ക്ഷേത്രപരിസരത്ത് ഇത് വേണമായിരുന്നോ ? നടി കൃതി സനോണിനെ ചുംബിച്ച ആദിപുരുഷ് സംവിധായകനെതിരെ ബിജെപി നേതാവ്
- Published by:Arun krishna
- news18-malayalam
Last Updated:
സിനിമയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കാനെത്തിയ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
രാമായണകഥയെ ആസ്പദമാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘ആദിപുരുഷ്’ ജൂണ്‍ 16ന് തിയേറ്ററുകളിലെത്തുകയാണ്. പ്രഖ്യാപന വേള മുതല്‍ ചര്‍ച്ചയായ സിനിമയെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ക്കും കുറവുണ്ടായിരുന്നില്ല. സിനിമയുടെ ആദ്യം പുറത്തിറങ്ങിയ ടീസറിലെ ഗ്രാഫ്ക്സിനെയും കഥാപാത്രങ്ങളുടെ ലുക്കിനെയും പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞിരുന്നു. സാങ്കേതിക പിഴവുകളെല്ലാം തിരുത്തി പിന്നാലെ പുറത്തിറക്കിയ ടീസറും ട്രെയിലറും വന്‍ ജനപ്രീതി നേടിയിരുന്നു.
ഇപ്പോഴിതാ റിലീസിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആദിപുരുഷിനെ ചൊല്ലി പുതിയ വിവാദം തലപൊക്കി കഴിഞ്ഞു. അടുത്തിടെ നടന്ന സിനിമയുടെ പ്രീ റിലീസ് ഇവന്‍റിനും ട്രെയിലര്‍ ലോഞ്ചിനുമായി ആദിപുരുഷിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പ്രശസ്തമായ തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെത്തിയിരുന്നു.
തിരുപ്പതി ക്ഷേത്രത്തിന് സമീപത്തെ മൈതാനത്ത് നടന്ന പരിപാടിയില്‍ നായകന്‍ പ്രഭാസിന്‍റെ ആയിരക്കണക്കിന് ആരാധകരാണ് പങ്കെടുത്തിരുന്നത്. ചിത്രത്തില്‍ നായികയായെത്തുന്ന ബോളിവുഡ് താരം കൃതി സനോണും സംവിധായകന്‍ ഓം റാവത്തും അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
advertisement
പരിപാടിക്ക് മുന്നോടിയായി ചിത്രത്തിലെ അഭിനേതാക്കളും അണിയറക്കാരും തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. സിനിമയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കാനെത്തിയ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ദര്‍ശനം കഴിഞ്ഞ് മടങ്ങവെ സംവിധായകന്‍ ഓം റാവത്ത് നായിക കൃതി സനോണിനെ ആലിംഗനും ചെയ്തതും ചുംബിച്ചതുമാണ് വിവാദമായിരിക്കുന്നത്.

advertisement
വീഡിയോ കണ്ട ബിജെപി സംസ്ഥാന സെക്രട്ടറി രമേശ് നായിഡു നഗോത്തു സംവിധായകന്‍ ഓം റാവത്തിനും കൃതി സനോണിനുമെതിരെ രംഗത്തെത്തി. ‘ ഒരു പവിത്രമായ സ്ഥലത്ത് ഇത്തരമൊരു പ്രവൃത്തിയുടെ ആവശ്യമുണ്ടായിരുന്നോ ? തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിന് മുന്നില്‍ കെട്ടിപിടിക്കുന്നതും ചുംബിക്കുന്നതും മര്യാദകേടും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്’ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
സംഭവം വിവാദമായതിന് പിന്നാലെ ബിജെപി നേതാവ് ട്വീറ്റ് പിന്‍വലിച്ചു. അതേസമയം സംവിധായകന്‍ ഓം റാവത്തോ നടി കൃതി സനോണോ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
advertisement
ആദിപുരുഷ് താരങ്ങളുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ അഭിപ്രായം പങ്കുവെക്കുന്നുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 09, 2023 2:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ക്ഷേത്രപരിസരത്ത് ഇത് വേണമായിരുന്നോ ? നടി കൃതി സനോണിനെ ചുംബിച്ച ആദിപുരുഷ് സംവിധായകനെതിരെ ബിജെപി നേതാവ്