എഐ സംയോജനത്തിന് ശേഷം സെക്‌സ് ഡോളുകളുടെ വില്‍പ്പനയില്‍ കുതിച്ചുചാട്ടമെന്ന് ചൈനീസ് കമ്പനി

Last Updated:

പുതിയ എഐ സംയോജിത ഡോൾ മോഡലുകള്‍ മെച്ചപ്പെട്ട പ്രകടനത്തോടൊപ്പം അഞ്ച് വ്യത്യസ്ത വ്യക്തിത്വങ്ങളില്‍ ലഭ്യമാണ്

News18
News18
ഭാവി നിര്‍ണയിക്കുന്നതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന് (എഐ) വലിയ സ്ഥാനമാണ് കല്‍പ്പിക്കപ്പെടുന്നത്. അത് നമ്മുടെ ജീവിതം മികച്ചതും എളുപ്പമുള്ളതുമാക്കി മാറ്റുമെന്നാണ് കരുതപ്പെടുന്നത്. ബിസിനസ് മേഖലയിലും എഐ പതിയെ ചുവട് ഉറപ്പിക്കുന്ന കാഴ്ചകളാണ് കാണുന്നത്. അത് നവീകരണത്തിനും വളര്‍ച്ചയ്ക്കുമുള്ള വാതിലുകള്‍ തുറന്നിടുന്നു. ഇപ്പോഴിതാ ചൈനയിലെ ഏറ്റവും വലിയ സെക്‌സ് ടോയ്‌സ് നിര്‍മാതാക്കളിലൊന്നായ ഡബ്ല്യുഎം ഡോള്‍ നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്. തങ്ങൾ ഓപ്പണ്‍ സോഴ്‌സ് ജനറേറ്റീവ് എഐ സ്വീകരിച്ചതിന്റെ ഫലമായി സെക്‌സ് ഡോളുകളുടെ വില്‍പ്പനയില്‍ വലിയ കുതിച്ചു ചാട്ടം ഉണ്ടായതായി അവര്‍ വെളിപ്പെടുത്തി. എഐ അധിഷ്ഠിക ഉപകരണങ്ങള്‍ നിര്‍മിക്കുക വഴി ഉപഭോക്തൃ അനുഭവം മെച്ചപ്പെട്ടതായും അതുവഴി ആ വര്‍ഷം വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായും കമ്പനി അറിയിച്ചു.
2022ല്‍ ഓപ്പണ്‍ എഐ ചാറ്റ്ജിപിടി ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഡബ്ല്യുഎംഡോള്‍ സെക്‌സ് ഡോളുകളുടെ വ്യവസായത്തെ പരിവര്‍ത്തനം ചെയ്യുന്നതിന് ഗവേഷണം ആരംഭിച്ചിരുന്നതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അതിന് ശേഷം സോംഗ്ഷാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം യഥാര്‍ത്ഥ മനുഷ്യനെന്ന് തോന്നിപ്പിക്കുന്നതും എഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുമായ സെക്‌സ് ഡോളുകളെ നിര്‍മിക്കുന്നതിനായി ചാറ്റ് ജിപിടി സംയോജിപ്പിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.
''എഐ സംയോജനത്തിലൂടെ സെക്സ് ഡോളുകൾ കൂടുതല്‍ പ്രതികരണ ശേഷി കൈവരിക്കുകയും സംവേജനദാത്മകവുമാക്കുന്നു. ഇത് ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നു,'' ഡബ്ല്യുഎംഡോളിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടിവുമായ ലിയു ജിയാംഗ്‌സിയ പറഞ്ഞു. അതേസമയം, ഡാറ്റയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകളെക്കുറിച്ച് ചോദിച്ചപ്പോള്‍ പാവകള്‍ ഉപയോഗിക്കുന്ന സ്ഥലത്ത് പ്രാദേശികമായി ഡാറ്റകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ലിയു ഉറപ്പ് നല്‍കി. കൂടാതെ, കമ്പനിയ്ക്ക് സെക്‌സ് ഡോളുകളിലേക്ക് പ്രവേശനം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
ഡബ്ല്യുഎംഡോള്‍ തങ്ങളുടെ ഏറ്റവും പുതിയ മെറ്റാബോക്‌സ് സീരീസിനെ ഒരു നൂതനമായ എഐ മൊഡ്യൂളുമായാണ് സംയോജിപ്പിച്ചിരിക്കുന്നത്. ഇതിനെ ക്ലൗഡ് കംപ്യൂട്ടിംഗ് സേവനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ലാര്‍ജ് ലാംഗേജ് മോഡലുകളെ (എല്‍എല്‍എംഎസ്) ഓരോ ഉപകരണത്തില്‍ നിന്നും തത്സമയം ഡാറ്റ ശേഖരിക്കാന്‍ ഈ സംവിധാനങ്ങള്‍ പ്രാപ്തമാക്കുകയാണ് ചെയ്യുന്നത്. മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ ലാമ എഐ മോഡലുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ഓപ്പണ്‍ സോഴ്‌സ് എല്‍എല്‍എമ്മുകള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്.
മെച്ചപ്പെട്ട പ്രകടനത്തിനും ഉപഭോക്തൃ ഇടപെടലിനുമായി അവയെ ആഗോളതലത്തില്‍ ഇഷ്ടാനുസൃതം രൂപപ്പെടുത്താനും (കസ്റ്റമൈസ് ചെയ്യുക) വിന്യസിക്കാനും കഴിയും.
advertisement
തെര്‍മോപ്ലാസ്റ്റിക് ഇലാസ്റ്റോമര്‍, സിലിക്കണ്‍ എന്നിവയുപയോഗിച്ചാണ് പാവകളുടെ നിര്‍മാണം. ഇതിന് പുറമെ ഏറെക്കാലം നിലനില്‍ക്കുന്ന ലോഹത്തില്‍ നിര്‍മിച്ച അസ്ഥികളുമുണ്ട്. ഇതിലൂടെ വില്‍പ്പന വര്‍ധിപ്പിക്കാനാണ് ഡബ്ല്യുഎംഡോള്‍ ലക്ഷ്യമിടുന്നത്.
ഏകദേശം ഒരു വര്‍ഷത്തോളം സമയമെടുത്താണ് എഐ സംയോജിപ്പിച്ച സെക്‌സ് ഡോളുകളുടെ നിര്‍മാണവും വികസനവും പൂര്‍ത്തിയാക്കിയത്. അതിന് ശേഷം ലിയു ജിയാംഗ്‌സിയയും സംഘവും യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ഉപഭോക്താക്കള്‍ക്ക് അവരുടെ എല്‍എല്‍എമ്മില്‍ പ്രവര്‍ത്തിക്കുന്ന മെറ്റാബോക്‌സ് സീരീസിലുള്‍പ്പെടുന്ന സെക്‌സ് ഡോളുകളുടെ 100ല്‍ പരം ആദ്യ മാതൃകകള്‍ എത്തിച്ചു നല്‍കി.
advertisement
പരമ്പരാഗത സെക്‌സ് ഡോളുകള്‍ക്ക് അര്‍ത്ഥവത്തായ സംഭാഷണങ്ങള്‍ ഏര്‍പ്പെടാനും പ്രതികരണങ്ങള്‍ നല്‍കാനും കഴിയില്ല. അതേസമയം, പുതിയ എഐ സംയോജിത മോഡലുകള്‍ അഞ്ച് വ്യത്യസ്ത വ്യക്തിത്വങ്ങളില്‍ ലഭ്യമാണ്. കൂടാതെ, ദിവസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയാകാത്ത ഇടപെടലുകള്‍ പോലും ഓര്‍ത്തെടുത്ത് പൂര്‍ത്തിയാക്കാനും കഴിയും.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എഐ സംയോജനത്തിന് ശേഷം സെക്‌സ് ഡോളുകളുടെ വില്‍പ്പനയില്‍ കുതിച്ചുചാട്ടമെന്ന് ചൈനീസ് കമ്പനി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement