ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികന് പരമോന്നത മെഡൽ നൽകി ആദരിച്ച് ചൈന
- Published by:Anuraj GR
- news18-malayalam
Last Updated:
തർക്ക അതിർത്തിക്കപ്പുറത്ത് അതിക്രമിച്ച് കടന്നത് ചൈനീസ് സൈനികരാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ചൈനീസ് സൈനികരുമായുള്ള സംഘർഷത്തിൽ ഇരുപത് ഇന്ത്യൻ സൈനികരും കൊല്ലപ്പെട്ടിരുന്നു.
ബീജിങ്: കഴിഞ്ഞ വർഷം ജൂൺ 16 ന് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ വാലിയിൽ വെച്ച് ഇന്ത്യൻ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ചൈനീസ് സൈനികന് പരമോന്നത ബഹുമതി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തിൽ നൂറ്റാണ്ടിലൊരിക്കൽ സമ്മാനിക്കുന്ന മെഡലിനാണ് ചെൻ ഹോങ്‌ജുൻ (30) എന്ന സൈനികനെ നാമനിർദേശം ചെയ്തത്. പീപ്പിൾ ലിബറേഷൻ ആർമി (പിഎൽഎ) അതിർത്തി പ്രതിരോധ റെജിമെന്റിന്റെ കീഴിലുള്ള മോട്ടോർ കാലാൾപ്പടയുടെ കമാൻഡറായ ചെൻ ഹോങ്‌ജുൻ (30) ഗാൽവാൻ വാലിയിൽ കൊല്ലപ്പെട്ട നാല് ചൈനീസ് സൈനികരിൽ ഒരാളാണ്.
ഏറ്റുമുട്ടലിന് മാസങ്ങൾക്ക് ശേഷം ഈ വർഷം ഫെബ്രുവരിയിൽ ചൈനീസ് സർക്കാർ പുറത്തുവിട്ട വിശദാംശങ്ങൾ പ്രകാരം ചെൻ സിയാങ്‌റോംഗ്, സിയാവോ സിയുവാൻ, വാങ് ഷുവോറൻ എന്നിവരാണ് ഇന്ത്യയ്ക്കെതിരായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മറ്റ് മൂന്ന് പേർ. ജൂലൈ ഒന്നിന് മെഡലിന് നാമനിർദ്ദേശം ചെയ്യപ്പെട്ട 29 പേരിൽ ചെൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് തിങ്കളാഴ്ച ചൈനീസ് സർക്കാരിന്‍റെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു.
'2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ പ്രകോപനത്തിനെതിരെ ചൈനയുടെ പ്രദേശിക സമഗ്രത കാത്തുസൂക്ഷിച്ച് 10 വർഷത്തോളം പീഠഭൂമിയിൽ സ്ഥാനം വഹിച്ച ഒരു അതിർത്തി പ്രതിരോധ വീരനായ ചെൻ ഉൾപ്പെടുന്നു'- വാർത്താകുറിപ്പിൽ പറയുന്നു.
advertisement
കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) സംഘർഷമുണ്ടാക്കിയെന്ന ചൈനയുടെ ആരോപണം ഇന്ത്യ നിരന്തരം നിഷേധിച്ചുവരികയാണ്. തർക്ക അതിർത്തിക്കപ്പുറത്ത് അതിക്രമിച്ച് കടന്നത് ചൈനീസ് സൈനികരാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ചൈനീസ് സൈനികരുമായുള്ള സംഘർഷത്തിൽ ഇരുപത് ഇന്ത്യൻ സൈനികരും കൊല്ലപ്പെട്ടിരുന്നു.
Also Read- 'ദമ്പതികൾക്ക് മൂന്നു കുട്ടികൾ വരെയാകാം'; 'രണ്ടു കുട്ടികൾ' നയം ചൈന അവസാനിപ്പിക്കുന്നു
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഈ വർഷം നൂറാം സ്ഥാപക വാർഷികം ആഘോഷിക്കുന്ന വേളയിലാണ് രാജ്യത്തിനുവേണ്ടി മികച്ച സംഭാവനകളും മൂല്യവത്തായ ആത്മീയ സമ്പത്തും സൃഷ്ടിച്ച സിപിസി അംഗങ്ങളിൽ ഒരാളാണ് ചെൻ എന്ന് ചൈന വാഴ്ത്തുന്നത്. ആകെ 29 പേരെ നൂറ്റാണ്ടിലൊരിക്കൽ നൽകുന്ന ഈ ബഹുമതിയ്ക്കായി നാമനിർദേശം ചെയ്തു. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ജൂൺ 4 വരെ പട്ടിക പ്രദർശിപ്പിക്കുകയും പൊതുജനാഭിപ്രായങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്യും. യോദ്ധാക്കൾ, ശാസ്ത്രജ്ഞർ, കമ്മ്യൂണിറ്റി പ്രവർത്തകർ, കലാകാരന്മാർ, നയതന്ത്രജ്ഞർ, ദേശീയ ഐക്യത്തിന്റെ മുന്നണിയിൽ നിൽക്കുന്നവർ, അധ്യാപകർ, പോലീസ് തുടങ്ങി നിരവധി മേഖലകളിൽ നിന്നുള്ളവരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
advertisement
തർക്കത്തിലുള്ള നാൻഷ ദ്വീപുകളിലെ നിർമ്മാണത്തിൽ പങ്കെടുത്തതിന് 'ദക്ഷിണ ചൈനാ കടലിന്റെ രക്ഷാധികാരി' എന്ന് വിളിക്കപ്പെടുന്ന വാങ് ഷുമാവോയും നാമനിർദ്ദേശം ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു. ചൈനയുടെ പാർലമെന്റ്, നാഷണൽ പീപ്പിൾസ് കോൺഗ്രസ് അംഗം എന്ന നിലയിൽ വാങ്, 'സൈനിക പരമാധികാരവും ദക്ഷിണ ചൈനാ കടലിലെ (എസ്‌സിഎസ്) സമുദ്ര അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിന് കൂടുതൽ സൈനിക ദൗത്യങ്ങൾ അയയ്ക്കണമെന്ന് വാദിച്ചു. ബീജിംഗ് മിക്കവാറും മുഴുവൻ എസ്‌സിഎസിനും അവകാശവാദമുന്നയിക്കുന്നു, കൂടാതെ ഈ പ്രദേശത്തെ ദ്വീപുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിരവധി രാജ്യങ്ങളുമായി തർക്കത്തിലാണ്.
advertisement
ഈ വർഷം ആദ്യം സിപിസി കേന്ദ്രകമ്മിറ്റി സ്ഥാപിച്ച ജൂലൈ ഒന്ന് മെഡൽ പാർട്ടിയിലെ പരമോന്നത ബഹുമതിയാണെന്ന് സിപിസി കേന്ദ്ര കമ്മിറ്റിയുടെ ഓർഗനൈസേഷൻ ഡിപ്പാർട്ട്‌മെൻറ് ഡെപ്യൂട്ടി ഹെഡ് ഫു സിങ്‌ഗുവോ മാർച്ചിൽ പറഞ്ഞു. സിപിസിയുടെ നൂറാം വർഷത്തോടനുബന്ധിച്ച് ആഘോഷങ്ങളുടെ ഭാഗമായി പ്രസിഡന്റ് സിൻ ജിൻപിംഗ് ജൂലൈ ഒന്നിന് മെഡൽ സമ്മാനിക്കും.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 31, 2021 8:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികന് പരമോന്നത മെഡൽ നൽകി ആദരിച്ച് ചൈന