ചന്ദ്രനിൽ റോഡ് നിർമിക്കാൻ പിഡബ്ലിയുഡിക്ക് പറ്റുമോ? ശാസ്ത്രജ്ഞരുടെ മുന്നിലെ പ്രധാന വെല്ലുവിളികൾ

Last Updated:

ചന്ദ്രനിൽ റോഡുകൾ നിർമ്മിക്കാൻ കഴിയുമെന്ന് തെളിയിക്കുന്ന സാധ്യമായ പദ്ധതി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ

Scientists using lasers to convert lunar soil into a solid substance
Scientists using lasers to convert lunar soil into a solid substance
ചന്ദ്രനിൽ റോഡുകൾ നിർമ്മിക്കാൻ കഴിയുമെന്ന് തെളിയിക്കുന്ന സാധ്യമായ പദ്ധതി രൂപീകരിക്കാനുള്ള ശ്രമത്തിൽ ആണ് ഇപ്പോൾ ഒരു കൂട്ടം ശാസ്ത്രജ്ഞർ. എന്നാൽ അനുയോജ്യമായ അന്തരീക്ഷമോ താപനിലയോ അല്ലാത്തതിനാൽ ചന്ദ്രനിലെ കഠിനമായ അന്തരീക്ഷത്തിൽ ശക്തമായ ഒരു അടിത്തറ സ്ഥാപിക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. കൂടാതെ ചന്ദ്രോപരിതലത്തിലെ പൊടിയും ഈ ദൗത്യത്തിന് മറ്റൊരു ബുദ്ധിമുട്ടായി മാറും. ഇതിനുപുറമേ യന്ത്രോപകരണങ്ങളുടെ ചലനത്തിനും ഇത് തടസ്സം സൃഷ്ടിക്കാം.
എന്നാൽ ഇപ്പോൾ ചന്ദ്രനിൽ റോഡുകൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് പലരും ചിന്തിച്ചേക്കാം. ഇതിനുള്ള ഉത്തരം ബെർലിനിലെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയൽസ് റിസർച്ച് ആൻഡ് ടെസ്റ്റിംഗിലെ പ്രൊഫ. ജെൻസ് ഗൺസ്റ്റർ ഒരു അഭിമുഖത്തിനിടെ നൽകിയിരുന്നു. ” ഇത് പ്രാരംഭ ഘട്ടത്തിൽ തന്നെ വളരെ അടിയന്തരമായ ഒരു ആവശ്യമാണ്. ചന്ദ്രന്റെ ഭൂപ്രദേശം വളരെ അസ്ഥിരമാണ്. അവിടെ അന്തരീക്ഷമില്ല, ഗുരുത്വാകർഷണവും വളരെ ദുർബലമാണ്. ഇത് പൊടിപടലങ്ങൾ എല്ലായിടത്തും എത്താൻ കാരണമാകുന്നു. തങ്ങളുടെ ബഹിരാകാശ പേടകം പൊടി കൊണ്ട് മൂടപ്പെടാൻ ആരും ആഗ്രഹിക്കുന്നില്ല.” എന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
അപ്പോളോ 12 ലാൻഡിംഗിലുണ്ടായ പൊടി മൂലം സർവേയർ 3 ബഹിരാകാശ പേടകത്തിന് കേടുപാടുകൾ സംഭവിച്ചത് ഇതിന് ഒരു വലിയ ഉദാഹരണമാണ്. കൂടാതെ കഴിഞ്ഞ ദൗത്യങ്ങളിലും പൊടി പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ ഈ പ്രശ്നം പരിഹരിക്കുന്നതിന് നാസാ ഇപ്പോൾ ഏറെ പ്രാധാന്യം നൽകുന്നുണ്ട്. പ്രത്യേകിച്ചും അവർ ചന്ദ്രനിൽ സ്ഥിരമായ മനുഷ്യവാസം സൃഷ്ടിക്കുന്നതിനായുള്ള പദ്ധതി കൂടിയാണ് തയ്യാറാക്കുന്നത്. എന്നാൽ ഇതിനായി നിർമ്മാണ സാമഗ്രികൾ ചന്ദ്രനിലേക്ക് കൊണ്ടുപോകുന്നത് വളരെ ചെലവേറിയതാകും. ഈ വെല്ലുവിളിക്ക് നൂതനമായ പരിഹാരങ്ങൾ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിൽ ആണ് ശാസ്ത്രജ്ഞർ.
advertisement
അതേസമയം ചന്ദ്രനിലെ ഗുരുത്വാകർഷണത്തിന്റെ അഭാവമാണ് പ്രധാന തടസം. ഇതിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തുന്നത് നാസയ്ക്ക് സുപ്രധാന നേട്ടമായിരിക്കും എന്നാണ് പ്രതീക്ഷ. കൂടാതെ അടുത്തിടെ ചന്ദ്രനിലെ മണ്ണിനെ ഖര ​​പദാർത്ഥമാക്കി മാറ്റാൻ ലേസർ ഉപയോഗിച്ച് ശാസ്ത്രജ്ഞർ ഒരു പര്യവേക്ഷണം നടത്തിയിരുന്നു. അതേസമയം ഇതുവരെ ഉള്ള പരീക്ഷണങ്ങൾ ഭൂമിയിലാണ് നടത്തിയെങ്കിലും അവയുടെ ഫലങ്ങൾ ചന്ദ്രനിൽ പുതിയ സാങ്കേതികവിദ്യ പ്രയോഗിക്കുന്നതിനുള്ള സാധ്യതകൾക്ക് വഴി തുറക്കും എന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ചന്ദ്രനിൽ റോഡ് നിർമിക്കാൻ പിഡബ്ലിയുഡിക്ക് പറ്റുമോ? ശാസ്ത്രജ്ഞരുടെ മുന്നിലെ പ്രധാന വെല്ലുവിളികൾ
Next Article
advertisement
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement