ഭർത്താവിന്റെ അവിഹിതം ഭാര്യ കയ്യോടെ പൊക്കിയത് വീട്ടിലെ പാചകക്കാരൻ വഴി
- Published by:Sarika KP
- news18-malayalam
Last Updated:
ഭാര്യ രണ്ടു ദിവസത്തേക്ക് വീട്ടിൽ നിന്നും മാറി നിന്നപ്പോഴാണ് സംഭവം നടന്നത്. ഈ സമയത്ത് ഭർത്താവ് തന്റെ 'സഹോദരി' എന്ന പേരിൽ മറ്റൊരാളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു.
പാചക്കാരൻ വഴി ഭർത്താവിന്റെ വിവാഹേതര ബന്ധം കയ്യോടെ പിടിച്ച ഭാര്യയെക്കുറിച്ചുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിസിയോതെറാപ്പിസ്റ്റായ ഡോ. ഫലക് ജോഷിപുരയാണ് ഇക്കാര്യം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചിരിക്കുന്നത്. ഇവരുടെ വീട്ടിലെ പാചകക്കാരൻ മുൻപു നിന്ന വീട്ടിലാണ് സംഭവം നടന്നത്.
ഭാര്യ രണ്ടു ദിവസത്തേക്ക് വീട്ടിൽ നിന്നും മാറി നിന്നപ്പോഴാണ് സംഭവം നടന്നത്. ഈ സമയത്ത് ഭർത്താവ് തന്റെ 'സഹോദരി' എന്ന പേരിൽ മറ്റൊരാളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഇത് സത്യമായിരിക്കും എന്ന് പാചകക്കാരനും കരുതി. ഇതിനിടെയാണ്, ഭാര്യ ഇയാളെ വിളിച്ച് ഇന്ന് എന്തു ഭക്ഷണമാണ് ഉണ്ടാക്കിയത് എന്നു ചോദിച്ചത്. ''അവർ രണ്ടു പേർക്കും വേണ്ടി ഞാൻ പാസ്ത ഉണ്ടാക്കി'', എന്നായിരുന്നു
പാചകക്കാരൻ നൽകിയ മറുപടി.
എന്നാൽ ആരാണീ രണ്ടു പേർ എന്ന് ഭാര്യ തിരക്കിയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. ഭർത്താവിന്റെ സഹോദരിയാണ് വീട്ടിൽ ഉള്ളതെന്നും അത് ഭാര്യക്ക് അറിയാമെന്നും ആയിരുന്നു പാചകക്കാരൻ ധരിച്ചിരുന്നത്. എന്നാൽ തന്റെ ഭർത്താവിന് സഹോദരിമാരേ ഇല്ല എന്ന് ഭാര്യ പറഞ്ഞപ്പോൾ പാചകക്കാരൻ അക്ഷരാർത്ഥത്തിൽ അമ്പരക്കുകയാണ് ഉണ്ടായത്.
advertisement
തൊട്ടടുത്ത ദിവസം ഭാര്യ വീട്ടിൽ എത്തുകയും പാചകക്കാരന്റെ മുന്നിൽ വെച്ച് ഭർത്താവിന്റെ അവിഹിത ബന്ധം കയ്യോടെ പിടികൂടുകയും ചെയ്തു. ഈ സംഭവത്തെത്തുടർന്ന് ഇരുവരും വിവാഹ മോചിതരായെന്നും ഫലക് ജോഷിപുര പോസ്റ്റിൽ പറയുന്നു. ഈ സംഭവത്തിനു ശേഷവും ഇതേ പാചക്കാരൻ ഇരുവരുടെയും വീട്ടിൽ ജോലി ചെയ്തിരുന്നതായും ഫലക് കൂട്ടിച്ചേർത്തു.
"നമ്മുടെ വീടുകളിൽ പാചകം ചെയ്യാനും വീട്ടുജോലികൾ ചെയ്യാനും വരുന്നവർക്ക് പറയാൻ ഇത്തരം രസകരമായ കഥകൾ ധാരാളം ഉണ്ടാകും. ഞങ്ങളുടെ അയൽവാസികളെക്കുറിച്ച് ഞങ്ങളെക്കാൾ കൂടുതൽ അറിയാവുന്നത് എന്റെ വീട്ടിൽ പാചകം ചെയ്യാൻ വരുന്നയാൾക്കാണ്," എന്നാണ് ഫലക് ജോഷിപുരയുടെ പോസ്റ്റിനു താഴെ ഒരാളുടെ കമന്റ്.
advertisement
Today, My cook narrated how he unknowingly busted an extra-marital affair of a man he used to work for & I was shocked!
So apparently, the wife went to her home for few days. 2 days later husband’s sister came to visit him.⬇️
— Dr. Falak Joshipura (@fa_luck7) December 22, 2023
advertisement
"ഇവിടെ യഥാർത്ഥത്തിൽ വിജയിച്ചത് പാചകക്കാരൻ ആണ്. ഈ സംഭവത്തെത്തുടർന്ന്, രണ്ട് വീടുകളിൽ നിന്നാണ് ഇയാൾക്ക് വരുമാനം ലഭിക്കാൻ തുടങ്ങിയത്. ഒരു പാചകക്കാരൻ എന്ന നിലയിൽ നിങ്ങളുടെ വരുമാനം എങ്ങനെ ഇരട്ടിയാക്കാം എന്ന വിഷയത്തിൽ ഇയാൾ ഒരു കുറിപ്പിടണം," എന്നാണ് മറ്റൊരു കമന്റ്. ''എന്റെ വീട്ടിൽ പാചകത്തിനു വരുന്നയാൾ നിങ്ങളുടെ ഈ പോസ്റ്റ് കാണിതിരിക്കട്ടെ'', എന്ന് മറ്റൊരാൾ കുറിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
December 27, 2023 1:54 PM IST