കുഴിയിലിട്ട് മൂടാനായി തിരഞ്ഞപ്പോൾ കണ്ടില്ല! ലോകത്തേറ്റവും പ്രായമുള്ള നായ ബോബി 31-ാം വയസില്‍ വിടവാങ്ങി
- Published by:Rajesh V
- trending desk
Last Updated:
ഈ വര്‍ഷം ഫെബ്രുവരിയിലാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടി നായയെന്ന ബഹുമതി ബോബിയ്ക്ക് ലഭിച്ചത്
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ ബോബി വിടവാങ്ങി. 31-ാം വയസ്സിലാണ് മരണം. ലോകത്തിലെ ഏറ്റവും പ്രായമുള്ള നായ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബോബി നേടിയിരുന്നു. പോര്‍ച്ചുഗീസ് മാസ്റ്റിഫ് ഇനത്തില്‍പ്പെട്ട നായയാണ് ബോബി. ഒക്ടോബര്‍ 21ന് പോര്‍ച്ചുഗീസ് ഗ്രാമമായ കോണ്‍ക്വീറോസില്‍ വെച്ചാണ് മരിച്ചത്. മരിക്കുമ്പോള്‍ 31 വയസ്സും 165 ദിവസവുമായിരുന്നു ബോബിയുടെ പ്രായം.
ഉടമ ലിയോണല്‍ കോസ്റ്റയ്ക്കും കുടുംബത്തിനും ഒപ്പമാണ് ബോബി കഴിഞ്ഞിരുന്നത്. ബോബിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രതിനിധികളും രംഗത്തെത്തി. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടി നായയെന്ന ബഹുമതി ബോബിയ്ക്ക് ലഭിച്ചത്.
1992ലാണ് ബോബി ജനിച്ചത്. പോര്‍ച്ചുഗീസ് മുനിസിപ്പാലിറ്റിയ്ക്ക് കീഴിലുള്ള ലെയ്‌റിയയിലെ വെറ്റിനറി ഡോക്ടര്‍മാര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഡോ. കാരന്‍ ബെക്കര്‍ എന്ന വെറ്റിനറി ഡോക്ടറാണ് ബോബിയുടെ മരണം സ്ഥിരീകരിച്ചത്. ബോബിയെ നിരവധി തവണ പരിശോധിച്ചയാളായിരുന്നു അവര്‍. ബോബിയോടൊപ്പമുള്ള ചിത്രവും അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.
advertisement
Also Read- മാല മോഷ്ടിച്ച കള്ളന് മാനസാന്തരം; വിറ്റുകിട്ടിയ അരലക്ഷം രൂപയും ക്ഷമാപണകത്തും ഉടമയുടെ വീട്ടിൽ
‘ അവനെ സ്‌നേഹിക്കുന്നവര്‍ക്ക് ഭൂമിയിലെ അവന്റെ 11,478 ദിവസങ്ങള്‍ മതിയാകില്ല,’ എന്നാണ് ബോബിയുടെ ആരാധകര്‍ പറയുന്നത്.
അസാധാരണമായ ആയുസ്സായിരുന്നു ബോബിയ്‌ക്കെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. സാധാരണ ഈ ബ്രീഡുകളുടെ ശരാശരി ആയൂസ്സ് 12 മുതല്‍ 14 വയസ്സുവരെയാണ്. ഈ കണക്കുകൂട്ടലുകളെല്ലാം പിന്തള്ളി 31 വയസ്സുവരെയാണ് ബോബി ജീവിച്ചത്.
advertisement
ബോബിയ്ക്ക് മൂന്ന് സഹോദരന്‍മാരും ഉണ്ടായിരുന്നു. ലിയോണല്‍ കോസ്റ്റയുടെ വീടിന് സമീപമുള്ള ചെറിയൊരു മുറിയിലാണ് ഈ നായക്കുട്ടികള്‍ ജനിച്ച് വീണത്. ഇതോടെ ലിയോണലിന്റെ കുടുംബം ഇവയെ അവിടെ നിന്നും ഒഴിവാക്കാന്‍ നോക്കി. അന്ന് ലിയോണലിന് എട്ട് വയസ്സായിരുന്നു പ്രായം.
”ആ സമയത്ത് മൃഗങ്ങളെ കുഴിയിലിട്ട് മൂടുക എന്നത് സാധാരണമായിരുന്നു. അവ തിരിച്ച് വരാതിരിക്കാന്‍ മുതിര്‍ന്നവര്‍ അങ്ങനെയാണ് ചെയ്തിരുന്നത്,” ലിയോണല്‍ കോസ്റ്റ പറഞ്ഞു.
കുഴിയിൽ മൂടാനായിബാക്കിയെല്ലാ നായക്കുട്ടികളെയും എടുത്ത് ലിയോണല്‍ കോസ്റ്റയുടെ മാതാപിതാക്കള്‍ പോയി. എന്നാല്‍ മുറിയിലെ തടികള്‍ക്കിടയില്‍പ്പെട്ടുപോയ ബോബിയെ അവര്‍ കണ്ടില്ല. പിന്നീട് ബോബിയെ ലിയോണലും സഹോദരനും ചേര്‍ന്ന് ഏറ്റെടുത്ത് വളർത്തുകയായിരുന്നു. അങ്ങനെ ബോബി ലിയോണലിന്റെ കുടുംബത്തിലെ ഒരംഗമായി മാറുകയും ചെയ്തു.
advertisement
ബോബി ജീവിച്ച ശാന്തവും സമാധാനപരവുമായ ചുറ്റുപാടാണ് അവന്റെ ദീര്‍ഘായുസ്സിന് കാരണമെന്ന് ലിയോണല്‍ പറയുന്നു. കുടുംബത്തിലെ നായകളുടെ ഭക്ഷണക്രമത്തെപ്പറ്റിയും ലിയോണല്‍ പറഞ്ഞു.
” ഞങ്ങള്‍ എന്താണോ കഴിക്കുന്നത് അത് അവരും കഴിക്കും,” ലിയോണല്‍ കോസ്റ്റ പറഞ്ഞു.
കോസ്റ്റയുടെ കുടുംബത്തിലെ മറ്റ് ചില നായ്ക്കുട്ടികളും നിരവധി വര്‍ഷങ്ങൾ ജീവിച്ചിരുന്നു. ബോബിയുടെ അമ്മയായ ഗിറ 18-ാം വയസ്സിലാണ് മരിച്ചത്. കോസ്റ്റയുടെ മറ്റൊരു നായയായ ഷിക്കോട്ട് മരിച്ചത് 22-ാം വയസ്സിലാണ്. കോസ്റ്റയുടെയും കുടുംബത്തിന്റെയും പരിചരണവും ഭൂപ്രകൃതിയും നായകളുടെ ദീര്‍ഘായുസ്സിനെ സ്വാധീനിച്ചിട്ടുണ്ടാകാം എന്നാണ് മൃഗസ്‌നേഹികളുടെ വാദം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 26, 2023 12:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കുഴിയിലിട്ട് മൂടാനായി തിരഞ്ഞപ്പോൾ കണ്ടില്ല! ലോകത്തേറ്റവും പ്രായമുള്ള നായ ബോബി 31-ാം വയസില്‍ വിടവാങ്ങി