അന്തസ്സ് വേണമെടാ! ഉച്ചയ്‌ക്കെത്തിച്ച കോണ്ടം സാമ്പിളിന്റെ ഫീഡ്ബാക്ക് രണ്ടര മണിക്കൂറില്‍ ചോദിച്ച നിര്‍മാതാക്കളോട് സോഷ്യല്‍ മീഡിയ

Last Updated:

ബോള്‍ഡ് കെയര്‍ സഹസ്ഥാപകനായ രാഹുല്‍ കൃഷ്ണന്‍ ഈയടുത്ത് പങ്കുവെച്ച ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ ചിരിപടര്‍ത്തിയിരിക്കുകയാണ്

ബോള്‍ഡ് കെയര്‍ സഹസ്ഥാപകനായ രാഹുല്‍ കൃഷ്ണന്‍ ഈയടുത്ത് പങ്കുവെച്ച ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ ചിരിപടര്‍ത്തിയിരിക്കുകയാണ്. ഒരു കോണ്ടം നിര്‍മ്മാണ കമ്പനിയില്‍ നിന്നുള്ള പ്രതിനിധി തനിക്ക് അയച്ച സന്ദേശമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്.
ഒരു ദിവസം ഉച്ചയോടെ തന്റെ ഓഫീസിലേക്ക് ഒരു കോണ്ടം നിര്‍മാണ കമ്പനിയുടെ പ്രതിനിധികള്‍ എത്തിയെന്നും അവര്‍ സാമ്പിള്‍ അടങ്ങിയ വലിയൊരു ബോക്‌സ് തനിക്ക് നല്‍കിയെന്നും രാഹുല്‍ പറഞ്ഞു. ശേഷം അന്ന് വൈകുന്നേരത്തോടെ സാമ്പിളുകള്‍ പരീക്ഷിച്ചുറപ്പുവരുത്തിയോ എന്ന് ചോദിച്ച് കോണ്ടം നിര്‍മാതാക്കള്‍ തനിക്ക് മെസേജ് അയച്ചുവെന്നും രാഹുല്‍ പറഞ്ഞു.
'' ഒരു പുതിയ കോണ്ടം നിര്‍മാതാക്കള്‍ എന്റെ ഓഫീസിലേക്ക് എത്തി. സാമ്പിള്‍ നിറച്ച വലിയൊരു പെട്ടി എനിക്ക് നല്‍കി. ഉച്ചയ്ക്ക് 2.30നാണ് അവര്‍ എത്തിയത്. ശേഷം വൈകുന്നേരം അഞ്ച് മണിയായപ്പോള്‍ സാമ്പിള്‍ പരീക്ഷിച്ചുനോക്കിയോ എന്ന് ചോദിച്ച് അവര്‍ മെസേജ് അയച്ചു,'' രാഹുല്‍ കൃഷ്ണന്‍ പറഞ്ഞു.
advertisement
രാഹുലിന്റെ പോസ്റ്റ് നിമിഷനേരങ്ങൾക്കുള്ളിലാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. നിരവധി പേര്‍ പോസ്റ്റില്‍ കമന്റ് ചെയ്യുകയും ചെയ്തു. ''ഓഫീസ് സമയത്ത് ഇവ എങ്ങനെ ടെസ്റ്റ് ചെയ്യുമെന്ന് അവരോട് ചോദിക്കണമായിരുന്നു,'' എന്ന് ഒരാള്‍ കമന്റ് ചെയ്തു.
'' സാമ്പിള്‍ ടെസ്റ്റ് ചെയ്യാന്‍ പറ്റിയ ഒരാളെസഹായത്തിനായി അയയ്ക്കണമെന്ന് അവരോട് പറയണമായിരുന്നു,'' എന്ന് മറ്റൊരാള്‍ പറഞ്ഞു.
മുമ്പ് ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട പരസ്യത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സ്ഥാപനമാണ് ബോള്‍ഡ് കെയര്‍. ജോണി സിന്‍സ്, രണ്‍വീര്‍ സിംഗ് എന്നിവരായിരുന്നു ആ പരസ്യത്തില്‍ അഭിനയിച്ചിരുന്നത്. ബോള്‍ഡ് കെയറിന്റെ ഉടമകളിലൊരാളാണ് രണ്‍വീര്‍ സിംഗ്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അന്തസ്സ് വേണമെടാ! ഉച്ചയ്‌ക്കെത്തിച്ച കോണ്ടം സാമ്പിളിന്റെ ഫീഡ്ബാക്ക് രണ്ടര മണിക്കൂറില്‍ ചോദിച്ച നിര്‍മാതാക്കളോട് സോഷ്യല്‍ മീഡിയ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement