കാമുകനണിയിച്ച മോതിരം വിരലിൽ നിന്നൂർന്ന് മണലിൽ വീണു; കമിതാക്കൾ കടൽത്തീരത്ത് മോതിരം തിരയുന്ന വീഡിയോ വൈറല്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
പ്രപ്പോസ് ചെയ്ത ഉടന്‍ തന്നെ സായും സേയും മറ്റ് ചിലരും കടല്‍ത്തീരത്ത് എന്തോ തിരയുന്നതാണ് പിന്നീട് വീഡിയോയില്‍ കാണുന്നത്
ഇഷ്ടപ്പെടുന്ന ആളില്‍ നിന്നുള്ള പ്രൊപ്പോസിനെക്കാളും വിലയുള്ള മറ്റ് സമ്മാനങ്ങളില്ല. പ്രൊപ്പോസ് ചെയ്യുന്നതിന് പറ്റിയ അന്തരീക്ഷം ഒരുക്കാന്‍ മിക്ക പങ്കാളികളും ശ്രമിക്കാറുമുണ്ട്. ഇവിടെ സേയ് തന്റെ പ്രണയം തുറന്ന് പറയാന്‍ കടല്‍ത്തീരമാണ് തിരഞ്ഞെടുത്തത്. എന്നാല്‍ സേക്കും പങ്കാളി സായിക്കും അപ്രതീക്ഷിതമായി ഒരു അബദ്ധവും പറ്റി.
സേ തന്റെ പ്രണയം തുറന്ന് പറയാന്‍ ഒരു ഇവന്റ് പ്ലാനറുടെ സഹായത്തോടെ സിഡ്നിയിലെ കൂഗീ ബീച്ചില്‍ ചുവന്ന പരവതാനി വിരിച്ച് നിറയെ മെഴുകുതിരികള്‍ കൊണ്ട് സ്വപ്നതുല്യമായ അന്തരീക്ഷം ഒരുക്കി. ‘എന്നെ വിവാഹം കഴിക്കൂ’ (Marry Me) എന്ന് എഴുതിയ പേപ്പര്‍ കട്ടിംങുകളും ഇതിന് ചുറ്റുമിട്ടിരുന്നു. സായി സേയുടെ പ്രണയം സ്വീകരിക്കുകയും ചെയ്തു.
എന്നാല്‍ പ്രൊപ്പോസ് ചെയ്തുകൊണ്ട് സേ സായിക്ക് നല്‍കിയ മോതിരം കൈയില്‍ നിന്ന് താഴെ വീണ് പോയി. പ്രപ്പോസ് ചെയ്ത ഉടന്‍ തന്നെ സായും സേയും മറ്റ് ചിലരും കടല്‍ത്തീരത്ത് എന്തോ തിരയുന്നതാണ് പിന്നീട് വീഡിയോയില്‍ കാണുന്നത്. സായി അണയിച്ച മോതിരമാണ് ഇവര്‍ തിരഞ്ഞത്.
advertisement
advertisement
പിന്നീട്, മോതിരം അയഞ്ഞതായിരുന്നു എന്ന അടിക്കുറിപ്പോട് കൂടി ടിക് ടോക്കില്‍ വൈറലായ വീഡിയോ സായി തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ പങ്കുവെച്ചിരുന്നു. മോതിരം അയഞ്ഞതായിരുന്നു. അത് ധരിച്ച് അഞ്ച് മിനിറ്റിന് ശേഷം നഷ്ടപ്പെടുകയായിരുന്നുവെന്ന് സായ് സ്‌കൈ ന്യൂസ് ഓസ്ട്രേലിയയോട് പറഞ്ഞു,
ഏറെ നേരത്തെ തിരച്ചിലിന് ശേഷം മോതിരം കണ്ടെത്തി. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്തത്. ഒരേ സമയം വളരെ മനോഹരവും തമാശയും എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ബീച്ചിലെ ഇവരുടെ പ്രണയസംഗമം കാണാന്‍ നിരവധി പേരാണ് തടിച്ചു കൂടിയിരുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 15, 2023 8:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കാമുകനണിയിച്ച മോതിരം വിരലിൽ നിന്നൂർന്ന് മണലിൽ വീണു; കമിതാക്കൾ കടൽത്തീരത്ത് മോതിരം തിരയുന്ന വീഡിയോ വൈറല്‍