മൊണാലിസക്ക് 'ബോചെ'യുടെ പ്രണയദിന സമ്മാനം; തിളങ്ങുന്ന സ്വർണമാല അണിയിച്ചു

Last Updated:

കേരളത്തില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്നും മൊണാലിസ പറ‍ഞ്ഞു. 15 ലക്ഷം രൂപയാണ് മൊണാലിസയെ കേരളത്തിലെത്തിക്കാനായി ബോബി ചെമ്മണൂർ ചെലവഴിച്ചതെന്നാണ് വിവരം

News18
News18
കോഴിക്കോട്: മഹാകുംഭമേളയ്ക്കിടെ വൈറലായ മൊണാലിസ എന്ന മോണി ബോൺസ്‌ലെയ്ക്ക് പ്രണയദിന സമ്മാനം നൽകി ബോബി ചെമ്മണൂർ. സ്വർണമാലയാണ് ബോബി മൊണാലിസയ്ക്ക് സമ്മാനമായി കഴുത്തില്‍ അണിയിച്ചത്. എന്നാൽ പതിനായിരം രൂപ വിലമതിക്കുന്ന മാലയാണ് മൊണാലിസയ്ക്ക് നൽകിയതെന്നും ബോബി പിന്നീട് പറഞ്ഞു.
ലുക്കിൽ അടിമുടി മാറ്റത്തോടെയാണ് മൊണാലിസ കേരളത്തിലെത്തിയത്. കൂളിങ് ഗ്ലാസും കറുപ്പ് വസ്ത്രവും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് വിമാനത്താവളത്തിൽ എത്തിയത്. മൊണാലിസയ്‌ക്കൊപ്പം സഹോദരനും ഉണ്ടായിരുന്നു. കേരളത്തില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്നും മൊണാലിസ പറ‍ഞ്ഞു. 15 ലക്ഷം രൂപയാണ് മൊണാലിസയെ കേരളത്തിലെത്തിക്കാനായി ബോബി ചെമ്മണൂർ ചെലവഴിച്ചതെന്നാണ് വിവരം.
ഇത്തവണ മഹമാകുംഭമേളയിൽ മാലവിൽപനയ്ക്കായി എത്തിയതായിരുന്നു മധ്യപ്രദേശ് ഇൻഡോർ സ്വദേശിയായ മോണി ബോൻസ്ലെ. ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ തിളങ്ങുന്ന കണ്ണുകളോട് കൂടിയായ പെൺകുട്ടി നിമിഷനേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി. തുടർന്ന് പെൺകുട്ടിയെ കാണാനും ചിത്രവും വിഡിയോയും പകർത്താനും വിവിധയിടങ്ങളിൽ നിന്ന് നിരവധിപേർ എത്തി.
advertisement
വിഡിയോയും ചിത്രങ്ങളും ശ്രദ്ധനേടിയതോടെ മോണാലിസയ്ക്ക് സിനിമയിലും അവസരം ലഭിച്ചു. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദ‌ ഡയറി ഓഫ് മണിപ്പുർ’ എന്ന ബോളിവുഡ് ചിത്രത്തിൽ പെൺകുട്ടി നായികയായി എത്തും. 21ലക്ഷം രൂപയ്ക്കാണ് സിനിമയുടെ കരാറിൽ മോണാലിസ ഒപ്പുവച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതിനു പിന്നാലെയാണ് ബോബി ചെമ്മണ്ണൂർ‌ മൊണാലിസയെ കോഴിക്കോടെത്തിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മൊണാലിസക്ക് 'ബോചെ'യുടെ പ്രണയദിന സമ്മാനം; തിളങ്ങുന്ന സ്വർണമാല അണിയിച്ചു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement