ഏറ്റവും അപകടകാരിയായ ചിലന്തിയുടെ കടിയേറ്റ് യുകെയിൽ 11കാരൻ ആശുപത്രിയിൽ

Last Updated:

കാലിന്റെ പിൻ ഭാഗത്ത് ഒരു ചിലന്തിയുടെ കടിയേറ്റത്തിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.

വീടുകളിലും മറ്റും സാധാരണയായി കണ്ടുവരുന്നതിനാൽ ചിലന്തികളെ നമ്മൾ നിരുപദ്രവകാരികളായാണ് കണക്കാക്കാറുള്ളത്. എന്നാൽ വിഷമില്ലാത്ത ഇനങ്ങൾ ഉണ്ടെങ്കിലും അപകടകരമായ വിഷമുള്ള ചിലന്തികളും ഉണ്ട്. ഇപ്പോഴിതാ യുകെയിൽ 11 വയസ്സുകാരൻ ചിലന്തിയുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കാലിന്റെ പിൻ ഭാഗത്ത് ഒരു ചിലന്തിയുടെ കടിയേറ്റത്തിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. മാത്യു എന്ന ആൺകുട്ടിയാണ് ആശുപത്രിൽ കഴിയുന്നത്.
സാധാരണ ഒരു ചിലന്തി കടിച്ചതാകാം എന്ന് കരുതി അത്ര കാര്യമാക്കാതിരുന്നതോടെയാണ് സംഭവം മാറിമറിഞ്ഞത്. ചിലന്തി കടിച്ച ഉടനെ വലിയ വേദന ഒന്നും അനുഭവപ്പെട്ടില്ലെങ്കിലും പിന്നീട് അസഹനീയമായ വേദന കൊണ്ട് മാത്യു പുളയുകയായിരുന്നു. കടിയേറ്റ ഭാഗത്ത് അണുബാധ ഉണ്ടാകാതിരിക്കാൻ വീട്ടിലുണ്ടായിരുന്ന ചില മരുന്നുകളും ഉപയോഗിച്ചു.
എന്നാൽ സമയം വൈകുന്തോറും മാത്യുവിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. പനിയോ മറ്റു ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും, കുട്ടിയുടെ കാലിന് ഭാരം താങ്ങാൻ ആകാത്ത രീതിയിൽ നീര് വയ്ക്കുകയും ചുവന്ന് തടിക്കുകയും ചെയ്തു. കുട്ടിയുടെ സ്ഥിതി വഷളായതോടെ മാതാപിതാക്കൾ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് ഏറ്റവും അപകടകാരിയായ ഫോൾസ് വിഡോ ചിലന്തിയാണ് കുട്ടിയെ കടിച്ചതെന്ന് കണ്ടെത്തിയത്. ഇതിന്റെ നിറവും രൂപവും ബ്ലാക്ക് വിഡോ ചിലന്തിയുടേതിന് സമാനമാണ്. ഇവയുടെ കടിയേറ്റ് ഉണ്ടാകുന്ന അണുബാധ മരണത്തിലേക്ക് വരെ നയിക്കാവുന്നതുമാണ്.
advertisement
എന്തായാലും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ കുട്ടി അപകടനില തരണം ചെയ്തു. ഇതിന്റെ അപകടം ഞങ്ങൾ മുൻകൂട്ടി തിരിച്ചറിയാത്തതാണ് കുട്ടിയുടെ ആരോഗ്യനില വഷളാകാൻ കാരണമായതെന്ന് മാത്യുവിന്റെ അമ്മ സാറ പറയുന്നു. നിലവിൽ വിഷം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയും ആന്റിബയോട്ടിക് ഇഞ്ചക്ഷനുകളും കുട്ടിക്ക് നൽകിയതായി ഡോക്ടർമാർ അറിയിച്ചു. സാധാരണ ഇത്തരം ഇനത്തിലുള്ള ചിലന്തികൾ യുകെയിലെ വീടുകളിൽ കണ്ടുവരാറില്ല എന്നും പറയുന്നു. അതേസമയം ഇത്തരം സാഹചര്യങ്ങളിൽ അടിയന്തര വൈദ്യ സഹായം തേടേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഈ സംഭവം ഓർമ്മപ്പെടുത്തുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഏറ്റവും അപകടകാരിയായ ചിലന്തിയുടെ കടിയേറ്റ് യുകെയിൽ 11കാരൻ ആശുപത്രിയിൽ
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement