ഇന്റർഫേസ് /വാർത്ത /Buzz / 'ജനിച്ച്‌ വളര്‍ന്നത് ക്രിസ്ത്യന്‍ കുടുംബത്തിൽ, പേര് ജോസ്‌വിന്‍ സോണി എന്നായിരുന്നു'; ബഷീര്‍ ബഷിയുടെ ഭാര്യ

'ജനിച്ച്‌ വളര്‍ന്നത് ക്രിസ്ത്യന്‍ കുടുംബത്തിൽ, പേര് ജോസ്‌വിന്‍ സോണി എന്നായിരുന്നു'; ബഷീര്‍ ബഷിയുടെ ഭാര്യ

Basheer bashi

Basheer bashi

രണ്ടു തവണ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ബഷീർ ബഷിയ്ക്കെതിരെ നേരത്തെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു

  • Share this:

ഏറെ ജനപ്രിയമായ ബിഗ് ബോസ് ഒന്നാം സീസണിൽ താരമായി മാറിയ ആളാണ് ബഷീർ ബഷി. ബിഗ് ബോസ് കഴിഞ്ഞു രണ്ടു വർഷമായെങ്കിലും ബഷീർ ബഷിയുടെ ജനപ്രീതി ഇപ്പോഴും തുടരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് അദ്ദേഹം. ചില വിവാദങ്ങളിൽ അദ്ദേഹം ഇടംനേടിയിരുന്നു. രണ്ടു തവണ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ബഷീർ ബഷിയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ആദ്യ ഭാര്യ സുഹാനയാണ് തന്‍റെ വിജയങ്ങൾക്ക് പിന്നിലെന്നും സന്തോഷകരമായ ജീവിതം തുടരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, സുഹനയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തന്‍റെ യഥാർഥ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തിയതാണ് സുഹനയുടെ പുതിയ വീഡിയോ വൈറലാകാൻ കാരണം. ജോസ്‌വിന്‍ സോണി എന്നാണ് തന്‍റെ പേരെന്നാണ് സുഹാന പറയുന്നത്. സ്കൂള്‍ മുതല്‍ തുടങ്ങിയ പ്രണയത്തിനൊടുവില്‍ കോളജ് കാലഘട്ടത്തിലാണ് ബഷീർ ബഷിയെ വിവാഹം കഴിക്കുന്നതെന്നും സുഹാന പറയുന്നു. 11 വര്‍ഷത്തെ വിവാഹബന്ധവും 15 വര്‍ഷത്തെ പ്രണയബന്ധവുമാണ് ഞങ്ങള്‍ക്കിടയില്‍ ഉള്ളതെന്ന് സുഹാന വീഡിയോയിൽ വ്യക്തമാക്കുന്നു.

You May Also Like- ലോകത്തെ ഏറ്റവും ലൈംഗിക ആകർഷണമുള്ള കഷണ്ടിക്കാരൻ പ്രിൻസ് വില്യം

'ഒരു സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച്‌ വളര്‍ച്ച ആളാണ് ഞാന്‍. എനിക്ക് അച്ഛന്‍, അമ്മ, അനിയന്‍ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. എന്‍റെ മകള്‍ക്ക് ഒരു വയസുള്ളപ്പോള്‍ എന്‍റെ അമ്മ മരിച്ചു. ഇപ്പോ അച്ഛനും സഹോദരനുമാണുള്ളത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്ന് പറയുന്നത്, പ്രേമിച്ച ആളെ തന്നെ വിവാഹം ചെയ്യാന്‍ സാധിച്ചു എന്നതാണ്.'- സുഹാന പറയുന്നു.

നേരത്തെ ജീവിതം ഏറെ സന്തോഷകരമായി പോകുന്നത് ഈ ലേഡി ഉള്ളതുകൊണ്ടാണെന്ന് അഭിപ്രായപ്പെട്ട് ബഷീർ ബഷിയുടെ മറ്റൊരു ഭാര്യ മഷൂറ രംഗത്തെത്തിയിരുന്നു. സൂര്യ ടി വി അവതരിപ്പിക്കുന്ന സൂപ്പർ ജോഡി നമ്പർ വണ്ണിലെ മത്സരാർഥികളായും മഷൂറയും ബഷീർ ബഷിയും എത്തിയിരുന്നു. കൂടാതെ കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെ ബഷീർ ബഷിയുടെ കുടുംബം പ്രേക്ഷകർക്ക് സുപരിചിതരാണ്. ഇവരുടെ കുടുംബത്തിലെ കുഞ്ഞു താരം സൈഗു വരെ യൂട്യൂബിലും മറ്റു സോഷ്യൽ മീഡിയയിലും ഇതിനോടകം താരമായി കഴിഞ്ഞു.

Also Read- ബിഗ് ബോസിൽവെച്ച് മുൻ ഭർത്താവിന്‍റെ മരണവിവരം അറിഞ്ഞു; പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി

അടുത്തിടെ മഷൂറയുടെ പിറന്നാൾ കുടുംബം ഒന്നടങ്കം ആഘോഷിച്ചത് സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. മഷൂറക്ക് സർപ്രൈസ് ആയി പാർട്ടി നൽകുന്ന വീഡിയോ ആണ് വൈറലായത്. മാത്രമല്ല കേക്ക് മുറിച്ചപ്പോൾ അത് ആദ്യമേ പകുത്തു നൽകികൊണ്ട് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപെടുന്നുണ്ട്. " എന്റെ സന്തോഷം നിറഞ്ഞ ഈ ജീവിതത്തിനു കാരണമായ ലേഡിയാണ് സുഹാന, അപ്പോൾ അത് ആദ്യം കൊടുക്കേണ്ടതും അവർക്കാണ്", എന്നും മഷൂറ പറയുന്നു.

First published:

Tags: Basheer Bashi, Basheer bashi Big Boss, Basheer Bashi Suhana, Basheer is Bashis wives, Joswin Sony