വരൂ; ഇവിടെ ഇരിക്കൂ, കുട്ടികളെ കടുവയ്ക്ക് മുകളില്‍ ഇരുത്തി സർക്കസ് കമ്പനിയുടെ ഫോട്ടോ ഷൂട്ട്
- Published by:Sarika KP
- news18-malayalam
Last Updated:
സർക്കസ് കാണാൻ എത്തിയവരിൽ നിന്ന് കൂടുതൽ പണം വാങ്ങിയായിരുന്നു ഫോട്ടോ ഷൂട്ടും കടുവാ സവാരിയും.
കുട്ടികളെ കടുവയ്ക്ക് മുകളില്‍ ഇരുത്തി ഫോട്ടോ ഷൂട്ട് നടത്തിയ ചൈനീസ് സർക്കസ് കമ്പനി വിവാദത്തിൽ. തെക്കൻ ചൈനയിലെ ഗ്വാങ്‌സി പ്രവിശ്യയിലെ ടിയാൻഡോങ് കൗണ്ടിയിലുള്ള സർക്കസ് കമ്പനിയാണ് മൃഗങ്ങളെ ഉപയോഗിച്ച് കൊണ്ട് അപകടകരമായ പ്രവർത്തി നടത്തിയത്. സർക്കസ് കാണാൻ എത്തിയവരിൽ നിന്ന് കൂടുതൽ പണം വാങ്ങിയായിരുന്നു ഫോട്ടോ ഷൂട്ടും കടുവാ സവാരിയും.
ഒരു കുട്ടിയെ കടുവയ്ക്ക് മുകളിൽ ഇരുത്തി ചിത്രം എടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ് കമ്പനിക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നത്.
കടുവകളുടെ പുറത്തിരുന്ന് ഫോട്ടോ എടുക്കുന്നതിന് 20 യുവാൻ, അതായത് 300 ഇന്ത്യന്‍ രൂപയോളമാണ് കമ്പനി വാങ്ങിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ സർക്കാരിന്‍റെ ഭാഗത്ത് നിന്നും പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും രൂക്ഷ വിമർശനമാണ് സർക്കസ് കമ്പനിക്കെതിരെ ഉയർന്നത്.
advertisement
പിൻകാലുകൾ ബന്ധിച്ച കടുവയെ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണുന്നത്. കടുവയുടെ മുകളിൽ ഒരു കുട്ടിയെ ഇരുത്തി ഫോട്ടോ എടുക്കുന്നതും കാണാം. കടുവപ്പുറത്തു കേറി ഫോട്ടോ എടുക്കാൻ നിരവധി പേർ ക്യൂവിൽ നിൽക്കുന്നതും കാണാം. കടുവയെ മയക്കിയിരുന്നില്ല എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോ പ്രത്യക്ഷപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. കുട്ടികളെ കടുവ സവാരി ചെയ്യിപ്പിക്കുന്ന ഈ രീതി ഉടൻ അവസാനിപ്പിക്കാനും അധികൃതർ ഉത്തരവിട്ടു. കേസിൽ കൂടുതൽ നിയമനടപടികൾ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 13, 2023 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വരൂ; ഇവിടെ ഇരിക്കൂ, കുട്ടികളെ കടുവയ്ക്ക് മുകളില്‍ ഇരുത്തി സർക്കസ് കമ്പനിയുടെ ഫോട്ടോ ഷൂട്ട്