ഇതെന്താ പോലീസുകാരിങ്ങനെ ? നടുറോഡില്‍ ഓടുന്ന ബൈക്കിലിരുന്ന് പ്രണയം പങ്കുവെച്ച പ്രണയികള്‍ക്ക് പിഴ 53,500 രൂപ

Last Updated:

ബൈക്കിന് പിന്നിലായി കാറില്‍ സഞ്ചരിച്ചയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്

News18
News18
റോഡിലെ നിയമങ്ങളൊന്നും പാലിക്കാതെ ബൈക്കിലിരുന്ന് അഭ്യാസപ്രകടനം നടത്തിയതിന് പിഴയൊടുക്കേണ്ടി വന്ന ഒട്ടേറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ എക്‌സ്പ്രസ് വേയിലെ സെക്ടര്‍ 94-ല്‍ നിന്നുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഓടുന്ന ബൈക്കിലിരുന്ന പരസ്പരം ചുംബിക്കുന്ന പ്രണയികളുടെ വീഡിയോ ആണ് വൈറലായത്. ബൈക്കിന്റെ ബോണറ്റില്‍ പിന്നോട്ട് തിരഞ്ഞാണ് കാമുകിയിരിക്കുന്നത്. ഹെല്‍മറ്റ് തലയില്‍ വെക്കുന്നതിന് പകരം കാമുകി കൈയ്യില്‍ പിടിച്ചിരിക്കുന്നു. ഇതിനിടെയാണ് യുവാവ് ബൈക്ക് ഓടിക്കുന്നത്. ഇയാളെ കാമുകി കെട്ടിപ്പിടിച്ച് ചുംബിക്കുന്നു. ഗതാഗതനിയമങ്ങള്‍ ലിംഘിച്ച് ബൈക്കോടിച്ചതിന് ട്രാഫിക് പോലീസ് 53,500 രൂപയാണ് പിഴ ചുമത്തിയത്.
ബൈക്കിന് പിന്നിലായി കാറില്‍ സഞ്ചരിച്ചയാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കേവലം അഞ്ച് സെക്കന്‍ഡ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഇതിനോടകം തന്നെ ആയിരക്കണക്കിന് പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്. ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള വാഹനമാണ് യുവാവ് ഓടിക്കുന്നത്. ഗ്രേറ്റര്‍ നോയിഡയില്‍ സ്ഥിതി ചെയ്യുന്ന സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് ഇവരെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
advertisement
ഇത്തരത്തില്‍ ഇരുചക്രവാഹനത്തിലിരുന്ന് പ്രണയികള്‍ പരസ്പരം ചുംബിക്കുന്ന വീഡിയ ഇതിനുമുമ്പും വൈറലായിരുന്നു. പ്രശസ്തമായ ഒരു സര്‍വകലാശാലയുടെ കാംപസില്‍ ദമ്പതികള്‍ ഓടുന്ന വാഹനത്തിലിരുന്ന് ചുംബിക്കുന്ന വീഡിയോ ഇതിന് മുമ്പ് ശ്രദ്ധ നേടിയിരുന്നു. ഇരുചക്രവാഹനമുപയോഗിച്ച് അഭ്യാസം നടത്തുന്ന യുവാക്കളുടെ വീഡിയോയും ഇതിന് മുമ്പ് നോയിഡയില്‍ വൈറലായിരുന്നു. ഈ സംഭവങ്ങളിലെല്ലാം ട്രാഫിക് പോലീസ് കനത്ത പിഴ ചുമത്തിയിരുന്നു. ഇത്തരം വിഷയങ്ങളിൽ വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയും കൂടി ഉൾപ്പെടുത്തി ബോധവത്കരണ പരിപാടികൾ നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇതെന്താ പോലീസുകാരിങ്ങനെ ? നടുറോഡില്‍ ഓടുന്ന ബൈക്കിലിരുന്ന് പ്രണയം പങ്കുവെച്ച പ്രണയികള്‍ക്ക് പിഴ 53,500 രൂപ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement