'ഇത്രയും കാലം അദ്ദേഹത്തെ നജീബ് എന്ന് വിളിച്ചതിൽ ഒരു കള്ളത്തരവും ഇല്ല': ബെന്യാമിൻ

Last Updated:

ഷുക്കൂറിന്റെ ഔദ്യോഗിക രേഖകളിൽ പേര് നജീബ് മുഹമ്മദ്‌ എന്ന് തന്നെയാണെന്നും അതുകൊണ്ട് ഇത്രയും കാലം അദ്ദേഹത്തെ നജീബ് എന്ന് വിളിച്ചതിൽ ഒരു കള്ളത്തരവും ഇല്ലെന്നും ബെന്യാമിൻ

Photo: Benyamin/ Facebook
Photo: Benyamin/ Facebook
'ആടുജീവിതം' നോവലിന് ആധാരമായ നജീബിന്റെ നാട്ടിലെ പേര് ഷുക്കൂർ എന്നാണെന്ന് എഴുത്തുകാരൻ ബെന്യാമിൻ. ഷുക്കൂറിന്റെ ഔദ്യോഗിക രേഖകളിൽ പേര് നജീബ് മുഹമ്മദ്‌ എന്ന് തന്നെയാണെന്നും അതുകൊണ്ട് ഇത്രയും കാലം അദ്ദേഹത്തെ നജീബ് എന്ന് വിളിച്ചതിൽ ഒരു കള്ളത്തരവും ഇല്ലെന്നും ബെന്യാമിൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബെന്യാമിന്റെ പ്രതികരണം.
നജീബായി പൃഥ്വിരാജ് വെള്ളിത്തിരയിലെത്തിയ 'ആടുജീവിതം' സിനിമയിറങ്ങിയതിന് പിന്നാലെ പലതരത്തിലുള്ള ചർച്ചകൾ ഉയർന്ന സാഹചര്യത്തിലാണ് ബെന്യാമിന്റെ പ്രതികരണം. 'ആടുജീവിതം' ജീവിത കഥയല്ലെന്നും നോവലാണെന്നും പലരുടേയും അനുഭവങ്ങൾ കൂട്ടിച്ചേർത്ത് എഴുതിയ നോവലാണെന്നും ബെന്യാമിൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ‘ആടുജീവിതം’ നോവലിലെ നായകൻ ഷൂക്കൂർ അല്ല നജീബ് ആണെന്നും ബെന്യാമിൻ വ്യക്തമാക്കിയിരുന്നു. അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ് എന്ന്‌ അദ്ദേ​ഹം കുറിപ്പിലൂടെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
advertisement
ബെന്യാമിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് കുറിപ്പ്
ഷുക്കൂർ - നജീബ്.
എന്തുകൊണ്ട് എത്രകാലം ഷുക്കൂറിനെ നിങ്ങൾ നജീബ് എന്ന് വിളിച്ചു, അങ്ങനെ അവതരിപ്പിച്ചു എന്ന ചോദ്യം സ്വഭാവികമാണ്. ഷുക്കൂറിന്റെ ഔദ്യോഗിക രേഖകളിൽ എല്ലാം പേര് നജീബ് മുഹമ്മദ്‌ എന്ന് തന്നെ ആണ്. അദ്ദേഹത്തിന്റെ നാട്ടിലെ പേരാണ് ഷുക്കൂർ. അതുകൊണ്ട് ഇത്രയും കാലം അദ്ദേഹത്തെ നജീബ് എന്ന് വിളിച്ചതിൽ ഒരു കള്ളത്തരവും ഇല്ല. പക്ഷേ ആ പേരുകളിൽ നിയമപരമായ ചില സങ്കീർണ്ണ പ്രശ്നങ്ങൾ ഉള്ളതിനാൽ ഞാൻ അതിന്റെ ഉള്ളിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ല.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇത്രയും കാലം അദ്ദേഹത്തെ നജീബ് എന്ന് വിളിച്ചതിൽ ഒരു കള്ളത്തരവും ഇല്ല': ബെന്യാമിൻ
Next Article
advertisement
വാലിബനെ വീഴ്ത്തി പോറ്റി നേടുമോ? അതോ അജയൻ മോഷ്ടിക്കുമോ സംസ്ഥാന ചലച്ചിത്ര അവാർഡ്
വാലിബനെ വീഴ്ത്തി പോറ്റി നേടുമോ? അതോ അജയൻ മോഷ്ടിക്കുമോ സംസ്ഥാന ചലച്ചിത്ര അവാർഡ്
  • മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് മികച്ച നടനുള്ള അവസാന റൗണ്ടിൽ.

  • കനി കുസൃതി, ദിവ്യ പ്രഭ, അനശ്വര രാജൻ, നസ്രിയ നസീം എന്നിവരാണ് മികച്ച നടിമാരുടെ പട്ടികയിൽ.

  • 128 ചിത്രങ്ങളിൽ നിന്ന് 38 സിനിമകൾ മാത്രമാണ് സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ അവസാന റൗണ്ടിൽ.

View All
advertisement