Virtual layoff | ഒരൊറ്റ Zoom കോൾ; കമ്പനി പിരിച്ചുവിട്ടത് 800 ജീവനക്കാരെ

Last Updated:

പിരിച്ചുവിടൽ കമ്പനി നഷ്‌ടത്തിലായതിന്റെ പേരിൽ

പിരിച്ചുവിടലിനെതിരെയുള്ള പ്രതിഷേധം (ചിത്രം: BBC)
പിരിച്ചുവിടലിനെതിരെയുള്ള പ്രതിഷേധം (ചിത്രം: BBC)
വിശാൽ ഗാർഗിന്റെ നേതൃത്വത്തിലുള്ള better.com സൂം കോളിന്റെ മേൽ 900 ജീവനക്കാരെ പിരിച്ചുവിട്ടതിന് (virtual lay-off) മാസങ്ങൾക്ക് ശേഷം, തങ്ങളുടെ ജീവനക്കാരെ ഇതേരീതിയിൽ പിരിച്ചുവിട്ട് ഒരു ബ്രിട്ടീഷ് കമ്പനി. ബ്രിട്ടീഷ് ഷിപ്പിംഗ് സ്ഥാപനമായ പി ആൻഡ് ഒ ഫെറീസ് (P &O Ferries) സൂം കോളിലൂടെ (Zoom call) 800 ജീവനക്കാരെ പിരിച്ചുവിട്ടു (laid off 800 workers). കോൾ പ്രതീക്ഷിച്ചതിലും ചെറുതായിരുന്നു.
സർവീസ് അവസാനിപ്പിച്ച വിവരം മൂന്ന് മിനിറ്റിനുള്ളിൽ ജീവനക്കാരെ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. മാർച്ച് 17 ന് കമ്പനി തങ്ങളുടെ ജീവനക്കാർക്ക് 'പ്രധാന പ്രഖ്യാപനത്തെക്കുറിച്ച്' ഒരു വീഡിയോ സന്ദേശം അയച്ചു.
"കപ്പലുകൾ പ്രാഥമികമായി ഒരു തേർഡ് പാർട്ടി ക്രൂ പ്രൊവൈഡർ ആയിരിക്കും മേൽനോട്ടം വഹിക്കുക എന്ന് കമ്പനി തീരുമാനമെടുത്തിട്ടുണ്ട്. അതിനാൽ നിങ്ങളുടെ ജോലി ഉടനടി അവസാനിക്കുന്നു എന്ന് അറിയിക്കുന്നതിൽ ഞാൻ ഖേദിക്കുന്നു. നിങ്ങളുടെ അവസാന തൊഴിൽ ദിവസം ഇന്നാണ്," ഒരു കമ്പനി എക്സിക്യൂട്ടീവ് വീഡിയോയിൽ പറഞ്ഞു.
advertisement
ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും പ്രഖ്യാപനം അവരെ അടിമുടി ഞെട്ടിച്ചിരിക്കുകയാണ്.
ഒരു മുൻകൂർ അറിയിപ്പും കൂടാതെ ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ കൊറിയർ, ഇമെയിൽ, പോസ്റ്റ്, ടെക്സറ് സന്ദേശം എന്നിവയിലൂടെ ജീവനക്കാരെ അറിയിച്ചതായി കമ്പനി ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. പി ആൻഡ് ഒ ഫെറിസ് എന്ന കമ്പനി രണ്ട് വർഷത്തിനിടെ 200 മില്യൺ പൗണ്ടിന്റെ നഷ്ടത്തിലാണ്. 800ലധികം പേരെ പിരിച്ചുവിടാനുള്ള തീരുമാനം എടുക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു.
കമ്പനിയുടെ തീരുമാനത്തെ നെറ്റിസൺമാരും രാജ്യത്തെ രാഷ്ട്രീയക്കാരും രൂക്ഷമായി വിമർശിച്ചു.
advertisement
ജീവനക്കാരെ പിരിച്ചുവിട്ടതിനെ കുറിച്ച് പ്രതികരിച്ച ബ്രിട്ടീഷ് എം.പി. കാൾ ടർണർ പറഞ്ഞു, "ആ പണമെല്ലാം തിരികെ നൽകണം. ബ്രിട്ടീഷ് നികുതിദായകൻ ആ ബിസിനസിനായി നൽകിയ ഏത് പണവും അവരിൽ നിന്ന് തിരിച്ചെടുക്കുകയും വേണം. യൂണിയനുകളുമായി കൂടിയിരുന്നു ചർച്ചയും വേണം. അതിനായി കമ്പനിയോട് സർക്കാർ ആവശ്യപ്പെടുകയും വേണം."
തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം, അവർക്ക് പകരം കുറഞ്ഞ ചിലവിൽ ഏജൻസി ജീവനക്കാരെ നിയമിക്കാൻ പദ്ധതിയിടുന്നതിൽ അവർ എന്തെങ്കിലും നിയമങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കാൻ P&O ഫെറി എടുത്ത നടപടിയെ സർക്കാർ 'അതിസൂക്ഷ്മമായി' നിരീക്ഷിക്കുകയാണ്.
advertisement
പിരിച്ചുവിടലിനെതിരെ തൊഴിലാളികൾ സമരനടപടികളുമായി മുന്നോട്ടുപോയിക്കഴിഞ്ഞു. 'ബ്രിട്ടീഷ് വ്യാവസായിക ബന്ധങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ പ്രവൃത്തി' എന്നാണ് ആർഎംടി യൂണിയൻ ഈ നീക്കത്തെ വിശേഷിപ്പിച്ചത്.
"ഞങ്ങളുടെ തൊഴിലാളികൾ അവരുടെ കപ്പലുകളിൽ തിരിച്ചെത്തുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കാൻ പോകുന്നു," ഉണഷൻ ദേശീയ സെക്രട്ടറി ഡാരൻ പ്രോക്ടർ ഡോവറിൽ അണിനിരന്ന 250 ഓളം പ്രകടനക്കാരോട് പറഞ്ഞു.
Summary: P&O Ferries had laid-off 800 staff members over a virtual Zoom meeting
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Virtual layoff | ഒരൊറ്റ Zoom കോൾ; കമ്പനി പിരിച്ചുവിട്ടത് 800 ജീവനക്കാരെ
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement