advertisement

'ആചാരം സംരക്ഷിക്കണം' ശബരിമല യുവതീ പ്രവേശനത്തിൽ ദേവസ്വം ബോർഡ് നിലപാട് തിരുത്തി

Last Updated:

ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ആവശ്യപ്പെടും. യുവതി പ്രവേശനത്തെ അനുകൂലിച്ച 2019-ലെ സത്യവാങ്മൂലം തിരുത്താൻ ബോർഡ് തീരുമാനിച്ചു

ശബരിമല ക്ഷേത്രം
ശബരിമല ക്ഷേത്രം
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിർണായക തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ യുവതീ പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് ദേവസ്വം ബോർഡ് ഒരുങ്ങുന്നത്. 2019 ലെ ദേവസ്വം ബോർഡിന്‍റെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ തിരുത്തും. ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്നതാണ് ദേവസ്വം ബോർഡിന്‍റെ പുതിയ നിലപാട്.
യുവതി പ്രവേശന വിഷയം ബോർഡ് ചർച്ച ചെയ്തു. ക്ഷേത്ര ആചാരങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കും. സുപ്രീം കോടതിയെ നിലപാട് അറിയിക്കും. മാർച്ച്‌ 14 മുൻപ് കോടതിയിൽ സത്യവാങ്മൂലം നൽകും. സർക്കാരിന്റെ തീരുമാനം സർക്കാരിനോട് തന്നെ ചോദിക്കണമെന്നും ദേവസ്വം ബോർ‌ഡ് യോഗത്തിന് ശേഷം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
2019ല്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാടെടുത്തിരുന്നു. കേസ് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നപ്പോഴാണ് പുനഃരാലോചന നടന്നത്.
advertisement
Summary: In a significant policy shift, the Travancore Devaswom Board (TDB) has decided to reverse its previous stance on the entry of women into the Sabarimala Temple. The Board will now approach the Supreme Court to advocate for the protection of traditional customs and rituals.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആചാരം സംരക്ഷിക്കണം' ശബരിമല യുവതീ പ്രവേശനത്തിൽ ദേവസ്വം ബോർഡ് നിലപാട് തിരുത്തി
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement