സമ്മർദം നേരിടാൻ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ചെയ്യുന്ന കാര്യങ്ങൾ; വീഡിയോ വൈറൽ

Last Updated:

നിരവധി പേരാണ് അദ്ദേഹത്തിന്റെ വീഡിയോയ്ക്കു താഴെ കമന്റുമായി എത്തുന്നത്.

മാനസികാരോ​ഗ്യത്തെക്കുറിച്ചും സമ്മർദത്തെ നേരിടാനുള്ള വഴികളെക്കുറിച്ചുമൊക്കെ പലരും സംസാരിക്കുന്ന കാലമാണിത്. കോടീശ്വരനും ആമസോൺ സ്ഥാപകനുമായ ജെഫ് ബസോസ് തന്റെ സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകളെക്കുറിച്ച് പറയുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. സമ്മർദത്തിന്റെ മൂലകാരണം ആദ്യം കണ്ടെത്തി അതിന് പരിഹാരം കാണാൻ ശ്രമിക്കുകയാണ് വേണ്ടത് എന്നാണ് വീഡിയോയിൽ അദ്ദേഹം പറയുന്നത്.
''പ്രധാനമായും സമ്മർദം ഉണ്ടാകുന്നത് ചില കാര്യങ്ങൾ തിരിച്ചറിയാത്തതു കൊണ്ടും നിങ്ങളുടെ നിയന്ത്രണത്തിൽ ഉള്ള കാര്യങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്തതും കൊണ്ടാണ്. ചില പ്രത്യേക കാര്യങ്ങൾ എന്നിൽ സമ്മർദം ഉണ്ടാക്കുന്നതായി ഞാൻ കണ്ടെത്തിയാൽ, അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു മുന്നറിയിപ്പാണ്. അത് എന്താണ് അർത്ഥമാക്കുന്നത്, അതിന്റെ കാരണം എന്താണ്? അതിന്റെ പരിഹാര നടപടികൾ സ്വീകരിക്കാൻ എനിക്ക് പറ്റുന്നതാണോ തുടങ്ങിയ കാര്യങ്ങളൊക്കെ പരിശോധിക്കും. അതിൽ ഒരു നടപടിയും എടുത്തിട്ടില്ല എന്ന് തിരിച്ചറിഞ്ഞാൽ, അതിനായി വേണ്ട ഫോൺ കോണുകൾ ചെയ്യുകയോ അല്ലെങ്കിൽ ഇമെയിലുകൾ അയയ്‌ക്കുകയോ ചെയ്യും. ആ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും, അതിനെ നേരിടാൻ വേണ്ട കാര്യങ്ങൾ ഞാൻ ചെയ്തല്ലോ എന്ന ആശ്വാസം ഉണ്ടാകും. അത് എന്റെ സമ്മർ​ദം വലിയ തോതിൽ കുറയ്ക്കുകയു ചെയ്യും. നിങ്ങൾ ചില കാര്യങ്ങൾ അവഗണിക്കുന്നതു മൂലമാണ് പ്രധാനമായും സമ്മർദം ഉണ്ടാകുന്നത് എന്ന് ഞാൻ കരുതുന്നു'', ജെഫ് ബസോസ് വീഡിയോയിൽ പറയുന്നു.
advertisement
നിരവധി പേരാണ് അദ്ദേഹത്തിന്റെ വീഡിയോയ്ക്കു താഴെ കമന്റുമായി എത്തുന്നത്. ''തീർച്ചയായും, സമ്മർദത്തിന്റെ കാരണം എന്താണെന്ന് തിരിച്ചറിയുന്നത് ഏറെ നിർണായകമാണ്. സ്ട്രെസ് മാനേജ്മെന്റിനെക്കുറിച്ചുള്ള ഈ വിലപ്പെട്ട ഉൾക്കാഴ്ച പങ്കിട്ടതിന് നന്ദി'', എന്നാണ് വീഡിയോയ്ക്കു താഴെ ഒരാളുടെ കമന്റ്. ''ഇത് വളരെ സത്യമാണ്. എന്നിൽ സമ്മർദം ഉണ്ടാക്കിയ കാരണങ്ങൾ ഞാൻ കണ്ടെത്തിയാൽ തന്നെ എന്റെ പ്രശ്നം പകുതി കുറയും'', എന്ന് മറ്റൊരാൾ കുറിച്ചു.
advertisement
advertisement
അതേസമയം ജെഫ് ബസോസിന്റെ അഭിപ്രായത്തെ വിമർശിക്കുന്നവരും ഉണ്ട്. ''തീർത്തും തെറ്റായ കാര്യങ്ങളാണ് ഇവ. പക്ഷേ ജെഫ് ബെസോസ് പറഞ്ഞതിനാൽ അത് എന്തോ വലിയ കാര്യമാണെന്ന് പലരും കരുതുന്നു'' അദ്ദേഹത്തിന്റെ വീഡിയോയ്ക്കു താഴെ മറ്റൊരാളുടെ കമന്റ് ഇങ്ങനെയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സമ്മർദം നേരിടാൻ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ചെയ്യുന്ന കാര്യങ്ങൾ; വീഡിയോ വൈറൽ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement