ബെംഗളൂരു: ലോക ഉറക്ക ദിനത്തിൽ തൊഴിലാളികൾക്ക് സ്വസ്ഥമായി ഉറങ്ങാൻ അവധി നൽകിയിരിക്കുകയാണ് ഒരു കമ്പനി. ഈ ദിനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് കമ്പനി ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.
ബെംഗളൂരു ആസ്ഥാനമായി പ്രരവര്‍ത്തിക്കുന്ന ഹോം ആൻഡ് സ്ലീപ്പ് സൊല്യൂഷൻസ് കമ്പനിയായ ‘വേക്ക് ഫിറ്റ് സൊല്യൂഷൻസ്’ ആണ് തൊഴിലാളികൾക്ക് അവധി നൽകിയിരിക്കുന്നത്. ‘സർപ്രൈസ് ഹോളിഡേ: അനൗൺസിംഗ് ദി ഗിഫ്റ്റ് ഓഫ് സ്ലീപ്പ്’ എന്നായിരുന്നു ജീവനക്കാർക്ക് അയച്ച മെയിലിന്റെ തലക്കെട്ട്.
Also Read-World Sleep Day | നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ട അഞ്ചു കാര്യങ്ങൾ
‘ലോക നിദ്രാ ദിനത്തിൽ, എല്ലാ വേക്ക്ഫിറ്റ് ജീവനക്കാർക്കും 2023 മാർച്ച് 17 -ന് ഒരു വിശ്രമ ദിനം അനുവദിച്ചിട്ടുണ്ട്. വാരാന്ത്യത്തോട് ചേർന്നുവരുന്ന ഈ അവധി ദിനം കൊതി തീരെ വിശ്രമിക്കാനുള്ള മികച്ച അവസരമാണ്’ എന്ന കുറിപ്പോടെയാണ് കമ്പനി ജീവനക്കാർക്ക് അവധി നല്‍കിയിരിക്കുന്നത്.
ഉറക്കക്കുറവിനെ പ്രാധാന്യത്തോടെ കാണുന്നതിന്റെ ഭാഗമായാണ് നിദ്രാദിനത്തിൽ തന്നെ ഈ തീരുമാനം എടുത്തതെന്നാണ് കമ്പനി പറയുന്നത്. നേരത്തേ പ്രവൃത്തിസമയത്ത് അര മണിക്കൂർ മയങ്ങാൻ അനുമതി നൽകിയും കമ്പനി വാർത്തയിൽ ഇടംപിടിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.