടതെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ യുവാവ് പറഞ്ഞു. തന്റെ സഹയാത്രികനായിരുന്നു പിന്നിലുെണ്ടായിരുന്നതെന്നും അത് ഒരു ആട് ആയിരുന്നുവെന്നും യുവാവ് കൂട്ടിച്ചേർത്തു. റൈഡ് ബുക്ക് ചെയ്തത് താനാണെന്ന മട്ടില്‍ സീറ്റില്‍ അത് ശാന്തമായി ഇരിക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.
ആടിന്റെ യാത്ര രസിപ്പിക്കുകയും അതേസമയം ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തുവെങ്കിലും യുവാവ് ഉടന്‍ തന്നെ തന്റെ ഫോണെടുത്ത് ഐതിഹാസികമായ നിമിഷം സെല്‍ഫിയായി പകര്‍ത്തി. വൈകാതെ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
advertisement
'ലെതറിന് ജീവനുണ്ടായിരുന്നു'
''കാറിനുള്ളില്‍ കേറിയപ്പോള്‍ ഒരു മണമുണ്ടായിരുന്നു. അത് കാറിന്റെ പഴയ ലെതറില്‍ നിന്നാകുമെന്നാണ് കരുതിയത്. എന്നാല്‍ ആ ലെതറിന് ജീവനുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായി,'' പോസ്റ്റിന്റെ കമന്റ് സെക്ഷനില്‍ യുവാവ് പങ്കുവെച്ചു.
അതേസമയം, ക്രിക്കറ്റ് താരം വിരാട് കോലിയുമായും ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുമായും ചിലര്‍ ആടിനെ താരതമ്യപ്പെടുത്തി. അവരെ പലപ്പോഴും അവരുടെ ഗെയിമുകളിലെ ഏറ്റവും മികച്ചവര്‍(Greatest Of All Times-GOAT)എന്ന് വിശേഷിപ്പിക്കാറുണ്ട്. വിരാട് കോലിക്ക് മുന്‍ സീറ്റ് നല്‍കാത്തതില്‍ നാണക്കേട് തോന്നുന്നുവെന്ന് ഒരാള്‍ കളിയാക്കി കൊണ്ട് പറഞ്ഞു. ''മെസ്സി ഞാന്‍ കരുതിയതിനേക്കാള്‍ നേരത്തെ ഇന്ത്യയില്‍ വന്നുവെന്ന്'' മറ്റൊരാള്‍ പറഞ്ഞു.
advertisement
ഇത് കണ്ട് ഒരുപാട് ചിരിച്ചു. ഇന്നത്തെ എന്റെ ദിവസം മനോഹരമായിരിക്കുന്നു, മറ്റൊരാള്‍ പറഞ്ഞു. നിങ്ങളുടെ പിന്നിലുള്ള ആടിനേക്കാള്‍ GOAT ആണ് നിങ്ങള്‍, മറ്റൊരു ഉപയോക്താവ് പറഞ്ഞു. ഇത് ഊബര്‍ പൂള്‍ അല്ല, ഊബര്‍ വൂള്‍ ആണ് എന്ന് വേറൊരാളും തമാശയായി പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Karnataka
First Published :
October 03, 2025 4:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആടെടാ ആട് ! ആറാട് ! ബെംഗളൂരുവിൽ ബുക്ക് ചെയ്ത കാബ് ഷെയർ ചെയ്യാൻ എത്തിയത് ഒരു ആട്!