മാല മോഷ്ടിച്ച കള്ളന് മാനസാന്തരം; വിറ്റുകിട്ടിയ അരലക്ഷം രൂപയും ക്ഷമാപണകത്തും ഉടമയുടെ വീട്ടിൽ

Last Updated:

മോഷ്ടിച്ചെടുത്ത മാല വിറ്റുപോയെന്നും നിങ്ങൾ തിരയുന്നത് കണ്ട ശേഷം സമാധാനം ഇല്ലെന്നും അതിനാൽ മാപ്പാക്കണമന്നുമുള്ള ക്ഷമാപണത്തോടെയാണ് കുറിപ്പ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പാലക്കാട്: മോഷ്ടിച്ചതിന് ശേഷം കുറ്റബോധം കൊണ്ട് മാനസാന്തരം വന്ന കള്ളന്മാരുടെ വാർത്തകൾ പുതിയ കാര്യമല്ല. ഇപ്പോൾ പാലക്കാട് നിന്നും അത്തരമൊരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇവിടെ സ്വർണ മാല മോഷ്ടിച്ച കള്ളനാണ് മാനസാന്തരം വന്നത്. ഇതോടെ മാല വിറ്റുകിട്ടിയ അര ലക്ഷം രൂപയും ഒപ്പം ഒരു ക്ഷമാപണക്കത്തും ഉടമയുടെ വീട്ടിൽ കൊണ്ടിടുകയാണ് കള്ളൻ ചെയ്തത്. കുമരനല്ലൂരില്ലാണ് മാല കട്ടശേഷം കള്ളന് മനസമാധാനം നഷ്ടമായത്.
കുമരനല്ലൂർ എ ജെ ബി സ്കൂളിന് സമീപം താമസിക്കുന്ന മുൻട്രോട്ട് കുഞ്ഞാന്റെ വീട്ടിൽ നിന്നും കഴിഞ്ഞ 19 ന് മകൻ ഷിഹാബിന്റെ മകൾ മൂന്ന് വയസുകാരിയുടെ സ്വർണ മാലയാണ് കവർന്നത്. രാവിലെ കുട്ടിയെ കുളിപ്പിച്ച് വസ്ത്രം മാറുന്ന സമയത്ത് ഒന്നേകാൽ പവൻ തൂക്കം വരുന്ന മാല കഴുത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ വീട്ടുകാർ കുട്ടിയുമായി കുമരനെല്ലൂരിലെ കടയിലേക്ക് പോയി ഉടനെ തിരിച്ചു വന്നു നോക്കിയപ്പോഴാണ് മാല മോഷണം പോയ വിവരമറിയുന്നത്. തുടർന്ന് വീട്ടുകാർ പലസ്ഥലത്തും മാല തിരയുകയും പലരേയും സമീപിക്കുകയും ചെയ്തിരുന്നുവെങ്കിലും കണ്ടെത്താനായില്ല.
advertisement
Also Read- ഹാട്രിക്ക് അടിച്ച് ബാലയ്യ; ലിയോക്ക് ഒപ്പമെത്തിയ ‘ഭഗവന്ത് കേസരി’ ആറുദിവസം കൊണ്ട് 100 കോടി ക്ലബിൽ
മാല നഷ്ടമായെന്ന് ഉറപ്പിച്ചിരിക്കെയാണ് ട്വിസ്റ്റ് സംഭവിച്ചത്. രണ്ടുദിവസത്തിനിശേഷം മോഷ്ടാവ് ക്ഷമാപണ കുറിപ്പ് സഹിതം 52,500 രൂപ കവറിലാക്കി വീടിന് പുറകിൽ അടുക്കളക്ക് സമീപത്ത് വെച്ചാണ് സ്ഥലം വിട്ടത്. വീട്ടുകാർ ഉച്ചക്ക് വിശ്രമിക്കുന്ന സമയത്താണ് മോഷ്ടാവ് പണവും കുറിപ്പും കൊണ്ടുവന്ന് വെച്ചത്.
മോഷ്ടിച്ചെടുത്ത മാല വിറ്റുപോയെന്നും നിങ്ങൾ തിരയുന്നത് കണ്ട ശേഷം സമാധാനം ഇല്ലെന്നും അതിനാൽ മാപ്പാക്കണമന്നുമുള്ള ക്ഷമാപണത്തോടെയാണ് കുറിപ്പ്. ഒരു പവനിൽ അധികം തൂക്കം ഉണ്ടായിരുന്ന മാലയുടെ പണം പൂർണമായും മോഷ്ടാവ് തിരികെ എത്തിച്ചതിന്റെ കൗതുകത്തിലാണ് വീട്ടുകാരും നാട്ടുകാരും.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മാല മോഷ്ടിച്ച കള്ളന് മാനസാന്തരം; വിറ്റുകിട്ടിയ അരലക്ഷം രൂപയും ക്ഷമാപണകത്തും ഉടമയുടെ വീട്ടിൽ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement