ട്വന്‍റി 20 സ്ഥാനാര്‍ത്ഥി ലക്ഷ്മിപ്രിയക്ക് വോട്ടില്ല; പെരുമ്പാവൂരിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി
- Published by:Rajesh V
- news18-malayalam
Last Updated:
ചൊവ്വാഴ്ചയാണ് സാബു എം ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്
കൊച്ചി: പെരുമ്പാവൂരിലെ ട്വന്റി 20 സ്ഥാനാർത്ഥി നടി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ആണ് നിലവിൽ ലക്ഷ്മിപ്രിയയുടെ താമസം. ഇവിടത്തെ വോട്ടർപട്ടികയിൽ ലക്ഷ്മി പ്രിയയുടെ പേരില്ലെന്ന സ്ഥിരീകരണമാണ് പുറത്തുവരുന്നത്. തൃക്കാക്കരയിലെ ഫ്ലാറ്റുണ്ടായിരുന്ന പ്രദേശത്തും പേര് വിവരങ്ങൾ പട്ടികയിൽ ഇല്ലെന്നാണ് വിവരം. തുടർന്ന് ഇന്ന് നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കി. കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസവർമ ആയിരുന്നു റോഡ് ഷോ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.
എന്നാൽ, ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് റോഡ് ഷോ റദ്ദാക്കിയതെന്നാണ് വിശദീകരണം. ചൊവ്വാഴ്ചയാണ് സാബു എം ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
ഇതും വായിക്കുക: താരനിബിഡം ട്വന്റി 20; നടിമാരായ വീണാ നായരും അഞ്ജലി നായരും ലക്ഷ്മിപ്രിയയും സ്ഥാനാർത്ഥികൾ
സിനിമാ -സീരിയല്‍- റിയാലിറ്റി ഷോ താരങ്ങള്‍ക്ക് കൂട്ടത്തോടെ സീറ്റ് നല്‍കി ബിജെപി ഘടകകക്ഷിയായ ട്വന്‍റി 20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ സിനിമാ താരം അഞ്ജലി നായരാണ് സ്ഥാനാർത്ഥി. ഏറ്റുമാനൂരില്‍ വീണാ നായര്‍, അങ്കമാലിയില്‍ പ്രോമി കുര്യാക്കോസ്, വൈപ്പിനിൽ നര്‍ത്തകിയും നടിയും സംരംഭകയുമായ അനിത തോമസ് എന്നിവരാണ് ട്വന്റ് 20 സ്ഥാനാർത്ഥികൾ. തൃക്കാക്കരയില്‍ അഖില്‍ മാരാരെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെയാണ് കൂടുതല്‍ സിനിമ സീരിയല്‍ സോഷ്യല്‍ മീഡിയ താരങ്ങളെ ട്വന്‍റി 20 മത്സരരംഗത്തിറക്കിയത്.
advertisement
Summary: In a major embarrassment for the Twenty20 party (a BJP ally), its candidate for the Perumbavoor constituency, actress Lakshmi Priya, has reportedly been found missing from the current voter list. Although Lakshmi Priya currently resides in Karingachira, Thrippunithura, her name is reportedly not on the electoral roll there. Investigations also revealed her name is missing from the list in Thrikkakara, where she previously owned a flat.
advertisement
Following this discovery, her scheduled roadshow in Perumbavoor was abruptly cancelled. However, the official explanation provided by the party cited "health issues" as the reason for the cancellation.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Mar 18, 2026 7:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ട്വന്‍റി 20 സ്ഥാനാര്‍ത്ഥി ലക്ഷ്മിപ്രിയക്ക് വോട്ടില്ല; പെരുമ്പാവൂരിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി









