advertisement

അടിച്ച് പിരിഞ്ചാച്ച്! 'കോൾഡ് പ്ളേ' വൈറൽ കമിതാക്കളിലെ ക്രിസ്റ്റിൻ കബോട്ട് മനസ്സുതുറക്കുന്നു

Last Updated:

'ദി ഓപ്ര പോഡ്‌കാസ്റ്റിലെ' പുതിയ എപ്പിസോഡിൽ, ബൈറണുമായുള്ള ബന്ധം വിച്ഛേദിച്ചതായി കബോട്ട് വെളിപ്പെടുത്തി

'കോൾഡ് പ്ളേ' വൈറൽ കമിതാക്കൾ
'കോൾഡ് പ്ളേ' വൈറൽ കമിതാക്കൾ
കഴിഞ്ഞ വർഷം കോൾഡ്‌പ്ലേ (Coldplay) സംഗീത പരിപാടിയിൽ വൈറലായി മാറിയ 'കിസ്സ് കാം' നിമിഷത്തിന്റെ വേദന ക്രിസ്റ്റിൻ കബോട്ടിന് ഇപ്പോഴും മറക്കാൻ കഴിയുന്നില്ല. 2025 ജൂലൈയിൽ മസാച്യുസെറ്റ്സിൽ നടന്ന ഷോയ്ക്കിടെ അവരുടെ ബോസ്, അസ്ട്രോണമർ സിഇഒ ആൻഡി ബൈറോണിനെ കെട്ടിപ്പിടിച്ചതോടെ അവരുടെ ജീവിതം വേഗത്തിൽ മാറിമറിഞ്ഞു. അവതാരകനായ ക്രിസ് മാർട്ടിൻ സാധ്യമായ പ്രണയത്തെക്കുറിച്ച് വേദിയിൽ തമാശ പറഞ്ഞതോടെ ക്ലിപ്പ് ഓൺലൈനിൽ വൈറലായി മാറി. സ്വഭാവ പരിശോധന, പീഡനം എന്തിനേറെ പറയുന്നു, വധഭീഷണികൾ പോലും ഉണ്ടായതായി അവർ പറയുന്നു. അത് സ്വന്തം കുട്ടികളെ പോലും അമ്മയോടൊപ്പം പുറത്തിറങ്ങുന്നതിൽ ഭയപ്പെടുത്തി.
2026 മാർച്ച് 17 ന് പുറത്തിറങ്ങിയ 'ദി ഓപ്ര പോഡ്‌കാസ്റ്റിലെ' പുതിയ എപ്പിസോഡിൽ, കഴിഞ്ഞ ഫാൾ കാലത്ത് (ഇലപൊഴിയും കാലം) ബൈറണുമായുള്ള ബന്ധം വിച്ഛേദിച്ചതായി കബോട്ട് വെളിപ്പെടുത്തി.
"സത്യസന്ധതയിലും ധാർമികതയിലും വലിയൊരു പോരായ്മ ഉണ്ടായിരുന്നു," അവർ ഓപ്ര വിൻഫ്രിയോട് പറഞ്ഞു. "എന്റെ മുന്നിൽ കാണപ്പെട്ട വ്യക്തിയായിരുന്നില്ല അദ്ദേഹം. കള്ളം പറയുന്നത് എനിക്ക് പൊറുക്കാൻ പറ്റാത്ത കാര്യമാണ്". ബൈറൺ തന്റെ വിവാഹത്തെക്കുറിച്ച് കള്ളം പറഞ്ഞോ എന്ന് ചോദിച്ചപ്പോൾ, അദ്ദേഹത്തിന്റെ സ്വകാര്യത സംരക്ഷിക്കാൻ അവർ ഒഴിഞ്ഞുമാറി.
advertisement
"ഞാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം ലോകം എനിക്കുവേണ്ടിയും എന്റെ പേരിലും സംസാരിച്ചു. ഞാൻ മറ്റാരോടെങ്കിലും അവരുടെ കുടുംബത്തോടും അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നില്ല," കബോട്ട് പറഞ്ഞു. എന്നിട്ടും, "എന്റെ മുന്നിൽ കാണപ്പെട്ട പലതും സത്യമായിരുന്നില്ല" എന്ന് കൂടി അവർ കൂട്ടിച്ചേർത്തു.
വിവാദത്തിനു ശേഷം, ആൻഡി ബൈറൺ അദ്ദേഹത്തിന്റെ ഭാര്യയോടൊപ്പം നിശബ്ദനായി നിൽക്കുന്നതായി കാണാമായിരുന്നു. അവരുടെ വിരലിൽ മോതിരം ഉണ്ടായിരുന്നു. ഇതോടുകൂടി, കബോട്ടിന് താൻ വഞ്ചിക്കപ്പെട്ടവളായി തോന്നിത്തുടങ്ങി.
എല്ലാ ഭാരവും ഞാൻ താങ്ങേണ്ടി വന്നു. ഞാൻ ആക്രമിക്കപ്പെട്ടപ്പോൾ അദ്ദേഹം നിശബ്ദനായി. ഒരു സുഹൃത്തിലോ, പങ്കാളിയിലോ ബോസിലോ ഞാൻ അത്തരമൊരു കാര്യം ആഗ്രഹിക്കുന്നില്ല," അവർ ഓപ്ര വിൻഫ്രിയോട് പറഞ്ഞു. "ഇപ്പോൾ ഞങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ല."
advertisement
"ആ നിമിഷത്തിൽ എടുത്ത തെറ്റായ തീരുമാനത്തിന്റെ പേരിൽ അപ്രതീക്ഷിതമായ ഒരു വില ഞാൻ നൽകേണ്ടതായി വന്നു." ആ ഓൺലൈൻ ആക്രമണത്തിന്റെ ചെറിയ വിശദാംശങ്ങൾ പോലും അവർ വ്യക്തമാക്കി. ബൈറൺ തൊഴിലവസരങ്ങൾ നൽകുന്നു. അതേസമയം താൻ മറ്റൊരു ജോലിക്കായി കഷ്‌ടപ്പെടുകയും, തൊഴിൽ ചെയ്യാൻ അയോഗ്യയായി മാറപ്പെടുകയും ചെയ്തു.
"അയാൾക്ക് നിശബ്ദത പാലിക്കാനുള്ള സവിശേഷാനുകൂല്യം ഉണ്ടെന്ന് ഞാൻ കരുതുന്നു. തയ്യാറാകുമ്പോൾ അയാൾക്ക് ജോലിയിലേക്ക് മടങ്ങാം. എനിക്ക് കഴിയില്ല," അവർ വിശദീകരിച്ചു. "എനിക്ക് വിശദീകരിക്കുകയും ന്യായീകരിക്കുകയും വേണം". മീമുകൾ നയിക്കുന്ന ഒരു ലോകത്തെ സഹാനുഭൂതിയെക്കുറിച്ച് കബോട്ട് പഠിച്ചു.
advertisement
"സംഭവിച്ച കാര്യങ്ങൾ അംഗീകരിച്ച്‌ എനിക്ക് മൗനം പാലിക്കാൻ കഴിയില്ല," അവർ ഓപ്രയോട് പറഞ്ഞു. "ആളുകൾ യഥാർത്ഥ കഥ മനസ്സിലാക്കേണ്ടതുണ്ട് എന്നെനിക്ക് തോന്നുന്നു. കൂടാതെ കാര്യങ്ങൾ അനുമാനിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് എത്രത്തോളം ദോഷകരമാണെന്നും," അവർ പറഞ്ഞു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അടിച്ച് പിരിഞ്ചാച്ച്! 'കോൾഡ് പ്ളേ' വൈറൽ കമിതാക്കളിലെ ക്രിസ്റ്റിൻ കബോട്ട് മനസ്സുതുറക്കുന്നു
Next Article
advertisement
ട്വന്‍റി 20 സ്ഥാനാര്‍ത്ഥി ലക്ഷ്മിപ്രിയക്ക് വോട്ടില്ല; പെരുമ്പാവൂരിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി
ട്വന്‍റി 20 സ്ഥാനാര്‍ത്ഥി ലക്ഷ്മിപ്രിയക്ക് വോട്ടില്ല; പെരുമ്പാവൂരിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി
  • പെരുമ്പാവൂരിലെ ട്വന്‍റി 20 സ്ഥാനാര്‍ത്ഥി ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന് കണ്ടെത്തി

  • ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കിയതിനു ആരോഗ്യപ്രശ്നങ്ങളാണ് പാർട്ടി വിശദീകരണമായി നൽകിയത്

  • തൃപ്പൂണിത്തുറ, തൃക്കാക്കര എന്നിവിടങ്ങളിലെ വോട്ടർ പട്ടികയിലും ലക്ഷ്മിപ്രിയയുടെ പേര് കണ്ടെത്തിയില്ല

View All
advertisement