advertisement

ബിഗ് ബോസിൽവെച്ച് മുൻ ഭർത്താവിന്‍റെ മരണവിവരം അറിഞ്ഞു; പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി

Last Updated:

1985ലാണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹതിരാകുന്നത്. 2011ൽ ഇരുവരും പിരിഞ്ഞു താമസിക്കാൻ തുടങ്ങി

തിരുവനന്തപുരം: ഇപ്പോൾ നടന്നു വരുന്ന ബിഗ് ബോസ് റിയാലിറ്റിഷോയിൽ വച്ച് മുൻ ഭർത്താവിന്റെ മരണം അറിഞ്ഞ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മി പൊട്ടിക്കരഞ്ഞു. ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവ് ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചീഫ് ക്യാമറാമാനായ രമേശ് കുമാർ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ബി​ഗ് ബോസ് മത്സരാർത്ഥിയായ ഭാ​ഗ്യലക്ഷ്മി ഷോയിൽ വച്ചാണ് മരണവാർത്ത അറിയുന്നത്. വിവരം അറിഞ്ഞ ഭാഗ്യലക്ഷ്മി പൊട്ടിക്കരയുകയായിരുന്നു.
ഇരു വൃക്കകളും പ്രവർത്തനരഹിതമായി ഏറെ നാളായി ​ഗുരുതരാവസ്ഥയിൽ ആയിരുന്നു രമേശ് കുമാർ. ബിഗ് ബോസ് ഷോയിൽ പങ്കെടുക്കാനായി തിരിക്കുന്നതിന് മുമ്പ് രമേശ് കുമാറിനെ നേരിട്ടു പോയി കണ്ടിരുന്നതായി ഭാഗ്യലക്ഷ്മി പറഞ്ഞു. മുൻ ഭർത്താവിന്‍റെ മരണ വിവരം അറിഞ്ഞ ഭാഗ്യലക്ഷ്മി പൊട്ടി കരയുകയായിരുന്നു. ഏറെ വികാര നിർഭരമായാണ് ആ വാർത്തയോട് അവർ പ്രതികരിച്ചത്. എല്ലാക്കാര്യങ്ങളും കുട്ടികളെ ഏൽപിച്ചിട്ടുണ്ടെന്നും താനില്ലെങ്കിലും ഒരു കാര്യത്തിനും കുറവുവരുത്താതെ അവർ ചടങ്ങുകൾ നടത്തുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. രമേശ് കുമാറിന്‍റെ മരണ വാർത്ത അറിഞ്ഞു മാനസികമായി തളർന്ന ഭാഗ്യലക്ഷ്മിയെ സഹമത്സരാർഥികൾ ചേർന്ന് ഏറെ ശ്രമപ്പെട്ടാണ് ആശ്വസിപ്പിച്ചത്.
advertisement
1985ലാണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹതിരാകുന്നത്. 2011ൽ ഇരുവരും പിരിഞ്ഞു താമസിക്കാൻ തുടങ്ങി. 2014 ൽ വിവാഹ ബന്ധം വേർപെടുത്തി. സച്ചിൻ, നിഥിൻ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് രമേശ് കുമാറിനും ഭാഗ്യലക്ഷ്മിയ്ക്കും ഉള്ളത്.
ഭാഗ്യലക്ഷ്മി ബിഗ് ബോസ് സീസൺ മൂന്നിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. മാർച്ച് 23ന് രാത്രി 10.35ന് ഭാഗ്യലക്ഷ്മിയെ കൺഫഷൻ മുറിയിലേക്ക് വിളിച്ചു വരുത്തിയാണ് രമേശ് മരിച്ച കാര്യം അറിയിച്ചത്.

മുൻ ഭർത്താവിന്റെ അന്ത്യ ക‌ർമങ്ങൾ നിർവഹിക്കാൻ വീട്ടിലേക്ക് പോകണമോയെന്ന് ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് ചോദിച്ചു. എന്നാൽ, തങ്ങൾ വർങ്ങൾക്കു മുമ്പേ വിവാഹ മോചിതരായവരാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഈ സമയത്ത് താൻ രമേശിന്റെ വീട്ടിലേക്ക് പോകുന്നത് ഉചിതമാകില്ലെന്നും തന്റെ ആൺമക്കൾ അന്ത്യകർമങ്ങൾ ചെയ്യണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
advertisement
advertisement
തന്റെ മക്കളോട് സംസാരിക്കാൻ അനുവദിക്കണമെന്ന് ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് അഭ്യർത്ഥിച്ചു. ഉടൻ തന്നെ അത് അനുവദിച്ചു നൽകുകയും ചെയ്തു. മാർച്ച് 24ന് രാവിലെ മക്കളുമായി സംസാരിക്കാൻ അവസരം ഒരുക്കാമെന്ന് ബിഗ് ബോസ് അറിയിക്കുകയായിരുന്നു.

ഛായാഗ്രാഹകനും സിനിമ നിർമാതാവുമായിരുന്ന രമേശ് കുമാറുമായി 1985ൽ ആയിരുന്നു ഭാഗ്യലക്ഷ്മിയുടെ വിവാഹം. 2011ൽ ഇരുവരും വേർപിരിയുകയും 2014ൽ
നിയമപരമായി വേർപിരിയുകയും ചെയ്തു. സച്ചിൻ, നിധിൻ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഉള്ളത്.

ഭാര്യയും കാമുകനും ചേർന്ന് തിരുവനന്തപുരത്ത് യുവാവിനെ കൊലപ്പെടുത്തി

അതേസമയം, കൺഫഷൻ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ ഭാഗ്യലക്ഷ്മിയുടെ അടുത്തേക്ക് മറ്റ് മത്സരാർത്ഥികളായ സജ്ന ഫിറോസ്. ഡിംപൽ ഭാൽ, മജിസിയ ഭാനു, അനൂപ് കൃഷ്ണൻ എന്നിവർ ഓടിയെത്തി. രമേശ് കുമാറിന്റെ മരണവാർത്ത ബിഗ് ബോസ് ഹൗസിനെ ശ്മശാനമൂകമാക്കി. തുടർന്ന് ബിഗ് ബോസ് ഹൗസിൽ ഒപ്പമുള്ളവരോട് സംസാരിക്കവെ ഭാഗ്യലക്ഷ്മി ചില കാര്യങ്ങൾ പറയുകയും ചെയ്തു. രമേശിന് വൃക്ക നൽകാൻ താൻ തയ്യാറായിരുന്നെന്നും എന്നാൽ തന്റെ സഹായം സ്വീകരിക്കാൻ രമേശ് തയ്യാറായില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബിഗ് ബോസിൽവെച്ച് മുൻ ഭർത്താവിന്‍റെ മരണവിവരം അറിഞ്ഞു; പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement